നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് യുവാവ് മരിച്ചു

ബെംഗളൂരു: ദേശീയപാതയില്‍ നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ കയറി വൈദ്യുതി തൂണില്‍ ഇടിച്ച്‌ യുവാവ് മരിച്ചു. രണ്ട് സ്ത്രീകളടക്കം മൂന്ന് പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഉദ്യാവര്‍ കുഞ്ചത്തൂര്‍ സ്വദേശി സഈദ് കെ അബ്ദുല്ലയുടെ മകന്‍ അബ്ദുല്‍ രിഫാഈ ആണ് മരിച്ചത്. ഉപ്പള ഹിദായത് നഗറിലെ ബശാര്‍ അഹ്‌മദിനാണ് ഗുരുതരമായി പരുക്കേറ്റത്. കണ്ണൂര്‍ സ്വദേശികളായ ഫാത്തിമ, രേവതി എന്നിവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കര്‍ണാടക തലപ്പാടിക്കടുത്ത കൊല്യയിലെ അഡ്കയ്ക്ക് സമീപമായിരുന്നു ഞായറാഴ്ച രാത്രിയോടെ അപകടം സംഭവിച്ചത്. കാര്‍ നിയന്ത്രണം വിട്ട് റോഡിലെ…

Read More

നായയെ ചാക്കിലാക്കി ക്രൂരമായി തല്ലിക്കൊന്നു, ഹോസ്റ്റൽ വാർഡൻമാർക്കെതിരെ പ്രതിഷേധം

ബെംഗളൂരു : കര്‍ണാടക ഉഡുപ്പിയില്‍ നായക്കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്. കടപ്പാടി ശിര്‍വ ബണ്ടക്കലിലെ മാധവ വാദിരാജ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് മാനേജ്‌മെന്‍റ് കോളജിന്‍റെ ഹോസ്‌റ്റല്‍ പരിസരത്താണ് ഈ ക്രൂരത അരങ്ങേറിയത്. കോളജിലെ ഹോസ്‌റ്റല്‍ വാര്‍ഡന്‍മാരായ രാജേഷും നാഗരാജുമാണ് മിണ്ടാപ്രാണിയോട് കൊടും ക്രൂരത കാണിച്ചതെന്നാണ് റിപ്പോര്‍ട്ട്. ദൃശ്യം പുറത്തുവന്നതോടെ വലിയ പ്രതിഷേധമാണ് അക്രമികള്‍ക്ക് നേരെ ഉയരുന്നത്. നായയെ ഒരു ചാക്കിലാക്കിയ ശേഷം വടികൊണ്ട് നാഗരാജും രാജേഷും ചേര്‍ന്ന് അടിച്ചാണ് അതിനെ കൊലപ്പെടുത്തുന്നത്. ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

Read More

ഭക്ഷ്യ വിഷബാധയെന്ന് സംശയം, 86 കുട്ടികൾ ആശുപത്രിയിൽ

വയനാട്: സ്‌കൂളിൽ ഭക്ഷ്യവിഷബാധയെന്ന് സംശയം. വയനാട് ലക്കിടി ജവഹർ നവോദയ സ്കൂളിലാണ് സംഭവം. ഛർദ്ദിയും വയറുവേദനയും ഉണ്ടായതിനെ തുടർന്ന് 86 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

Read More

ജയന്റ് വീലിൽ മുടി കുടുങ്ങി പെൺകുട്ടിയുടെ തലയ്ക്ക് സാരമായ പരിക്ക് 

ബെംഗളൂരു: ജയന്റ് വീലിൽ മുടി കുടുങ്ങി ഗുരുതരമായി പരിക്കേറ്റ കുട്ടിയെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണ്ഡ്യയിൽ ആണ് സംഭവം. ജയന്റ് വീലിൽ കയറിയ ശ്രീവിദ്യ എന്ന പെൺകുട്ടിക്കാണ് അപകടം പറ്റിയത്. കുട്ടിയുടെ മുടി അബദ്ധത്തിൽ ജയന്റ് വീലിൽ കുടുങ്ങുകയായിരുന്നു. തലയുടെ ഒരു ഭാഗത്തിന്റെ പുറംതൊലി വിട്ടു വന്ന ഉടൻ തന്നെ മാതാപിതാക്കൾ ഉൾപ്പെടെയുള്ളവർ ചേർന്ന് കുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ശ്രീവിദ്യയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ജയന്റ് വീൽ ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Read More

