വിമാനത്താവളത്തിൽ നിന്ന് യലഹങ്കയിലേക്കുള്ള റെയിൽവേ ലൈൻ ഇരട്ടിപ്പിക്കും; കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

ബെംഗളൂരു: യെലഹങ്കയിൽ നിന്ന് ബെംഗളൂരു വിമാനത്താവളത്തിലേക്കുള്ള റെയിൽവേ ലൈൻ ഇരട്ടിപ്പിക്കും.

നഗരത്തിലെ റെയിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാനാണിതെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

ശനിയാഴ്ച നഗരത്തിലെ പ്രധാന റെയിൽവേ നിർമാണ ജോലികൾ പരിശോധിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

റെയിൽവേ കണക്റ്റിവിറ്റി മെച്ചപ്പെടുത്താനും, മേഖലയിലെ യാത്രക്കാരുടെ തിരക്ക് കുറയ്ക്കാനും പാത ഇരട്ടിപ്പിക്കലിന് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

  റോഡ് ‘ബ്ലോക്കാക്കി’ പത്തിവിടർത്തി മൂർഖൻ; ബെംഗളൂരുവിൽ ഗതാഗതം തടസ്സപ്പെട്ടത് അരമണിക്കൂറോളം

ബെംഗളുരു എയർപോർട്ട് അധികൃതരുമായി ചേർന്ന് റെയിൽവേ സ്റ്റേഷനിൽ എയർപോർട്ടിലേക്കുള്ള അറൈവൽ ഡിപ്പാർച്ചർ പാതകൾ നിർമ്മിക്കാനും പദ്ധതിയുണ്ട്.

ഇതിന് പുറമെ കൻ്റോൺമെൻ്റ് റെയിൽവേ സ്റ്റേഷനിലെ നവീകരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും അദ്ദേഹം നിർദേശം നൽകി. അമൃത് ഭാരത് ട്രെയിനുകളുടെ നവീകരിച്ച പതിപ്പ് ഇവിടെ പുറത്തിറക്കാനാണ് കേന്ദ്ര റെയിൽവേ മന്ത്രാലയം പദ്ധതിയിടുന്നതെന്ന് മന്ത്രി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലക്ഷക്കണക്കിന് രൂപ കൊടുക്കാനുണ്ട്, നന്ദികേട് കാണിക്കരുത്"; റോബിന്റെ മുഖമൂടി വലിച്ച് കീറി സായ് കൃഷ്ണ; കടബാധ്യതകളുടെ കഥ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓട്ടോ ഡ്രൈവറുടെ കൈകളിൽ കോടികളുടെ ലംബോർഗിനി നൽകി വ്യവസായി; നെറ്റിസൺമാരുടെ മനസ്സ് കവർന്ന ബെംഗളൂരു കാഴ്ച
[masterslider id="10"]

Related posts