ബെംഗളൂരു: വരാനിരിക്കുന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ, നിലവിലെ സീറ്റായ ബദാമിയിൽ നിന്ന് മാറി കോലാർ മണ്ഡലത്തിൽ നിന്നും മത്സരിക്കുമെന്ന് മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ സിദ്ധരാമയ്യ. കോലാർ സന്ദർശനത്തിനിടെ പത്രിക സമർപ്പണ സമയത്തു മടങ്ങിവരാമെന്നു വ്യക്തമാക്കിയാണ് സിദ്ധരാമയ്യ മടങ്ങിയത്. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മൈസൂരുവിലെ ചാമുണ്ഡേശ്വരി മണ്ഡലത്തിൽ നിന്ന് പരാജയപ്പെട്ട സിദ്ധരാമയ്യ ബാഗൽക്കോട്ടിലെ ബാദാമിയിൽ നിന്നാണ് നിയമസഭയിലെത്തിയത്. ‘വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഞാൻ ഇവിടെ നിന്ന് മത്സരിക്കണമെന്ന് കോലാറിലെ നിരവധി ആളുകൾ ആഗ്രഹിക്കുന്നു. അതിനാല്‍, അത് സാധ്യമല്ലെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല, എനിക്ക് ഇവിടെ നിന്ന്…
Read MoreDay: 15 November 2022
കേരള സമാജം ചിത്രരചനാ മത്സരം നവംബര്‍ 20 ന്
ബെംഗളൂരു: കേരള സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ശിശുദിനാഘോഷങ്ങളുടെ ഭാഗമായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു . നവംബര്‍ 20 ന് ഇന്ദിരാനഗര്‍ 5 മത് മെയിന്‍ 9 മത് ക്രോസിലുള്ള കൈരളി നികേതന്‍ ഓഡിറ്റോറിയത്തില്‍ വെച്ചാണ് ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നത് . രാവിലെ 9 മണിക്ക് രജിസ്ട്രേഷന് ആരംഭിക്കും . രാവിലെ 10:00 മുതല്‍ 2 മണിക്കൂറാണ് മത്സരം . 3 മുതല്‍ 6 വയസു വരെയും, 7മുതല്‍ 10 വയസു വരെയും,11മുതല്‍ 17 വയസു വരെയും ഉള്ള മൂന്ന് ഗ്രൂപ്പുകളിലായാണ് മത്സരം നടക്കുക . മത്സരത്തില്‍…
Read Moreകരസേനയുടെ റീജിയണൽ ടെക്നോളജി കേന്ദ്രം ബെംഗളൂരുവിൽ
ബെംഗളൂരു: ആര്‍മി ഡിസൈന്‍ ബ്യൂറോയുടെ (എഡിബി) രണ്ടാമത്തെ റീജിയണല്‍ ടെക്നോളജി നോഡ് കേന്ദ്രം (ആര്‍ടിഎന്‍-ബി) ബെംഗളൂരുവില്‍ പ്രവര്‍ത്തനം തുടങ്ങി. ബെംഗളൂരുവിലെ ആര്‍മി സര്‍വീസ് കോപ്സ് സെന്റര്‍ ആന്റ് കോളേജിലാണ് (എ.എസ്.സി സെന്റര്‍ ആന്റ് കോളജ്) കേന്ദ്രം തുടങ്ങിയിരിക്കുന്നത്. വിവരസാങ്കേതിക മേഖലയില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് വ്യാപാരം, വ്യവസായം, വൈജ്ഞാനിക മേഖലകളുമായി സഹകരിച്ചാണ് പുതിയ കേന്ദ്രം പ്രവര്‍ത്തിക്കുക. ഇന്ത്യന്‍ ആര്‍മിയില്‍ കൂടുതല്‍ സാങ്കേതിക മികവ് കൊണ്ടുവരാന്‍ ഈ കേന്ദ്രത്തിന് കഴിയും. സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി ഡോ.കെ. സുധാകര്‍ ഉദ്ഘാടനം ചെയ്തു.