കന്നഡ നടൻ മൻദീപ് റോയ് അന്തരിച്ചു

ബെംഗളൂരു: പ്രമുഖ കന്നഡ ഹാസ്യതാരം മന്‍ദീപ് റോയ് (73) ബെംഗളൂരുവില്‍ അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ഞായറാഴ്ച പുലര്‍ച്ചെ ഒന്നരയോടെ കാവല്‍ ഭൈരസാന്ദ്രയിലെ വസതിയിലായിരുന്നു അന്ത്യം. 500 ഓളം സിനിമകളിൽ വേഷമിട്ട ഇദ്ദേഹം നടൻ ശങ്കർ നാഗിന്റെ സിനിമകളിലൂടെയാണ് ശ്രദ്ധേയനാകുന്നത്. 1981 ൽ പുറത്തിറങ്ങിയ മിഞ്ചിന ഊട്ട് ആയിരുന്നു ആദ്യ ചിത്രം. ബേങ്കിയ ബെല്ലെ, അക്ഷ്മിക, യേലു സുതിക കൊട്ടെ, ഗീത, കുരിഗാലു സാർ കുരിഗാലു, അമൃതധാര തുടങ്ങിയവയാണ് പ്രധാന സിനിമകൾ. 2021 ൽ പുറത്തിറങ്ങിയ ഓട്ടോ രമണൻ ആയിരുന്നു അവസാന ചിത്രം.

Read More

നടൻ താരക രത്ന ഗുരുതര നിലയിൽ 

ബെംഗളൂരു: ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച തെലുങ്ക് നടൻ നന്ദമൂരി താരക രത്നയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നതായി ആശുപത്രിയിൽ അധികൃതർ അറിയിച്ചു. ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ മകൻ നാരാ ലോകേഷ് നയിക്കുന്ന യുവഗളം പദയാത്രയ്ക്കിടെയാണ് ഹൃദയാഘാതമുണ്ടായത്. ചിറ്റൂർ ജില്ലയിലെ കുപ്പം എന്ന സ്ഥലത്ത് വെച്ചാണ് സംഭവം.

Read More

ജി20 എനർജി ട്രാൻസിഷൻ വർക്കിംഗ്‌ ഗ്രൂപ്പ്‌ മീറ്റിംഗ് ഫെബ്രുവരി 5 മുതൽ

ബെംഗളൂരു: ഇന്ത്യയുടെ അധ്യക്ഷതയിലുള്ള ആദ്യ ജി20 എനര്‍ജി ട്രാന്‍സിഷന്‍ വര്‍ക്കിങ് ഗ്രൂപ്പ് മീറ്റിങ് ഫെബ്രുവരി 5 മുതല്‍ 7 വരെ ബെംഗളൂരുവില്‍ നടക്കും. യോഗത്തില്‍ ജി 20 അംഗരാജ്യങ്ങളും ഒമ്പത് പ്രത്യേക ക്ഷണിതാക്കളായ അതിഥി രാജ്യങ്ങളായ ബംഗ്ലാദേശ്, ഈജിപ്‌ത്, മൗറീഷ്യസ്, നെതര്‍ലന്‍ഡ്‌സ്, നൈജീരിയ, ഒമാന്‍, സിംഗപ്പൂര്‍, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ), സ്‌പെയിന്‍ ഉള്‍പ്പെടെ 150 ലധികം പേര്‍ പങ്കെടുക്കുമെന്ന് കേന്ദ്ര ഊര്‍ജ മന്ത്രാലയം അറിയിച്ചു. കൂടാതെ, ലോകബാങ്ക്, ഏഷ്യന്‍ ഡെവലപ്‌മെന്‍റ് ബാങ്ക്, യുണൈറ്റഡ് നേഷന്‍സ് ഡെവലപ്‌മെന്‍റ് പ്രോഗ്രാം (യുഎന്‍ഡിപി), ഇന്‍റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി…

