വീഴുമോ വാഴുമോ? ഇന്നറിയാം;രാഷ്ട്രീയ പാർട്ടികളുടെ നിർണായക ചർച്ചകൾ തുടരുന്നു;നഗരത്തിൽ തുടരുന്ന വിമത എംഎൽഎമാർക്ക് മന്ത്രി സ്ഥാനം നൽകി അനുനയത്തിന് നീക്കം.

ബെംഗളൂരു: കർണാടകത്തിൽ പ്രതിസന്ധി തുടരുന്നതിനിടെ  ഇന്ന് കോണ്‍ഗ്രസ് മന്ത്രിമാര്‍ നിർണായക യോഗം ചേരും. രാവിലെ 9 മണിക്ക് ഉപമുഖ്യമന്ത്രി ജി പരമേശ്വരയുടെ വീട്ടിൽ വച്ചാണ് യോഗം.

എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും പങ്കെടുക്കും. വിമതരെ ഉൾപ്പെടുത്തി മന്ത്രിസഭ പുനഃസംഘടിപ്പിക്കാൻ, നിലവിലെ മന്ത്രിമാരിൽ ചിലരോട് കോൺഗ്രസ് രാജി ആവശ്യപ്പെടുമെന്ന് അഭ്യൂഹവുമുണ്ട്.

രാമലിംഗ റെഡ്ഡി, എസ് ടി സോമശേഖർ, ബി സി പാട്ടീൽ എന്നിവർക്ക് മന്ത്രിപദവി വാഗ്ദാനം ചെയ്തട്ടുണ്ട്. മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയും എച്ച് ഡി ദേവഗൗഡയും കോൺഗ്രസ് നേതാക്കളുമായി ഇന്നലെ അർധരാത്രി വരെ ചർച്ച നടത്തിയിരുന്നു.

  ഡ്രോൺ വരുമെന്ന് ഉറപ്പായിരുന്നു’; പാറയും അരുവിയും ഉള്ളിടത്ത് വിശ്രമിച്ചു; ഒടുവിൽ ഉൾവനത്തിൽ ആ കാഴ്ച! ആ നാല് ദിനങ്ങൾ ശരണ്യ വിവരിക്കുന്നു

വിമതരുടെ ആവശ്യങ്ങൾ പരഗണിക്കാൻ തയ്യാറെന്ന് കുമാരസ്വാമി കോൺഗ്രസ് നേതാക്കളെ അറിയിച്ചതായാണ് സൂചന.

നാളെ സ്പീക്കർ രാജിക്കത്ത് പരിഗണിക്കുന്നതിന് മുമ്പ് പരിഹാര ഫോർമുല ഉണ്ടാക്കാനാണ് നീക്കം. രാജി പിൻവലിക്കില്ലെന്നും നാളെ നടക്കുന്ന നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുക്കില്ലെന്നും വിമത എംഎൽഎമാർ വ്യക്തമാക്കിയിരുന്നു.

  കർണാടകയുടെ വടക്ക്, മധ്യ ഭാഗങ്ങളിൽ അതിരൂക്ഷമായി ഉഷ്ണതരംഗം

അതേ സമയം ബിജെപിയുടെ നിയമസഭാ കക്ഷി യോഗം ഇന്ന് വൈകീട്ട് പാർട്ടി ആസ്ഥാനത്ത് ചേരും

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലിം ലീഗിന് അര്‍ഹത: അവകാശവാദവുമായി മുനവറലി തങ്ങള്‍
[masterslider id="10"]

Related posts

Click Here to Follow Us