ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തവർക്ക് സമ്മാനത്തുക ലഭിക്കുക എളുപ്പമല്ല; അറിയാൻ വായിക്കാം

കാഞ്ഞങ്ങാട്: പേരാവൂരിലെ എ.കെ. സാദിഖിന് ഒരുകോടി രൂപ സമ്മാനമടിച്ച കേരള ഭാഗ്യക്കുറി ടിക്കറ്റ് തട്ടിക്കൊണ്ടുപോയ സംഭവത്തിൽ സമ്മാനത്തുക കിട്ടുക എളുപ്പമല്ല. ടിക്കറ്റ് തട്ടിയെടുെത്തന്ന്‌ ബോധ്യപ്പെട്ടാൽ ലോട്ടറി ഡയറക്ടർക്ക് സമ്മാന വിതരണം തടയാം. കോടതിക്കും തടയാനാകും.

ഇതിന് സാദിഖ് കോടതിയെ സമീപിക്കേണ്ടിവരും. പോലീസ് പ്രഥമവിവര റിപ്പോർട്ട് രജിസ്റ്റർചെയ്താൽ സമ്മാനവിതരണം തടയുന്ന രീതി മുമ്പുണ്ടായിരുന്നു. പക്ഷേ, പരാതികൾ കൂടിയ സാഹചര്യത്തിൽ പ്രഥമവിവര റിപ്പോർട്ട് പോരാ കോടതി ഉത്തരവുതന്നെ വേണമെന്ന് ലോട്ടറിവകുപ്പ് തീരുമാനിക്കുകയായിരുന്നു.

സമ്മാനം കിട്ടാൻ ടിക്കറ്റ് ബാങ്കിലോ ലോട്ടറി ഡയറക്ടറേറ്റിലോ നൽകുകയാണ് ചെയ്യേണ്ടത്. നറുക്കെടുപ്പ് കഴിഞ്ഞ് ഒരുമാസത്തിനുള്ളിൽ ടിക്കറ്റ് കൈമാറിയാൽ മതി. ആക്ഷേപമോ പരാതിയോ ഉയർന്നാൽ ഒന്നോരണ്ടോ ദിവസം മാധ്യമങ്ങളിൽ വാർത്ത വരും, അത് നിലച്ചുകഴിഞ്ഞാൽ ടിക്കറ്റ് ഹാജരാക്കി പണം കൈക്കലാക്കുകയാണ് തട്ടിപ്പുകാരുടെ രീതി. ഈ സാധ്യതകൂടി ഇല്ലാതാക്കാനാണ് കോടതിയുടെ സ്റ്റേ ഉത്തരവ് ലോട്ടറി വകുപ്പ് ആവശ്യപ്പെടുന്നത്.

  നഗരത്തിലെ ഇലക്ട്രിക് റിക്ഷകളിൽ അജ്ഞാത തകരാറുകൾ; ചൈനീസ് ആപ്പുകൾ വഴിയുള്ള ഹാക്കിംഗ് ആണെന്ന് സംശയം

സമ്മാനത്തുക കൈയിൽ കിട്ടുന്നതിന് വേറെ കടമ്പകളുണ്ട്. ടിക്കറ്റിന്റെ ഉടമസ്ഥതാവകാശം സ്ഥാപിച്ചെടുക്കണം. ടിക്കറ്റിന്റെ പിൻഭാഗത്ത് പേരെഴുതി ഒപ്പിടാനുള്ള സ്ഥലമുണ്ട്. ആ പേരും ഒപ്പും ആരുടേതാണോ അയാൾക്കാണ് ഉടമസ്ഥാവകാശം. തട്ടിയെടുത്തയാളുടെ പേരാണ് അതിലെങ്കിൽ തട്ടിയെടുത്തശേഷം എഴുതിയതാണെന്ന് യഥാർഥ ഉടമയ്ക്ക് തെളിയിക്കേണ്ടിവരും. ഇവിടെ പോലീസിന്റെ അന്വേഷണ റിപ്പോർട്ട് നിർണായകമാകും.

  കെ.എസ്.ആർ. ബെംഗളൂരു യാർഡ് നവീകരണം: ട്രെയിനുകൾ വഴിതിരിച്ചുവിടും; വിശദാംശങ്ങൾ

പേരാവൂരിൽ സ്ത്രീശക്തി വിഭാഗത്തിൽപ്പെട്ട എസ്എൽ 804592 ടിക്കറ്റാണ് കാറിലെത്തിയ സംഘം തട്ടിയെടുെത്തത്. ഡിസംബർ 30-നായിരുന്നു ഇതിന്റെ നറുക്കെടുപ്പ്. സമ്മാനത്തുക കിട്ടാൻ ജനുവരി 30-നകം ഇത് ഹാജരാക്കേണ്ടതുണ്ട്. ഒരുകോടി സമ്മാനം അടിച്ചാൽ നികുതി കഴിച്ച് 62,50,000 രൂപയാണ് കിട്ടുക. സാദിഖിന് 68 ലക്ഷം രൂപയും ഇടനിലക്കാരന് നാലുലക്ഷം രൂപയും നൽകാമെന്ന് പറഞ്ഞാണ് തട്ടിപ്പുസംഘം സമീപിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലോകകപ്പിൽ നിന്ന് ബ്രസീൽ പുറത്ത്; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് കണ്ണീരോടെ നെയ്മർ വിരമിക്കൽ പ്രഖ്യാപിച്ചു
[masterslider id="10"]

Related posts