ഹെബ്ബാൾ മേൽപ്പാലത്തിലുണ്ടായ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: ഹെബ്ബാൾ മേൽപ്പാലത്തിലുണ്ടായ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു. ഞായറാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്.

പേരാമ്പ്ര കക്കാട് താന്നിയുള്ള പറമ്പിൽ രമേശന്റെ മകൻ അഭിനവ് (22) ആണ് മരിച്ചത്. പരിക്കേറ്റ സുഹൃത്ത് പേരാമ്പ്ര എരവട്ടൂർ സ്വദേശി ഉണ്ണിസുരേഷ് (22) ചികിത്സയിലാണ്. നഗരത്തിലെ ഒര സ്വകാര്യ കമ്പനിയിൽ ടെക്നീഷ്യന്മാരായി പ്രവർത്തിച്ചുവരുകയായിരുന്നു രണ്ടുപേരും.

വിനോദ സഞ്ചാരകേന്ദ്രമായ നന്ദിഹിൽസിൽനിന്ന് നഗരത്തിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. അഭിനവാണ് ബൈക്ക് ഓടിച്ചിരുന്നത്. നഗരത്തിലേക്ക് മടങ്ങുമ്പോൾ ഹെബ്ബാൾ മേൽപ്പാലത്തിൽ ബൈക്ക് ഗട്ടറിൽ ചാടിയതോടെ ഇരുവരും തലയടിച്ച് റോഡിലേക്ക് വീഴുകയായിരുന്നു.

  ബെംഗളൂരുവിൽ കനത്ത മഴ: 750 ചേരിനിവാസികൾ അന്തിയുറങ്ങിയത് പെരുവഴിയിൽ; വീടുകൾ വെള്ളത്തിനടിയിൽ

നാട്ടുകാർ കൊളംബിയ ഏഷ്യ ആശുപത്രിയിലെത്തിച്ചെങ്കിലും അഭിനവിന്റെ ജീവൻ രക്ഷിക്കാനായില്ല. ഉണ്ണിസുരേഷിനെ പിന്നീട് എം.എസ്. രാമയ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബന്ധുക്കളെത്തിയതിനുശേഷം കെ.എം.സി.സി. പ്രവർത്തകരുടെ സഹായത്തോടെ മൃതദേഹം നാട്ടിലെത്തിക്കും.

അഭിനവിന്റെ അച്ഛൻ രമേശൻ പേരാമ്പ്രയിലെ കള്ളുഷാപ്പ് തൊഴിലാളിയാണ്. അമ്മ: ശോഭ. സഹോദരി: അൽഖ (ബിരുദ വിദ്യാർഥി).

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓഫീസ് കാന്റീനിലെ പ്രാതൽ 'വിഷമായി'; ബെംഗളൂരുവിൽ 97 ജീവനക്കാർ ആശുപത്രിയിൽ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇന്ന് മുതൽ സാധാരണക്കാരുടെ പോക്കറ്റ് ചോരുമോ? പാചകവാതക വിതരണം മുതൽ ബാങ്ക് ഇടപാടുകൾ വരെ; അറിഞ്ഞിരിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ
[masterslider id="10"]

Related posts

Click Here to Follow Us