Read Moreഅഭിനയത്തിൽ നിന്നും ഇടവേള എടുത്ത് നടൻ അമീർ ഖാൻ
അഭിനയ ജീവിതത്തില്‍ നിന്ന് ഇടവേള എടുക്കുകയാണന്ന് പ്രഖ്യാപിച്ച് ബോളിവുഡ് താരം ആമിര്‍ ഖാന്. അടുത്ത ഒന്നര വര്‍ഷത്തേക്ക് ഒരു അഭിനേതാവ് എന്ന നിലയില്‍ എന്നെ കണാനാവില്ലെന്ന് ആമിര്‍ വ്യക്തമാക്കി. കഴിഞ്ഞ 35 വര്‍ഷം ജോലിയില്‍ മാത്രമാണ് താന്‍ ശ്രദ്ധിച്ചതെന്നും കുടുംബത്തിന് ആവശ്യത്തിന് സമയം നല്കാന് ആയില്ലെന്നും ആമിര്‍ പറയുന്നു. ഈ തിരിച്ചറിവിലാണ് പുതിയ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ലാല്‍ സിംഗ് ഛദ്ദയുടെ റിലീസിനു ശേഷമുള്ള ആദ്യ പൊതുപരിപാടിയില്‍ വച്ചാണ് ആമിറിന്റെ പ്രഖ്യാപനം. ‘കഴിഞ്ഞ 35 വര്‍ഷങ്ങളായി സിനിമയില്‍ മാത്രമായിരുന്നു എന്റെ ശ്രദ്ധ. കുടുംബത്തോടൊപ്പം സമയം…
Read Moreബന്തർ തുറമുഖത്ത് തീപ്പിടിത്തം
ബെംഗളൂരു: മംഗളൂരു ബന്തറിലെ മത്സ്യബന്ധന തുറമുഖത്ത് വീണ്ടും അഗ്നിബാധ. പാണ്ഡേശ്വരത്തെ അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി തീയണച്ചു. തീപിടുത്തത്തില്‍ ഗോഡൗണില്‍ സൂക്ഷിച്ച ലക്ഷക്കണക്കിന് രൂപ വില വരുന്ന മത്സ്യബന്ധന വലകള്‍ അടക്കമുള്ള സാമഗ്രികള്‍ തീ പിടിത്തത്തിൽ കത്തിനശിച്ചു. അന്വേഷണത്തില്‍ മാത്രമേ തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമാകൂവെന്ന് അഗ്നിശമനസേനാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞ മാസം 28ന് മത്സ്യബന്ധന തുറമുഖത്ത് മൂന്ന് ചരക്ക് ബോട്ടുകള്‍ കത്തിനശിച്ചിരുന്നു.
Read Moreനാഷണൽ ഹെറാൾഡ് കേസിൽ ഡി. കെ ശിവകുമാർ ഇ. ഡി യ്ക്ക് മുൻപിൽ ഹാജരായി
ന്യൂഡല്‍ഹി: കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍ ഡല്‍ഹിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരായി. നാഷനല്‍ ഹെറാള്‍ഡ് കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് നടപടി. ഏജന്‍സി ആവശ്യപ്പെട്ട രേഖകളെല്ലാം കൊടുത്തിരുന്നെന്ന് ശിവകുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അന്വേഷണ ഏജന്‍സികളെ ഞങ്ങള്‍ ബഹുമാനിക്കുന്നു. ഇതില്‍ ഒന്നും ഒളിക്കാനില്ല. നാഷനല്‍ ഹെറാള്‍ഡിന്റെ ഉടമകളായ ‘യങ് ഇന്ത്യന്‍’ കമ്പനിക്കു നല്കിയ പണമെല്ലാം ക്ഷേമപ്രവര്ത്തനങ്ങള്ക്കായുള്ളതാണ് -അദ്ദേഹം വ്യക്തമാക്കി. യങ് ഇന്ത്യയ്ക്ക് ശിവകുമാറും സഹോദരനും എം.പിയുമായ ഡി.കെ. സുരേഷും മുമ്പ് കൃത്യമായ കണക്കില്ലാത്ത പണം നല്‍കിയതായാണ് ആരോപണം. ഇത് രണ്ടാം തവണയാണ്…
Read Moreമസ്ജിദ് മാതൃകയിൽ ബസ് സ്റ്റോപ്പ്, 4 ദിവസത്തിനുള്ളിൽ പൊളിച്ചു നീക്കണമെന്ന് എം. പി
