തടാകത്തിൽ വീണ പെൺകുട്ടികളെ കെഎസ്ആർടിസി ഡ്രൈവർ രക്ഷപ്പെടുത്തി

ബെംഗളൂരു: തടാകത്തിൽ മുങ്ങി താഴുകയായിരുന്ന രണ്ട് പെൺകുട്ടികൾക്ക് രക്ഷകനായത് കർണാടക ആർടിസി ഡ്രൈവർ. തുമക്കുരു സിറ ഡിപ്പോയിലെ എം. മഞ്ജു നാഥാണ് തടാകത്തിൽ വീണ പെൺകുട്ടികളെ രക്ഷിച്ചത്.

കഴിഞ്ഞ ദിവസം സിറയിൽ നിന്ന് നാഗപ്പനഹള്ളിയിലേക്കുള്ള ബസ് ഓടിക്കുന്നതിനിടെയാണ് ഹണ്ടിഗുണ്ഡെ ഗേറ്റിന് സമീപം പ്രായമായ ഒരു സ്ത്രീ കരയുന്നത് ശ്രദ്ധയിൽ പെട്ടത്. ബസ് നിർത്തി കാര്യം അന്വേഷിച്ചപ്പോൾ ആണ് ഇവർക്കൊപ്പം ഉണ്ടായിരുന്ന പെൺകുട്ടികൾ തടാകത്തിൽ വീണത് അറിഞ്ഞത്.

  മുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന്റെ വാഹനവ്യൂഹം തടയാൻ ശ്രമം:.വഴിയിൽ തടഞ്ഞത് സ്വന്തം ആളുകളോ? കേസെടുത്തു പോലീസ്

തുടർന്ന് മഞ്ജുനാഥ് തടാകത്തിലേക്ക് ചാടി പെൺകുട്ടികളെ കരയ്ക്ക് എത്തിക്കുകയായിരുന്നു. തുടർന്ന് ബസിൽ കയറ്റി അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലും എത്തിച്ചു.

മഞ്ജുനാഥിന്റെ ധീരതയെ കെഎസ്ആർടിസി എംഡി വി. അൻപുകുമാർ അഭിനന്ദിച്ചു. ഡിപ്പോ അധികൃതരുടെ നേതൃത്വത്തിൽ ആദരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആസിഡ് ആക്രമണ അതിജീവിത; അന്തരിച്ച ചെന്നമ്മ അതിന് മുൻപ് എങ്ങനെയായിരുന്നുവെന്ന് നിങ്ങൾക്കറിയാമോ? അപൂർവ ചിത്രങ്ങൾ ഇതാ.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts