വിമാനത്താവള യാത്രയ്ക്ക് സബേര്‍ബന്‍ ചിറക്; 41 കിലോമീറ്റര്‍ പാത; ടെന്‍ഡര്‍ 2 മാസത്തില്‍

ബെംഗളുരു: വിമാനത്താവളത്തി ലേക്കുള്ള സബേര്‍ബന്‍ പാത നിര്‍മാണ ത്തിനു തുടക്കമിടാന്‍ കര്‍ണാടക റെയില്‍ ഇന്‍ ഫ്രാസ്ട്രക്ചര്‍ ഡവലപ്‌മെന്റ് കമ്പനി (കെ റൈഡ്). 41 കിലോ മീറ്റര്‍ പാതയുടെ ടെന്‍ഡര്‍ നടപടി 2 മാസത്തിനുള്ളില്‍ ആരംഭിക്കും.

ഇന്നലെ കെ റൈഡ് എം ഡി ലക്ഷ്മണ്‍ സിങ്ങിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി തുടര്‍നടപടികള്‍ വിലയിരുത്തി. 148 കിലോമീറ്റര്‍ സബേര്‍ബന്‍ പാതയുടെ കെങ്കേരി-ഹീലലിഗെ, ബയ്യപ്പനഹള്ളി-ചിക്കബാനവാര
ഇടനാഴികളുടെ നിര്‍മാണമാണു നിലവില്‍ പുരോഗമിക്കുന്നത്. വി മാനത്താവള പാതയുടെ നിര്‍മാ ണം ആരംഭിക്കാത്തതില്‍ ഏറെ വിമര്‍ശനം ഉയര്‍ന്നതോടെയാണു നടപടികള്‍ വേഗത്തിലാക്കിയ

  ഭക്തിയോ പാഴാക്കലോ? നർമ്മദയിൽ 11,000 ലിറ്റർ പാൽ അഭിഷേകവും ഗംഗയിൽ നെയ്യ് ഒഴുക്കലും; പരിസ്ഥിതി പ്രവർത്തകർ ആശങ്കയിൽ.

നിലവില്‍ യെലഹങ്ക-ദേവനഹള്ളി പാതയില്‍ മെമു സര്‍വീസു കളുണ്ടെങ്കിലും ഒറ്റവരിപാതയില്‍
കൂടുതല്‍ ട്രെയിനുകള്‍ അനുവദി ക്കുന്നതിന് സാങ്കേതിക തടസ്സങ്ങളുണ്ട്. സബേര്‍ബന്‍ വരുന്നതോടെ ഇരട്ടപാതയിലൂടെ 15-30 മിനിറ്റ് ഇടവേളയില്‍ വിമാനത്താവളത്തിലേക്ക് ട്രെയിന്‍ സര്‍വീസ് നടത്താനാകും.

ദേവനഹള്ളിയില്‍ കോച്ചിങ് ടെര്‍മിനല്‍ നിര്‍മാണത്തിന് റെയില്‍വേ ബോര്‍ഡ് അനുമതി നല്‍കിയിരുന്നു. ദേവനഹള്ളി സ്റ്റേഷനോട് ചേര്‍ന്ന് 200 ഏക്കറിലാണു ടെര്‍മിനല്‍ നിര്‍മിക്കുക.

കെഎസ്ആര്‍ ബെംഗളൂരു ദേവനഹള്ളി ഇടനാഴി

സംപിഗെ എന്ന് പേരിട്ടിരിക്കുന്ന ഇടനാഴിയിലെ 15 സ്റ്റേഷനുകളില്‍ 8 എണ്ണം എലിവേറ്റഡാണ്.
കെഎസ്ആര്‍ ബെംഗളുരു ദേവനഹള്ളി സബര്‍ബന്‍ ഇടനാഴിയില്‍ (ഇന്റര്‍ചേഞ്ച്), ശ്രീരാംപുര, മശ്വരം, യശ്വന്തപുര (ഇന്റര്‍ചേഞ്ച്), മുത്യാല നഗര്‍, ലൊട്ടഗോലഹള്ളി (ഇന്റര്‍ചേഞ്ച്), കോടിഗേഹള്ളി, ജുഡീഷ്യല്‍ ലേഔട്ട്, യെലഹങ്ക, നിട്ടെ മീനാക്ഷി, ബെട്ടഹള്‍ സൂര്‍, ദൊഡ്ഡജാല, കെഐഎ ഹാള്‍ട്ട്, എയര്‍പോര്‍ട്ട് ടെര്‍മിനല്‍, എയര്‍പോര്‍ട്ട് കെഐഎ ഡിബി, ദേവനഹള്ളി എന്നിവയാണു സ്റ്റേഷനുകള്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ന​ഗരത്തിലെ കോഫി ഷോപ്പിന് മുന്നിൽ മയക്കുമരുന്ന് ഉപയോഗം: ചോദ്യം ചെയ്ത ജീവനക്കാരെ ആക്രമിച്ച് യുവാക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെം​ഗളൂരുവിൽ കനത്ത ഇടിമിന്നലോടു കൂടിയ മഴ; ചൂടിന് ആശ്വാസം, ലഭിച്ചത് മാർച്ചിലെ ശരാശരിയേക്കാൾ ഇരട്ടി മഴ
[masterslider id="10"]

Related posts

Click Here to Follow Us