കാർ ഡിവൈഡറിൽ ഇടിച്ചുള്ള അപകടത്തിൽ ഒരു മരണം കൂടി

ബെംഗളൂരു: മംഗളൂരു കെ.സി റോഡ് ദേശീയ പാതയില്‍ കാര്‍ ഡിവൈഡറിലിടിച്ച്‌ ഗുരുതര പരിക്കേറ്റ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഇതോടെ അപകടത്തില്‍ മരിച്ച യുവാക്കളുടെ എണ്ണം രണ്ടായി. ഉപ്പള ഹിദായത്ത് നഗര്‍ ബുറാഖ് സ്ട്രീറ്റിലെ സലീമിന്റെ മകന്‍ മുഹമ്മദ് ബഷാര്‍ (23) ആണ് തിങ്കളാഴ്ച ഉച്ചയോടെ മരിച്ചത്. മഞ്ചേശ്വരം പത്താം മൈല്‍ സ്വദേശി സയ്യിദിന്റെ മകന്‍ അഹമദ് റിഫായി (24) ഞായറാഴ്ച രാത്രി മരിച്ചിരുന്നു ഞായറാഴ്ച രാത്രി ഒമ്പതോടെ മംഗളൂരു കെ.സി റോഡ് ദേശീയ പാതയിലായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഡിവൈഡറിലിടിക്കുകയായിരുന്നു.…

Read More

തടാകത്തിൽ വീണ പെൺകുട്ടികളെ കെഎസ്ആർടിസി ഡ്രൈവർ രക്ഷപ്പെടുത്തി

ബെംഗളൂരു: തടാകത്തിൽ മുങ്ങി താഴുകയായിരുന്ന രണ്ട് പെൺകുട്ടികൾക്ക് രക്ഷകനായത് കർണാടക ആർടിസി ഡ്രൈവർ. തുമക്കുരു സിറ ഡിപ്പോയിലെ എം. മഞ്ജു നാഥാണ് തടാകത്തിൽ വീണ പെൺകുട്ടികളെ രക്ഷിച്ചത്. കഴിഞ്ഞ ദിവസം സിറയിൽ നിന്ന് നാഗപ്പനഹള്ളിയിലേക്കുള്ള ബസ് ഓടിക്കുന്നതിനിടെയാണ് ഹണ്ടിഗുണ്ഡെ ഗേറ്റിന് സമീപം പ്രായമായ ഒരു സ്ത്രീ കരയുന്നത് ശ്രദ്ധയിൽ പെട്ടത്. ബസ് നിർത്തി കാര്യം അന്വേഷിച്ചപ്പോൾ ആണ് ഇവർക്കൊപ്പം ഉണ്ടായിരുന്ന പെൺകുട്ടികൾ തടാകത്തിൽ വീണത് അറിഞ്ഞത്. തുടർന്ന് മഞ്ജുനാഥ് തടാകത്തിലേക്ക് ചാടി പെൺകുട്ടികളെ കരയ്ക്ക് എത്തിക്കുകയായിരുന്നു. തുടർന്ന് ബസിൽ കയറ്റി അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലും…

Read More

യാത്ര ചെലവ് കൂടുമെങ്കിലും ഇനി യാത്ര സമയം കുറയും 

ബെംഗളൂരു: ബെംഗളൂരു- മൈസൂരു ദേശീയ പാത ടോൾ പിരിവ് ആരംഭിക്കുന്നതോടെ ബെംഗളൂരു, മൈസുരു നഗരങ്ങൾക്കിടയിലെ യാത്ര സമയം ഒരു മണിക്കൂറും 10 മിനിട്ടുമായി കുറയും. നിലവിൽ നാലര മണിക്കൂർ വരെ യാത്ര സമയം വേണ്ടിടത്താണ് ഇനി ഒരു മണിക്കൂർ കൊണ്ട് എത്തുക. രാമനഗര, ചന്നപട്ടണ, മദൂർ, മണ്ഡ്യ, ശ്രീരംഗപട്ട എന്നിവിടങ്ങളിലെ ബൈപാസ് റോഡുകൾ തുറന്നതോടെ ഗതാഗത കുരുക്കിൽ പെടാതെ പോകാം. ടോൾ പിരിവ് ആരംഭിക്കുന്നതോടെ ബസ് ടിക്കറ്റ് നിരക്ക് വർധിക്കും.

