കരസേനയുടെ റീജിയണൽ ടെക്നോളജി കേന്ദ്രം ബെംഗളൂരുവിൽ

ബെംഗളൂരു: ആര്‍മി ഡിസൈന്‍ ബ്യൂറോയുടെ (എഡിബി) രണ്ടാമത്തെ റീജിയണല്‍ ടെക്‌നോളജി നോഡ് കേന്ദ്രം (ആര്‍ടിഎന്‍-ബി) ബെംഗളൂരുവില്‍ പ്രവര്‍ത്തനം തുടങ്ങി.

ബെംഗളൂരുവിലെ ആര്‍മി സര്‍വീസ് കോപ്സ് സെന്‍റര്‍ ആന്‍റ് കോളേജിലാണ് (എ.എസ്.സി സെന്‍റര്‍ ആന്‍റ് കോളജ്) കേന്ദ്രം തുടങ്ങിയിരിക്കുന്നത്.

വിവരസാങ്കേതിക മേഖലയില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച്‌ വ്യാപാരം, വ്യവസായം, വൈജ്ഞാനിക മേഖലകളുമായി സഹകരിച്ചാണ് പുതിയ കേന്ദ്രം പ്രവര്‍ത്തിക്കുക. ഇന്ത്യന്‍ ആര്‍മിയില്‍ കൂടുതല്‍ സാങ്കേതിക മികവ് കൊണ്ടുവരാന്‍ ഈ കേന്ദ്രത്തിന് കഴിയും. സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി ഡോ.കെ. സുധാകര്‍ ഉദ്ഘാടനം ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഈസ്റ്റര്‍ അവധി; സ്‌പെഷലുമായി കേരള, കര്‍ണാടക ആര്‍ടിസികള്‍
  സ്വർണവിലയിൽ വലിയ കുതിച്ചുചാട്ടം: പവന് 10,200 രൂപ വർധിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us