ഇനി, ബെംഗളൂരുവിലെ മെട്രോ, ബസ്, തുടങ്ങി പല ഗതാഗതമാർഗങ്ങൾ ഒറ്റ ടാപ്പിലൂടെ പ്ലാൻ ചെയ്യൂ; നഗരയാത്ര സുഗമമാക്കാൻ ‘നമ്മ ട്രാൻസിറ്റ്’ പുതിയ സംവിധാനം ഒരുക്കുന്നു

ബെംഗളൂരു: ബെംഗളൂരു നിവാസികളുടെ യാത്ര എളുപ്പമാക്കാൻ ‘നമ്മ യാത്രി’ മൊബൈൽ ആപ്ലിക്കേഷനിൽ പുതിയസംവിധാനം. വേഗത്തിലും കുറഞ്ഞനിരക്കിലുമുള്ള യാത്ര തിരഞ്ഞെടുക്കാൻ ഇതുമൂലം സാധിക്കും. യാത്രക്കാർക്ക് മെട്രോ, ബസ്, അവസാന മൈൽ യാത്രകൾ ഒറ്റ ടാപ്പിൽ ആസൂത്രണം ചെയ്യാനും പൂർത്തിയാക്കാനും പ്രാപ്തമാക്കുന്ന പുതിയ നമ്മ ട്രാൻസിറ്റ് ഫീച്ചറാണ് ആപ്പിൽ ഒരുക്കുന്നത്.

ചില സ്ഥലങ്ങളിലേക്കുപോകുന്നതിന് ഓട്ടോമാത്രം തിരഞ്ഞെടുത്താൽ വേഗത്തിൽ എത്താൻസാധിക്കില്ല. അപ്പോൾ നിശ്ചിതദൂരം ഓട്ടോയിൽ യാത്രചെയ്യുകയും തുടർയാത്രയ്ക്ക് മെട്രോ സർവീസ് ഉപയോഗിക്കുകയുംചെയ്യാം. കുറച്ചുദൂരം നടക്കുന്നതും വേഗത്തിലെത്താൻ സാഹിയിക്കും.

  പലര്ക്കർ വർക്ക് ഫ്രം ഹോം തീർന്നു, ഇനി ബെംഗളൂരുവിലേക്ക് വണ്ടി കയറണം; ഐടി കമ്പനികളുടെ പുതിയ നീക്കത്തിൽ ജീവനക്കാർ

ഇത്തരത്തിൽ ഒരോസമയത്തും ഏറ്റവും സുഗമമായ യാത്രയ്ക്ക് പല യാത്രാമാർഗങ്ങൾ ഒന്നിപ്പിച്ചുകൊണ്ടുള്ള നിർദേശം നമ്മ ട്രാൻസിറ്റ് മുഖേന ലഭിക്കും. ഓട്ടോയിൽ യാത്രചെയ്യുമ്പോൾ തുടർയാത്രയ്ക്കുള്ള മെട്രോതീവണ്ടി എപ്പോൾ എത്തും, ഏതുപ്ലാറ്റ്ഫോമിൽ എത്തും, ഏത് ഗേറ്റുവഴി വേഗത്തിൽ സ്റ്റേഷനിൽ കടക്കാം തുടങ്ങിയ വിവരങ്ങളും യഥാസമയം ലഭിക്കും.

ബെംഗളൂരു സൗത്ത് എംപി തേജസ്വി സൂര്യ നമ്മ ട്രാൻസിറ്റ് സംവിധാനം ഉദ്ഘാടനംചെയ്തു. ഇ-കൊമേഴ്‌സ് രംഗത്തെ സേവനദാതാക്കളായ ബെക്ക് എൻ പ്രോട്ടക്കോൾ, ഒഎൻഡിസി എന്നിവരുടെ സഹകരണത്തോടെയാണ് നമ്മ ട്രാൻസിറ്റ് പ്രവർത്തിക്കുന്നത്. നിലവിൽ കുറച്ച്‌ ഉപയോക്താക്കൾക്കുമാത്രമാണ് ഇത് ലഭ്യമാക്കുന്നത്.

  കെമ്പെഗൗഡ ജയന്തി ആഘോഷത്തിനിടെ സംഘർഷം: എംഎൽഎയ്ക്ക് നേരെ ചെരിപ്പേറ്, ജെഡിഎസ് നേതാവടക്കം നാല് പേർ അറസ്റ്റിൽ

അധികംവൈകാതെ നമ്മ യാത്രിയുടെ എല്ലാ ഉപയോക്താക്കൾക്കും നമ്മ ട്രാൻസിറ്റ് സൗകര്യം ലഭിക്കുമെന്ന് സ്ഥാപകരായ മഗിഴൻ, ഷാൻ എന്നിവർ അറിയിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പുതിയ സാങ്കേതിക വിസ്മയം; ഹോട്ടൽ ഭക്ഷണം വിളമ്പാൻ ഇനി ‘റോബോ’
[masterslider id="10"]

Related posts