Read More

കേരള -കർണാടക രാത്രി യാത്ര നിരോധനത്തിൽ മാറ്റം

ബെംഗളൂരു: ദേശീയപാത 766-ലെ രാത്രി യാത്രാനിരോധന സമയത്തില്‍ വരുത്തുന്ന മാറ്റം കേരള- കര്‍ണാടക യാത്രക്കാര്‍ക്ക് ഇരുട്ടടിയാകും. നിലവില്‍ വൈകിട്ട് 9 മണി മുതല്‍ രാവിലെ 6 വരെയാണ് നിരോധനം. ഇത് വൈകിട്ട് 6 മണി മുതല്‍ പുലര്‍ച്ചെ 6 മണിവരെയാക്കണമെന്ന ചില എന്‍.ജി.ഒകളുടെ ആവശ്യ പ്രകാരം സമയത്തില്‍ മാറ്റം വരുത്താനുള്ള നീക്കത്തിലാണ് കര്‍ണാടക വനം വകുപ്പ്. കര്‍ണാടകയിലെ മഥൂരിനടുത്ത് കാട്ടാന ലോറിയിടിച്ച്‌ മരിക്കാനിടയായ സാഹചര്യത്തിലാണ് സമയത്തില്‍ മാറ്റം വരുത്തണമെന്ന ആവശ്യവുമായി പരിസ്ഥിതി സംഘടനകള്‍ രംഗത്ത് വന്നത്.

Read More

തെരെഞ്ഞെടുപ്പിനുള്ള ഒരുക്കുങ്ങളുമായി ദേവഗൗഡയുടെ മരുമകൾ, ജെഡിഎസിൽ പോര്

ബെംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജെ ഡി എസിൽ സീറ്റിനായി വടംവലികൾ ദേവഗൗഡ കുടുംബത്തിൽ നിന്ന് തന്നെ ആരംഭിച്ചു. ദേവഗൗഡയുടെ മൂത്ത മകൻ രേവണ്ണയുടെ ഭാര്യയായ ഭവാനി രേവണ്ണയാണ് സ്വയം സ്ഥാനാർത്ഥി പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ ഇതിന് എതിരെ മുൻ മുഖ്യമന്ത്രിയും ദേവഗൗഡയുടെ മറ്റൊരു മകനുമായ കുമാരസ്വാമി പരസ്യമായി രംഗത്തെത്തി. ഹാസൻ മണ്ഡലത്തിൽ നിന്ന് മത്സരിക്കാനുള്ള ആഗ്രഹമാണ് ഭവാനി രേവണ്ണ പ്രകടിപ്പിച്ചത്. എന്നാൽ ആ സീറ്റിലേക്ക് മറ്റൊരു സ്ഥാനാർത്ഥിയെ കണ്ട് വെച്ചിട്ടുണ്ട് എന്നാണ് കുമാരസ്വാമി ഇതിന് മറുപടിയായി പറഞ്ഞത്. സംഭവം പരസ്യപ്രതികരണത്തിലേക്ക് കടന്നതോടെ വിഷയത്തിൽ…

Read More

ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ നിന്നും കണ്ടെത്തിയ മൃതദേഹം മലയാളിയുടേത്

ബെംഗളൂരു: വിട്ല കന്യാനയിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി വിനയന്‍ എന്നയാളാണ് മരിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മരണകാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. വിട്ല പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോര്‍ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മരണം സംഭവിച്ചത് ഹൃദയാഘാതം മൂലമാണോ അതോ ആത്മഹത്യയാണോ എന്നതടക്കമുള്ള കാര്യങ്ങള്‍ പോലീസ് പരിശോധിച്ച്‌ വരികയാണ്. പോസ്റ്റ് മോര്‍ടം റിപോര്‍ടില്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്ന് പോലീസ് അറിയിച്ചു.

Read More

പെൺകുട്ടിയെ തട്ടി കൊണ്ടു പോയി താമസിപ്പിച്ചത് കർണാടകയിൽ, പ്രതിയെ പിടികൂടിയത് മാധ്യമ പ്രവർത്തകൻ

ബെംഗളൂരു: 17 കാരിയെ തട്ടിക്കൊണ്ടുപോയി കര്‍ണാടകയിലെ രഹസ്യ കേന്ദ്രത്തില്‍ താമസിപ്പിച്ച്‌ മാസങ്ങളോളം പീഡിപ്പിച്ചെന്ന പരാതിയില്‍ പോക്‌സോ കേസില്‍ അറസ്റ്റിലായ പ്രതി വൈദ്യ പരിശോധനയ്‌ക്കെത്തിച്ചപ്പോള്‍ ആശുപത്രിയില്‍ നിന്നും രാത്രി ഇറങ്ങിയോടി. തുടർന്ന് മാധ്യമ പ്രവർത്തകന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. ശനിയാഴ്ച രാത്രി 8.30 മണിയോടെ കാസര്‍കോട് ജനറല്‍ ആശുപത്രിക്ക് സമീപമാണ് നാടകീയ സംഭവങ്ങര്‍ അരങ്ങേറിയത്. വിദ്യാനഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ മുഹമ്മദ് ശാഫി (28) ആണ് ആശുപത്രിയില്‍ നിന്നും വിലങ്ങുമായി ഓടി രക്ഷപ്പെടുന്നതിനിടെ പിടിയിലായത്. 2022 സെപ്റ്റംബര്‍ മാസത്തില്‍ ശാഫി 17 കാരിയെ പ്രലോഭിപ്പിച്ച്‌ കൊണ്ടുപോയി…

