ബെംഗളൂരു-ഹുബ്ബളളി വന്ദേഭാരത് സർവീസ് മാർച്ചോടെ

ബെംഗളൂരു-ഹുബ്ബളളി വന്ദേഭാരത് എക്‌സ്പ്രസ്സ് അടുത്ത വര്‍ഷം മാര്‍ച്ചോടെ സര്‍വീസ് ആരംഭിക്കും. ട്രയിനിന്റെ സമയപ്പട്ടിക ഉള്‍പ്പെടെ തയ്യാറാക്കാന്‍ ദക്ഷിണ പശ്ചിമ റെയില്‍വേ ബോര്‍ഡ് നിര്‍ദേശം നല്‍കും. ബെംഗളൂരു-ഹുബ്ബളളി പാതയുടെ വൈദ്യുതീകരണം ജനുവരിയോടെ പൂര്‍ത്തിയാകും. മാര്‍ച്ചോടെ വന്ദേഭാരത് സര്‍വീസ് ആരംഭിക്കുമെന്ന് കഴിഞ്ഞ ദിവസം റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് കേന്ദ്ര മന്ത്രിയും ഹുബ്ബളളി എം പിയുമായ പ്രഹ്ലാദ് ജോഷിയുമായി നടത്തിയ ചര്‍ച്ചയില്‍ ഉറപ്പ് നല്‍കിയിരുന്നു

Read More