അഭിനയത്തിൽ നിന്നും ഇടവേള എടുത്ത് നടൻ അമീർ ഖാൻ

അഭിനയ ജീവിതത്തില്‍ നിന്ന് ഇടവേള എടുക്കുകയാണന്ന് പ്രഖ്യാപിച്ച്‌ ബോളിവുഡ് താരം ആമിര്‍ ഖാന്‍. അടുത്ത ഒന്നര വര്‍ഷത്തേക്ക് ഒരു അഭിനേതാവ് എന്ന നിലയില്‍ എന്നെ കണാനാവില്ലെന്ന് ആമിര്‍ വ്യക്തമാക്കി.

കഴിഞ്ഞ 35 വര്‍ഷം ജോലിയില്‍ മാത്രമാണ് താന്‍ ശ്രദ്ധിച്ചതെന്നും കുടുംബത്തിന് ആവശ്യത്തിന് സമയം നല്‍കാന്‍ ആയില്ലെന്നും ആമിര്‍ പറയുന്നു. ഈ തിരിച്ചറിവിലാണ് പുതിയ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ലാല്‍ സിംഗ് ഛദ്ദയുടെ റിലീസിനു ശേഷമുള്ള ആദ്യ പൊതുപരിപാടിയില്‍ വച്ചാണ് ആമിറിന്റെ പ്രഖ്യാപനം.

  ബെംഗളൂരുവിൽ പരക്കെ കനത്ത മഴയും കാറ്റും; നഗരത്തിൽ വൻ ഗതാഗതക്കുരുക്ക്, ജനജീവിതം സ്തംഭിച്ചു

‘കഴിഞ്ഞ 35 വര്‍ഷങ്ങളായി സിനിമയില്‍ മാത്രമായിരുന്നു എന്‍റെ ശ്രദ്ധ. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ ഒരു ഇടവേള ഇപ്പോള്‍ എടുക്കണമെന്ന് മനസ് പറയുന്നു. എന്‍റെ അമ്മയ്ക്കും മക്കള്‍ക്കുമൊപ്പം സമയം ചിലവിടണം. ഒരു സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയത്ത് ജീവിതത്തില്‍ മറ്റൊന്നും തന്നെ സംഭവിക്കുന്നില്ല എന്ന തരത്തില്‍ ജോലിയിലേക്ക് പൂര്‍ണ്ണമായും മുഴുകാറുണ്ട് ഞാന്‍. അടുത്ത ഒന്നര വര്‍ഷത്തേക്ക് ഒരു അഭിനേതാവ് എന്ന നിലയില്‍ എന്നെ കണാനാവില്ല. അതേസമയം ചലച്ചിത്ര നിര്‍മ്മാണത്തില്‍ ആ കാലയളവിലും സജീവമായിരിക്കും. ചാമ്പ്യന്‍സ് എന്ന ചിത്രം ഞനാണ് നിര്‍മ്മിക്കുന്നത്’, ആമിര്‍ പറഞ്ഞുനിര്‍ത്തി. ദില്ലിയില്‍ നടന്ന പരിപാടിയില്‍ നര പടര്‍ന്ന താടിയും മുടിയുമായാണ് ആമിര്‍ എത്തിയത്. ഇവിടെനിന്നുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി; മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യും: മുഖ്യമന്ത്രി വി ഡി സതീശൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാട്ടാന ആക്രമണം; മലയാളിയായ 14കാരന് ദാരുണാന്ത്യം
[masterslider id="10"]

Related posts