ബെംഗളൂരു: മണ്ഡ്യ രൂപത അധ്യക്ഷനായ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് പിതാവ് തുടക്കമിട്ട ഇയർ ഓഫ് ഹങ്കറിന്റെ ഭാഗമായി സെന്റ് വിൻസെന്റ് ഡിപ്പാൾ ചർച്ച് കെങ്കേരിയിൽ പതിവായി നടത്തുന്ന ഭക്ഷണ വിതരണം ഇന്നലെ കുമ്പൽഗോഡുള്ള സ്നേഹ ജ്യോതി ഭവനിലെ അനാഥരായ കുട്ടികൾക്ക് ഭക്ഷണം വിതരണം ചെയ്തു. പ്രസ്തുത ചടങ്ങിൽ ഫാ. ഫ്രാങ്കോ നേതൃത്വം നൽകി. ഇടവക അംഗങ്ങളായ പ്രദീപ്, ഫ്രാൻസിസ്, സന്തോഷ്, സുമേഷ്, ഷൈബി, ഷാജി, അജി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Read MoreDay: 21 November 2022
ഷാരിഖിന്റെ വീട്ടിൽ റെയ്ഡ്, കേസ് എൻഐഎ ഏറ്റെടുക്കാൻ സാധ്യത
ബെംഗളൂരു: ഓട്ടോറിക്ഷ സ്‌ഫോടന കേസിലെ പ്രതി ഷാരിഖിന്‍റെ വസതിയില്‍ പോലീസ് റെയ്‌ഡ്. സ്‌ഫോടക വസ്‌തുക്കള്‍ അടക്കം കണ്ടെത്തി. കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറാന്‍ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. കോയമ്പത്തൂര്‍ എല്‍പിജി സ്‌ഫോടനക്കേസിലെ പ്രതി ജമീഷ മുബിനുമായി ഇയാള്‍ക്ക് ബന്ധമുണ്ടോയെന്നും സംഘം അന്വേഷിക്കുന്നുണ്ട്. സ്ഫോടനത്തിന്റെ മുഖ്യ ആസൂത്രകന്‍ അബ്ദുള്‍ മൈതീന്‍ അഹമ്മദ് താഹയാണ് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. സ്ഫോടനം നടത്തിയ ഷാരീഖിന് സ്ഫോടനത്തിന് ആവശ്യമായ സഹായങ്ങള്‍ ചെയ്തത് ഇയാളാണെന്നാണ് വിലയിരുത്തല്‍. ഇതോടൊപ്പം ഇയാള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായവും നല്‍കി . ഇപ്പോള്‍ അബ്ദുള്‍ മൈയ്തീന്‍…
Read Moreകാട്ടാന വയോധികയെ കൊലപ്പെടുത്തി
ഗൂഡല്ലൂര്‍: വീടു തകര്‍ത്ത് ഉള്ളില്‍ കടന്ന കാട്ടാന വയോധികയെ കൊലപ്പെടുത്തി. ദേവാല റേഞ്ചിലെ വാളവയലിലാണ് സംഭവം. പാപ്പാത്തി ആണ് കൊല്ലപ്പെട്ടത്.വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന മറ്റ് രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവരെ ഗൂഡല്ലൂര്‍ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുന്ദരന്മാള്‍ (62), രാമലിംഗം (65) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ശനിയാഴ്ച രാത്രി 11.30 ഓടെ വീടിന്റെ ചുമര്‍ ഇടിച്ചു തകര്‍ത്ത് ഉള്ളില്‍ കയറിയ ഒറ്റയാന്‍ ഇവരെ ആക്രമിക്കുകയായിരുന്നു.
