മൈസൂരു വിമാനത്താവള വികസനം, നിർമ്മാണ ജോലികൾ മാർച്ചിൽ തുടങ്ങും 

ബെംഗളൂരു: മൈസൂരു വിമാനത്താവളത്തിലെ റൺവേ വികസനത്തിന്റെ നിർമാണജോലികൾ മാർച്ചിൽ ആരംഭിക്കും.

റൺവേ വികസനത്തിനായി 240 ഏക്കർ ഭൂമിയാണ് വേണ്ടത്. ഇതിൽ 194 ഏക്കർ ഏറ്റെടുത്തു. ഇനി 46 ഏക്കറാണ് ഏറ്റെടുക്കാനുള്ളത്. ഒരേക്കറിന് 1.5 കോടി രൂപ സർക്കാർ നിശ്ചയിച്ചിരിക്കുന്ന നഷ്ടപരിഹാരം.

  അനധികൃത സ്വത്തുസമ്പാദനം: സമീർ അഹമ്മദ് ഖാനെ കുറ്റവിചാരണ ചെയ്യാൻ ഗവര്‍ണര്‍ക്ക് മുന്നില്‍ ലോകായുക്ത

വിമാനങ്ങൾക്കുമാത്രം ഇറങ്ങാൻ സാധിക്കുന്ന 1740 മീറ്റർ നീളമുള്ള റൺവേയാണ് ഇപ്പോൾ വിമാനത്താവളത്തിലുള്ളത്. റൺവേ വികസിപ്പിക്കുന്നതോടെ ബോയിങ്, എയർബസ് തുടങ്ങിയ വലിയ വിമാനങ്ങൾക്ക് ഇറങ്ങാൻ സാധിക്കുമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ പാർക്കിൽ മുതിർന്ന സ്ത്രീയുടെ അപകടകരമായ വ്യായാമ കസർത്ത്; സുരക്ഷാ മാനദണ്ഡങ്ങൾ വേണമെന്ന് ആവശ്യം; വീഡിയോ കാണാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts