അനാഥാലയത്തിലെ കുട്ടികൾക്കൊപ്പം ശിശുദിനം ആഘോഷിച്ചു 

ബംഗളൂരു: കർണ്ണാടക മലയാളി കോൺഗ്രസ്‌ സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ ആർ ആർ നഗർ ലഗെരെയിലുള്ള ബ്ലിസ് റൂറൽ ആൻഡ് അർബൻ ഡെവലപ്പ്മെന്റ് ഓർഫനേജിലെ കുട്ടികളോടൊപ്പം ശിശുദിനം ആഘോഷിച്ചു. ഉച്ച ഭക്ഷണവും, ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്തു. ജവാഹർലാൽ നെഹ്‌റുവിന്റെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. കുട്ടികളോടൊപ്പം ഉച്ചഭക്ഷണത്തിനു കെ എം സി നേതാക്കളും പങ്കാളികളായി. പ്രസിഡന്റ് സുനിൽ തോമസ് മണ്ണിൽ, ജനറൽ സെക്രട്ടറിമാരായ നന്ദകുമാർ കൂടത്തിൽ, വർഗീസ് ജോസഫ്, നിജോമോൻ, സെക്രട്ടറിമാരായ ശിവൻ കുട്ടി, ജസ്റ്റിൻ ജെയിംസ്, ദാസറഹള്ളി മണ്ഡലം പ്രസിഡന്റ് ജിബി കെ ആർ നായർ,…

Read More

കേരള സമാജം ചിത്രരചനാ മത്സരം നവംബര്‍ 20 ന്

ബെംഗളൂരു: കേരള സമാജത്തിന്‍റെ ആഭിമുഖ്യത്തില്‍ ശിശുദിനാഘോഷങ്ങളുടെ ഭാഗമായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു . നവംബര്‍ 20 ന് ഇന്ദിരാനഗര്‍ 5 മത് മെയിന്‍ 9 മത് ക്രോസിലുള്ള കൈരളി നികേതന്‍ ഓഡിറ്റോറിയത്തില്‍ വെച്ചാണ് ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നത് . രാവിലെ 9 മണിക്ക് രജിസ്ട്രേഷന്‍ ആരംഭിക്കും . രാവിലെ 10:00 മുതല്‍ 2 മണിക്കൂറാണ് മത്സരം . 3 മുതല്‍ 6 വയസു വരെയും, 7മുതല്‍ 10 വയസു വരെയും,11മുതല്‍ 17 വയസു വരെയും ഉള്ള മൂന്ന് ഗ്രൂപ്പുകളിലായാണ് മത്സരം നടക്കുക . മത്സരത്തില്‍…

Read More

കർണാടക മലയാളി കോൺഗ്രസിന്റെ നേതൃത്വത്തിൽ ശിശുദിനം ആഘോഷിച്ചു

ബെംഗളൂരു: കർണാടക മലയാളി കോൺഗ്രസിന്റെ  നേതൃത്വത്തിൽ ശിശുദിനം കെ ആർപുരം അവലഹള്ളിയിലെ മദർ തെരേസ നവചേതന ശിശുസംരക്ഷണ കേന്ദ്രത്തിൽ ആഘോഷിച്ചു. കുട്ടികൾക്ക് പഠനോപകരണങ്ങളും ഗാന്ധിജി , നെഹ്‌റുജി എന്നിവരുടെ ജീവചരിത്രം അടങ്ങുന്ന പുസ്തകങ്ങൾ കൈമാറി. കെ എം സി വൈസ് പ്രസിഡന്റ് അരുൺ കുമാർ ജനറൽ സെക്രട്ടറിമാരായ നന്ദകുമാർ കൂടത്തിൽ, ജോമോൻ ജോർജ്, ട്രഷറർ അനിൽകുമാർ സെക്രട്ടറിമാരായ രാജീവൻ കളരിക്കൽ, ജിബി കെ ആർ നായർ, ഭാസ്കരൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. നെഹ്‌റുവിൻ ചിന്തകൾ കുട്ടികളിലേക്ക് എന്ന വിഷയത്തിൽ നന്ദകുമാർ കൂടത്തിൽ ക്ലാസ് എടുത്തു.

Read More

കൈരളി നിലയം വിദ്യാലയങ്ങൾ ശിശുദിനം ആഘോഷിച്ചു

ബെംഗളൂരു: കൈരളീ കലാസമിതിയുടെ കീഴിലുള്ള കൈരളീ നിലയം വിദ്യാലയങ്ങൾ സംയുക്തമായി ശിശുദിനം, കനകദാസ ജയന്തി , കന്നഡ രാജ്യോത്സവം എന്നിവ സ്കൂൾ വിദ്യാർഥികൾ വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. കലാസമിതി പ്രസിഡന്റ് ശ്രീ സുധാകരൻ രാമന്തളി, സെക്രട്ടറി ശ്രീ പി കെ സുധീഷ്, പ്രൈമറി സ്കൂൾ പ്രധാന അദ്ധ്യാപിക ശീമതി സൗഭാഗ്യ എന്നിവർ യഥാക്രമം ശിശുദിനം, കനകദാസജയന്തി, കന്നഡ രാജ്യോത്സവത്തിന്റെ പ്രാധാന്യത്തെപ്പറ്റിയുള്ള ചടങ്ങിൽ സംസാരിച്ചു. ഹൈസ്കൂൾ പ്രധാന അദ്ധ്യാപിക ശ്രീമതി, എ ബിന്ദു, സെൻട്രൽ സ്കൂൾ പ്രധാന അദ്ധ്യാപിക ശ്രീമതി സുമംഗല, രാധാകൃഷ്ണൻ നായർ,…

Read More
Click Here to Follow Us