Read Moreമംഗളൂരു സ്ഫോടനം ; അന്വേഷണം കേരളത്തിലേക്കും
ബെംഗളൂരു: മംഗളൂരു സ്ഫോടനത്തിലെ മുഖ്യപ്രതിക്ക് കേരള ബന്ധമെന്ന് സൂചന. ഷാരിക് കഴിഞ്ഞ മൂന്ന് മാസത്തിനിടെ പലതവണ കേരളം സന്ദര്‍ശിച്ചിരുന്നുവെന്ന് കര്‍ണാടക ഡിജിപി പ്രവീണ്‍ സൂദ പറഞ്ഞു. സ്ഫോടനം ആസൂത്രിതമാണെന്നും തീവ്രവാദ ഓപ്പറേഷനാണെന്നും ഡിജിപി വ്യക്തമാക്കി. മംഗളൂരു സ്ഫോടന കേസിലെ മുഖ്യപ്രതിയെ സംബന്ധിച്ച നിര്‍ണായക വിവരങ്ങളാണ് കര്‍ണാടക ഡിജിപി പ്രവീണ്‍ സൂദ പങ്കുവച്ചത്. പ്രതിക്ക് കേരള ബന്ധമുണ്ടെന്ന സൂചനയാണ് ഡിജിപിയുടെ പ്രതികരണത്തിലൂടെ വ്യക്തമാകുന്നത്. മുഖ്യപ്രതി തീവ്രവാദ സംഘത്തിലെ അംഗമാണെന്നും പലതവണ കേരള സന്ദര്‍ശനം നടത്തിയെന്നും അദ്ദേഹം പറയുന്നു. കേരളം കൂടാതെ തമിഴ്നാട്ടിലും പ്രതി സന്ദര്‍ശനം നടത്തി.…
Read Moreവോട്ടർമാരുടെ വിവരങ്ങൾ ചോർത്തൽ, അന്വേഷണ ഉത്തരവിട്ട് മുഖ്യമന്ത്രി
ബെംഗളൂരു: കോണ്‍ഗ്രസ് സര്‍ക്കാറിന്റെ കാലത്ത് വോട്ടര്‍മാരുടെ വിവരങ്ങള്‍ സ്വകാര്യ ഏജന്‍സിക്ക് ചോര്‍ത്തി നല്‍കിയിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍. അന്വേഷണത്തിന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഉത്തരവിട്ടു. തെരഞ്ഞെടുപ്പ് ബോധവത്കരണത്തിന്റെ മറവില്‍ സ്വകാര്യ ഏജന്‍സിക്ക് വോട്ടര്‍മാരുടെ വിവരങ്ങള്‍ കൈമാറിയെന്നാണ് കേസ്. കേസില്‍ ഷിലുമെ എജ്യുക്കേഷനല്‍ കള്‍ചറല്‍ ആന്‍ഡ് റൂറല്‍ ഡെവലപ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടര്‍മാരിലൊരാളായ രേണുക പ്രസാദ്, എച്ച് ആര്‍ ജീവനക്കാരന്‍ ധര്‍മേഷ് എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസ് അധികാരത്തിലിരുന്ന 2013 മുതല്‍ ഷിലുമെ ട്രസ്റ്റ് നടത്തിയ ഡാറ്റ ചോര്‍ത്തല്‍ അന്വേഷിക്കണമെന്നാണ് ഉത്തരവ്. കോണ്‍ഗ്രസിന്റെ കാലത്തും ബിജെപി…
Read Moreപൂനെ – ബെംഗളൂരു എക്സ്പ്രസ്സ് ഹൈവേയിൽ 48 വാഹനങ്ങൾ അപകടത്തിൽ പെട്ടു
പൂനെ: പൂനെ – ബെംഗളൂരു എക്‌സ്‌പ്രസ് ഹൈവേയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു. പൂനെയിലെ നവലെ പാലത്തിലാണ് സംഭവം. 48 വാഹനങ്ങളാണ് കൂട്ടിയിടിയിടിച്ച് അപകടത്തിൽ പെട്ടത്. ഞായറാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. നിയന്ത്രണം വിട്ട ടാങ്കർ ലോറി വാഹനങ്ങളിൽ ഇടിച്ച് കയറിയാണ് അപകടമുണ്ടായതെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ബ്രേക്കിനുണ്ടായ തകരാറാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ കുറഞ്ഞത് 30 പേർക്കെങ്കിലും പരിക്കേറ്റതായാണ് സൂചന. പൂനെ ഫയർ ബ്രിഗേഡിൽ നിന്നും പൂനെ മെട്രോപൊളിറ്റൻ റീജ്യൻ ഡെവലപ്‌മെന്റ് അതോറിറ്റിയും രക്ഷാപ്രവർത്തനവുമായി സംഭവസ്ഥലത്ത് എത്തി. അപകടമുണ്ടാക്കിയ ട്രക്ക് ആന്ധ്രാപ്രദേശിൽ നിന്നുള്ള സത്താറയിൽ നിന്ന്…
Read Moreസ്ഫോടന കേസിലെ പ്രതിയെ ബന്ധുക്കൾ തിരിച്ചറിഞ്ഞു
