അഭിനയത്തിൽ നിന്നും ഇടവേള എടുത്ത് നടൻ അമീർ ഖാൻ

അഭിനയ ജീവിതത്തില്‍ നിന്ന് ഇടവേള എടുക്കുകയാണന്ന് പ്രഖ്യാപിച്ച്‌ ബോളിവുഡ് താരം ആമിര്‍ ഖാന്‍. അടുത്ത ഒന്നര വര്‍ഷത്തേക്ക് ഒരു അഭിനേതാവ് എന്ന നിലയില്‍ എന്നെ കണാനാവില്ലെന്ന് ആമിര്‍ വ്യക്തമാക്കി. കഴിഞ്ഞ 35 വര്‍ഷം ജോലിയില്‍ മാത്രമാണ് താന്‍ ശ്രദ്ധിച്ചതെന്നും കുടുംബത്തിന് ആവശ്യത്തിന് സമയം നല്‍കാന്‍ ആയില്ലെന്നും ആമിര്‍ പറയുന്നു. ഈ തിരിച്ചറിവിലാണ് പുതിയ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ലാല്‍ സിംഗ് ഛദ്ദയുടെ റിലീസിനു ശേഷമുള്ള ആദ്യ പൊതുപരിപാടിയില്‍ വച്ചാണ് ആമിറിന്റെ പ്രഖ്യാപനം. ‘കഴിഞ്ഞ 35 വര്‍ഷങ്ങളായി സിനിമയില്‍ മാത്രമായിരുന്നു എന്‍റെ ശ്രദ്ധ. കുടുംബത്തോടൊപ്പം സമയം…

Read More