ബെംഗളൂരു : മസ്ജിദ് മാതൃകയിൽ ബസ് സ്റ്റോപ്പ് നിർമ്മിച്ചത് വിവാദമാകുന്നു . മൈസൂരു -ഊട്ടി റോഡിലാണ് മസ്ജിദ് മാതൃകയിൽ ബസ് സ്റ്റോപ്പ് നിർമ്മിച്ചിരിക്കുന്നത്. ബസ് സ്റ്റോപ്പിന്റെ ചിത്രം സോഷ്യൽ മീഡിയയിലും വ്യാപകമായി പ്രചരിക്കുന്നുണ്ട് . കർണാടകയിൽ ഹിജാബ് വിവാദം അവസാനിച്ച സന്ദർഭത്തിലാണ് ബസ് സ്റ്റോപ്പ് മസ്ജിദിന്റെ മാതൃകയിൽ പണിതിരിക്കുന്നത് . സംഭവത്തിനെതിരെ എം പി പ്രതാപ് സിംഹ രംഗത്തെത്തി. “ഞാൻ ആ ചിത്രം സോഷ്യൽ മീഡിയയിൽ കണ്ടു. ബസ് സ്റ്റാൻഡിന് രണ്ട് താഴികക്കുടങ്ങളുണ്ട്, നടുവിൽ വലുതും അതിനോട് ചേർന്നുള്ളവ ചെറുതാണ്. അതൊരു മസ്ജിദ് മാത്രമാണ്…
Read Moreകോപ്പിയടിച്ചതിന് ശകാരിക്കപ്പെട്ട വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു
ബെംഗളൂരു: മറ്റൊരു സംഭവത്തിൽ, പരീക്ഷയിൽ കോപ്പിയടിച്ചതിന് പിടിക്കപ്പെട്ട 16 കാരിയായ എസ്എസ്എൽസി വിദ്യാർത്ഥിനി ഞായറാഴ്ച വൈകുന്നേരം ബാനസവാഡിയിലെ പിള്ളറെഡ്ഡി നഗറിലെ വീട്ടിൽ തൂങ്ങിമരിച്ചു. അനന്ത്കുമാറിന്റെയും ആശയുടെയും ഏക മകളാണ് മരിച്ച അമൃത. ദൊഡ്ഡ ബാനസവാടിയിലെ മറിയം നിലയ സ്കൂൾ വിദ്യാർത്ഥിനിയായിരുന്നു. സംഭവത്തിൽ അധ്യാപികയെ കുറ്റപ്പെടുത്തി, വിദ്യാർത്ഥിനിയുടെ മാതാപിതാക്കളും ബന്ധുക്കളും പെൺകുട്ടിയുടെ മൃതദേഹം സ്കൂളിന് മുന്നിൽ കൊണ്ടുവെച്ച് തിങ്കളാഴ്ച പ്രതിഷേധിച്ചു. കഴിഞ്ഞയാഴ്ച സോഷ്യൽ സയൻസ് പരീക്ഷയ്ക്കിടെ അധ്യാപിക ശാലിനിയുടെ ക്ലാസ്സിൽ നിന്ന് കോപ്പിയടിച്ച അമൃതയെ പിടികൂടിയതായി പോലീസ് പറഞ്ഞു. മറ്റ് അധ്യാപകരുടെ മുന്നിൽ വെച്ച് അധ്യാപിക…
Read Moreയാത്രക്കാർക്ക് ദുരിതം സൃഷ്ടിച്ച് കൊച്ചുവേളി എക്സ്പ്രസ്സ് തുടർച്ചയായി വൈകി ഓടുന്നു
ബെംഗളൂരു: ബെംഗളൂരു – കൊച്ചുവേളി എക്സ്പ്രസ്സ് തുടർച്ചയായി വൈകി ഓടിയതോടെ യാത്രക്കാർ ദുരിതത്തിൽ. കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് ട്രെയിൻ മണിക്കൂറോളം വൈൽകി ഓടി തുടങ്ങിയത്. വൈകിട്ട് 5 ന് മുൻപ് ബംഗളുരുവിൽ എത്തേണ്ട ട്രെയിൻ വെള്ളിയാഴ്ച രാത്രി 10 നാണ് കന്റോണ്‍മെന്റ് സ്റ്റേഷനിൽ എത്തിയത്. കേരളത്തിൽ നിന്ന് തിരിച്ചുള്ള സർവീസും വൈകി. എന്നാല വൈകിട്ട് 4 : 45 ന് കൊച്ചുവേളിയിൽ നിന്നും പുറപ്പെടേണ്ട ട്രെയിൻ രാത്രി 10 നാണ് പുറപ്പെട്ടത്. ഈ ട്രെയിൻ മൈസൂരുവിൽ എത്താൻ വൈകുന്നതോടെ ഇന്നത്തെ സർവീസും താളം തെറ്റും.…
Read Moreബെംഗളൂരു-ഹുബ്ബളളി വന്ദേഭാരത് സർവീസ് മാർച്ചോടെ
ബെംഗളൂരു-ഹുബ്ബളളി വന്ദേഭാരത് എക്സ്പ്രസ്സ് അടുത്ത വര്‍ഷം മാര്‍ച്ചോടെ സര്‍വീസ് ആരംഭിക്കും. ട്രയിനിന്റെ സമയപ്പട്ടിക ഉള്‍പ്പെടെ തയ്യാറാക്കാന്‍ ദക്ഷിണ പശ്ചിമ റെയില്‍വേ ബോര്‍ഡ് നിര്‍ദേശം നല്‍കും. ബെംഗളൂരു-ഹുബ്ബളളി പാതയുടെ വൈദ്യുതീകരണം ജനുവരിയോടെ പൂര്‍ത്തിയാകും. മാര്‍ച്ചോടെ വന്ദേഭാരത് സര്‍വീസ് ആരംഭിക്കുമെന്ന് കഴിഞ്ഞ ദിവസം റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് കേന്ദ്ര മന്ത്രിയും ഹുബ്ബളളി എം പിയുമായ പ്രഹ്ലാദ് ജോഷിയുമായി നടത്തിയ ചര്‍ച്ചയില്‍ ഉറപ്പ് നല്‍കിയിരുന്നു
Read More