Read More

ശ്രീരംഗപട്ടണ ബൈപാസ് ഗതാഗതത്തിനായി തുറന്നു നൽകി

ബെംഗളൂരു: ബംഗളൂരു-മൈസൂരു അതിവേഗപാതയിലെ ശ്രീരംഗപട്ടണ ബൈപാസ് ഗതാഗതത്തിനായി തുറന്നുനല്‍കി. ഏഴു കി.മീ. ദൈര്‍ഘ്യമുള്ള ബൈപാസിന്‍റെ നിര്‍മാണം പൂര്‍ത്തിയായെന്ന് മൈസൂരു-കുടക് എം.പി പ്രതാപസിംഹ ട്വിറ്ററിലൂടെ അറിയിച്ചു. ഇതോടെ ശ്രീരംഗപട്ടണ ടൗണ്‍ ഒഴിവാക്കി വാഹനങ്ങള്‍ക്ക് യാത്രചെയ്യാം. പാതയിലെ മറ്റു ബൈപാസുകളായ മണ്ഡ്യ, രാമനഗര, ചന്നപട്ടണ ബൈപ്പാസുകള്‍ നേരത്തേ തുറന്നിരുന്നു

Read More

മൂന്നു മക്കളെ ഓടയിലിട്ട് കൊലപ്പെടുത്തിയ ശേഷം യുവതി മരിച്ചു

ബെംഗളൂരു: ഭര്‍ത്താവുമായി വഴക്കിട്ട യുവതി മൂന്ന് പിഞ്ചു മക്കളെ  ഒഴുക്കുള്ള ഓടയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി. വിജപുര തിക്കോട ജലഗേരി വിതല്‍വാഡ ടണ്ടയില്‍ ഗീത രാമു ചൗഹാന്‍ ആണ് (32)കടുംകൈ ചെയ്തത്. ഇവരുടെ മക്കളായ സൃഷ്ടി(ആറ്),സമര്‍ത്ഥ(നാല്), കൃഷ്ണ (മൂന്ന്) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി ഭര്‍ത്താവ് രാമു ചൗഹാനും ഗീതയും വഴക്കിട്ടതായി പോലീസ് അന്വേഷണത്തിൽ വ്യക്തമായി .ഭര്‍ത്താവ് ഉറങ്ങിക്കിടക്കുമ്പോള്‍ ഉറക്കത്തിലായിരുന്ന മൂന്ന് മക്കളേയും വെള്ളത്തിലിടുകയായിരുന്നു. ഞായറാഴ്ച രാവിലെ എഴുന്നേറ്റ രാമു ഭാര്യയേയും മക്കളേയും കാണാതെ നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് തിക്കോട പോലീസ്…

Read More

അടുത്ത മാസത്തോടെ കേരളത്തിലേക്ക് കർണാടക ആർടിസി യുടെ കൂടുതൽ സർവീസുകൾ 

ബെംഗളൂരു: ഫെബ്രുവരി മാസത്തോടെ കർണാടക ആർടിസി കൂടുതൽ സർവീസുകൾ ആരംഭിക്കുന്നു. ഇതോടെ മലബാർ മേഖലയിലേക്കുള്ള സെർവീസുകളുടെ എണ്ണം ആറ് ആകും. ബെംഗളൂരുവിൽ നിന്നും കോഴിക്കോട്ടേക്കു നോൺ എസി സ്ലീപ്പറും മൈസുരുവിൽ നിന്ന് കോഴിക്കോട് വഴി എറണാകുളത്തേക്ക് എസി സ്ലീപ്പർ സർവീസുമാണ് ആരംഭിക്കുന്നത്. ഒപ്പം ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരം, എറണാകുളം, തൃശൂർ എന്നിവിടങ്ങളിലേക്കും എസി  സ്ലീപ്പർ സർവീസ് തുടങ്ങും. സംസ്ഥാന ബജറ്റിന് മുന്നോടിയായി ബസുകൾ നിരത്തിൽ ഇറങ്ങും. കർണാടക ആർടിസി കൂടുതൽ സ്ലീപ്പർ ബസ് സർവീസുകൾ ആരംഭിക്കുമ്പോഴും കേരള ആർടിസിക്ക് മലബാർ മേഖലയിലേക്ക് സ്ലീപ്പർ സർവീസുകൾ…

Read More
Click Here to Follow Us