Read More

ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് ലഹരി ഒഴുക്ക്, സംഘത്തലവൻ പിടിയിൽ

തിരൂർ : കേരളത്തിലേക്ക് വൻതോതിൽ എം.ഡി.എം.എ എത്തിക്കുന്ന സംഘത്തലവൻ പിടിയിൽ. കോടഞ്ചേരി തെയ്യപ്പാറ കോരൻ ചോലമ്മൽ വീട്ടിൽ മുഹമ്മദ്‌ റിഹാഫാണ് (26) പിടിയിലായത്. തിരൂർ ഡിവൈ.എസ്.പി കെ.എം. ബിജുവും തിരൂർ ഡാൻസാഫ് ടീമും ചേർന്നാണ് പ്രതിയെ പിടികൂടിയത്. ബംഗളൂരു കേന്ദ്രീകരിച്ച്‌ വൻതോതിൽ ലഹരിമരുന്ന് ഇടപാട് നടത്തുന്നയാളാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു. വളാഞ്ചേരിയിൽ കഴിഞ്ഞ മേയിൽ 163 ഗ്രാം എം.ഡി.എം.എയുമായി വെട്ടിച്ചിറ, വളാഞ്ചേരി സ്വദേശികളായ മൂന്നുപേർ പിടിയിലായി. ഇവർക്ക് എം.ഡി.എം.എ നൽകിയ സംഘത്തലവനാണ് പിടിയിലായ മുഹമ്മദ് റിഹാഫ്. പലതവണ ഇയാളെ അന്വേഷിച്ച് പോലീസ് ചെന്നെങ്കിലും പിടികൂടാനായിരുന്നില്ല.…

Read More

കാറിനു മുൻപിൽ ബൈക്ക് ഇടിപ്പിച്ച് പണം തട്ടാൻ ശ്രമിച്ച യുവാക്കൾ പിടിയിൽ 

ബെംഗളൂരു: ബെംഗളൂരുവില്‍ കാറിന് മുന്‍പില്‍ ബൈക്ക് ഇടിപ്പിച്ച്‌ പണം തട്ടാന്‍ ശ്രമിച്ച രണ്ട് യുവാക്കള്‍ അറസ്റ്റില്‍. ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം.ദൊഡ്ഡകനെല്ലി സ്വദേശികളായ ധനുഷ്, രക്ഷിത് എന്നിവരാണ് പിടിയിലായത്. ബെംഗളൂരു സര്‍ജാപുര്‍ പ്രധാന റോഡില്‍ നിന്നും ഒരു ഇടറോഡിലേക്ക് കയറുന്നതിനിടെയാണ് യുവാക്കള്‍ ദമ്പതികള്‍ സഞ്ചരിച്ചിരുന്ന കാറില്‍ വന്നിടിക്കുന്നത്. കാറിന്റെ ഡാഷ്‌ബോര്‍ഡിലുണ്ടായിരുന്ന ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകമറിയുന്നത്.ദൃശ്യങ്ങള്‍ സഹിതം പോലീസില്‍ പരാതി നല്‍കിയതോടെ നാലു മണിക്കൂറിനുള്ളില്‍ തന്നെ പ്രതികള്‍ പിടിയിലായി. യുവാക്കള്‍ ഇരുവരും എതിര്‍ദിശയില്‍ നിന്നും കാറിന് മുന്നില്‍ വന്നിടിക്കുന്നത് ദൃശ്യങ്ങളില്‍…

Read More

പൂർവ വിദ്യാർത്ഥികളുടെ കുടുംബ സംഗമം നടന്നു 

ബെംഗളൂരു: ഗവൺമെൻറ് കോളേജ് മടപ്പള്ളിയിലെ പൂർവ്വ വിദ്യാർത്ഥികളുടെ ബെംഗളൂരു സംഘടനയായ മെക്കാബ് കുടുംബസംഗമം സംഘടിപ്പിച്ചു. മുതിർന്ന പൂർവ്വ വിദ്യാർത്ഥിയും മടപ്പള്ളി കോളേജിലെ മുൻ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറുമായ അഡ്വ. സത്യൻ പുറമേരി സംഗമം ഉദ്ഘാടനം ചെയ്തു. ഇസിഎ ഹാൾ ഇന്ദിരനഗറിൽ നടന്ന ചടങ്ങിൽ മെക്കാബ് പ്രസിഡൻറ് അഡ്വ .പ്രമോദ് നമ്പ്യാർ അധ്യക്ഷത വഹിച്ചു. വേണുഗോപാൽ ജി , ഷിനോദ് പി യു , സദാനന്ദൻ വി , രാഗേഷ് ചന്ദ്രൻ എന്നിവർ സംസാരിച്ചു. പരിചയപ്പെടൽ, ഓർമ്മകൾ അയവിറക്കൽ ,ക്വിസ് മത്സരം, വിവിധ ഗെയിംസ് ,…

Read More
Click Here to Follow Us