ബംഗളൂരു: മംഗളൂരു ഓട്ടോ സ്‌ഫോടനക്കേസിൽ പരിക്കേറ്റ പ്രതി ഷാരിക്കിന് തന്നെയെന്ന് വ്യക്തമായതായി പോലീസ്. ആശുപത്രിയിൽ ചികിത്സയിലുള്ള ഷാരിക്കിനെ ബന്ധുക്കൾ തിരിച്ചറിഞ്ഞു. രാവിലെ മംഗളൂരു ഫാദർ മുള്ളേഴ്സ് ആശുപത്രിയിൽ എത്തിയ ഷാരിക്കിന്റെ പെങ്ങൾ, ഇളയമ്മ ഇയാളെ തിരിച്ചറിഞ്ഞു. പൊള്ളലേറ്റ് മുഖത്ത് വ്യത്യാസം വന്നതിനെ തുടർന്നാണ് ബന്ധുക്കളെ എത്തിച്ച് പോലീസ് തിരിച്ചറിയൽ നടത്തിയത്. ഐഎസ്എസ് ബന്ധത്തെ തുടർന്ന് ഷിമോഗ പോലീസ് സെപ്റ്റംബറിൽ ഇയാൾക്കെതിരെ യുഎപിഎ കേസ് എടുത്തിരുന്നു . ഇയാളുടെ കൂട്ട് പ്രതികളായ രണ്ട് പേർ ജയിലിലുണ്ട് .മൂവരും ചേർന്ന് ശിവമോഗ തുംഗഭദ്ര നദിക്കരയിൽ പരീക്ഷണം നടത്തിയതായി…
Read Moreനഗരത്തിൽ നിന്നും ദീർഘ ദൂര യാത്രകൾക്ക് കൂടുതൽ ട്രെയിൻ സർവീസിന് സാധ്യത
ബെംഗളൂരു: 11 ദീർഘ ദൂര ട്രെയിൻ സർവീസുകൾ ബംഗളുരുവിൽ നിന്നും ആരംഭിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുമെന്ന് കേന്ദ്ര റെയിൽവേ മണ്ഡരി അശ്വിനി വൈഷ്ണവ്.കഴിഞ്ഞ ദിവസം ചേർന്ന അവലോകന യോഗത്തിൽ ഏത് സംബന്ധിച്ച നിവേദനം പി.സി.മോഹൻ എം.പിയാണ് സമർപ്പിച്ചത്. ബംഗളുരുവിൽ നിന്ന് തിരുപ്പതിയിലേക്ക് ജനശതാബ്തി ട്രെയിൻ സർവീസ് ആരംഭിക്കുന്നതുൾപ്പെടെയുള്ള നിർദേശങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്. ബെംഗളൂരു – ഭൂവനേശ്വർ, ബെംഗളൂരു – അമൃതസർ (സെക്കന്ദരാബാദ്, ഡൽഹി, അംബാല,ജലന്തർ വഴി), ബെംഗളൂരു – ഡെറാഡൂൺ ( സെക്കന്ദരാബാദ് , ഹരിദ്വാർ) ബെംഗളൂരു – കാൽക്ക (സെക്കന്ദരാബാദ്, ഡൽഹി, അംബാല, ചണ്ഡീഗണ്ഡ്)…
Read Moreവിവാഹസൽക്കാരത്തിന് എത്തിയ ദളിത് സ്ത്രീ വെള്ളം കുടിച്ചു; ഗോമൂത്രം കൊണ്ട് ടാങ്ക് കഴുകി ഗ്രാമീണർ
ബെംഗളൂരു: ചാമരാജ്നഗറിൽ ദളിത് സ്ത്രീ വെള്ളം കുടിച്ചതിന്റെ പേരിൽ ഇതരജാതിക്കാരായ ഗ്രാമീണർ ഗോമൂത്രം കൊണ്ട് ടാങ്ക് ശുദ്ധീകരിച്ചു. സംഭവം വിവാദമായതിനെ തുടർന്ന് സാമൂഹിക ക്ഷേമ വകുപ്പ് അന്വേഷണം നടത്തുന്നുണ്ട്. ഹൊഗ്ഗട്ടരെ ഗ്രാമത്തിലുള്ള ലിംഗായത് വേദിയിലാണ് സംഭവം. വെള്ളിയാഴ്ച ഇവിടെ നടന്ന വിവാഹത്തിന് എച് ഡി കോട്ടയിലെ സർഗൂരിൽ നിന്ന് വധുവിന്റെ സംഘത്തിനൊപ്പം എത്തിയ സ്ത്രീയാണ് ടാങ്കിൽ നിന്നും വെള്ളം കുടിച്ചത്. ടാപ്പുകൾ തുറന്നിട്ട റാങ്കിലുള്ള വെള്ളം മൊത്തം ചോർത്തികളഞ്ഞ ശേഷം ടാങ്ക് ഗോമൂത്രം കൊണ്ട് ശുദ്ധീകരിക്കുകയായിരുന്നു. ഇതിന്റെ രംഗങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ദളിത്…
Read Moreപിഎസ്എൽവി-സി 54 നവംബർ 26ന് വിക്ഷേപിക്കും
ബെംഗളൂരു: ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) നവംബർ 26ന് രാവിലെ 11.56ന് ശ്രീഹരിക്കോട്ട ആസ്ഥാനമായുള്ള സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (പിഎസ്എൽവി)-സി54 വിക്ഷേപിക്കും. ഓഷ്യൻസാറ്റ്-3, എട്ട് നാനോ ഉപഗ്രഹങ്ങൾ അടങ്ങുന്ന ഒമ്പത് പേലോഡുകൾ റോക്കറ്റിൽ ഉണ്ടാകും. ഫെബ്രുവരിയിലും ജൂണിലും യഥാക്രമം സി 52, സി 53 എന്നിവയുടെ വിജയകരമായ വിക്ഷേപണത്തിന് ശേഷം ഇത് പിഎസ്എൽവിയുടെ 56-ാമത്തെ ദൗത്യവും 2022 ലെ മൂന്നാമത്തെ വിക്ഷേപണവുമാകും ഇത്. പിഎസ്എൽവിയിലെ നാനോ ഉപഗ്രഹങ്ങളിൽ ഏഴെണ്ണം വിവിധ എയ്‌റോസ്‌പേസ് കമ്പനികളിൽ നിന്നും…
Read More