മസ്ജിദ് മാതൃകയിൽ ബസ് സ്റ്റോപ്പ്, 4 ദിവസത്തിനുള്ളിൽ പൊളിച്ചു നീക്കണമെന്ന് എം. പി

ബെംഗളൂരു : മസ്ജിദ് മാതൃകയിൽ ബസ് സ്റ്റോപ്പ് നിർമ്മിച്ചത് വിവാദമാകുന്നു . മൈസൂരു -ഊട്ടി റോഡിലാണ് മസ്ജിദ് മാതൃകയിൽ ബസ് സ്റ്റോപ്പ് നിർമ്മിച്ചിരിക്കുന്നത്.

ബസ് സ്റ്റോപ്പിന്റെ ചിത്രം സോഷ്യൽ മീഡിയയിലും വ്യാപകമായി പ്രചരിക്കുന്നുണ്ട് . കർണാടകയിൽ ഹിജാബ് വിവാദം അവസാനിച്ച സന്ദർഭത്തിലാണ് ബസ് സ്റ്റോപ്പ് മസ്ജിദിന്റെ മാതൃകയിൽ പണിതിരിക്കുന്നത് . സംഭവത്തിനെതിരെ എം പി പ്രതാപ് സിംഹ രംഗത്തെത്തി.

  ബെംഗളൂരുവിൽ നിന്നും പുറപ്പെട്ട സ്വകാര്യ ബസിന് തീപിടിച്ചു;

“ഞാൻ ആ ചിത്രം സോഷ്യൽ മീഡിയയിൽ കണ്ടു. ബസ് സ്റ്റാൻഡിന് രണ്ട് താഴികക്കുടങ്ങളുണ്ട്, നടുവിൽ വലുതും അതിനോട് ചേർന്നുള്ളവ ചെറുതാണ്. അതൊരു മസ്ജിദ് മാത്രമാണ് ” അദ്ദേഹം പറയുന്നു.

മൂന്ന് ദിവസത്തിനുള്ളിൽ കെട്ടിടം പൊളിച്ചുമാറ്റാൻ എഞ്ചിനീയർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട് . മറിച്ചായാൽ ജെസിബി ഉപയോഗിച്ച് പൊളിച്ചു നീക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോക്രോച്ച് പാർട്ടിക്ക് പിന്തുണയുമായി പിണറായി വിജയൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലക്ഷ്യം ബക്കിങ്ഹാം കൊട്ടാരം; 20 രാജ്യങ്ങൾ താണ്ടാൻ മൈസൂരുവിൽനിന്ന് ഒരു ബൈക്ക് യാത്രികൻ
[masterslider id="10"]

Related posts