ട്വിൻ ബേബികൾക്കൊപ്പം ദീപാവലി ആശംസ നേർന്ന് നയനും വിഘ്‌നേഷും

ഇത്തവണ ദീപാവലി ആശംസകളുമായി നിരവധി താരങ്ങൾ എത്തിയിരുന്നു, ഇത്തവണ സ്പെഷ്യൽ ആശംസകളുമായി എത്തിയിരിക്കുകയാണ് നയനും കുടുംബവും, ”എല്ലാവര്‍ക്കും ദീപാവലി ആശംസകള്‍. കഠിനമായി പ്രാര്‍ത്ഥിക്കുക, കഠിനമായി സ്നേഹിക്കുക! സ്നേഹം മാത്രമാണ് നമുക്ക് ഓരോരുത്തര്‍ക്കും വേണ്ടത്… സ്നേഹമാണ് ഈ ജീവിതത്തെ മനോഹരവും സമൃദ്ധവുമാക്കുന്നത്! ദൈവത്തില്‍ വിശ്വസിക്കുക. സ്നേഹത്തില്‍ വിശ്വസിക്കുക. നന്മയില്‍ പ്രകടമാക്കുന്നതില്‍ വിശ്വസിക്കുക, പ്രപഞ്ചം എല്ലായ്പ്പോഴും എല്ലാം മനോഹരമാണെന്ന് ഉറപ്പാക്കുന്നു”, എന്നാണ് വീഡിയോയ്ക്ക് ഒപ്പം വിഘ്നേഷ് ശിവന്‍ കുറിച്ചത്. പിന്നാലെ ആരാധകരും ഇരുവര്‍ക്കും ആശംസകളുമായി രം​ഗത്തെത്തി.

Read More

ഇലക്ട്രോണിക് സിറ്റി ഫ്ലൈ ഓവറിൽ നിന്ന് വീണ് ബൈക്ക് യാത്രികൻ മരിച്ചു 

ബെംഗളൂരു: ബെംഗളൂരു-ഹൊസൂർ ദേശീയപാതയിലെ ഇലക്‌ട്രോണിക് സിറ്റി മേൽപ്പാലത്തിൽ നിന്ന് വീണ് ബൈക്ക് യാത്രികൻ മരിച്ചു. ആന്ധ്രാപ്രദേശ് സ്വദേശി കോറേ നാഗരാജു (33) ആണ് മരിച്ചത്. നിയന്ത്രണം വിട്ട ബൈക്ക് ഫ്ലൈ ഓവറിൻറെ ചരിവിലേക്ക് തെറിച്ചുവീഴുകയായിരുന്നു എന്നാണ് റിപ്പോർട്ട്. സംഭവസ്ഥലത്ത് വച്ചുതന്നെ മരണം സംഭവിച്ചുവെന്ന് പോലീസ് അറിയിച്ചു. ബി.ഐ.ടി.എൽ., ഇലക്‌ട്രോണിക് സിറ്റി ട്രാഫിക് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Read More

“നമ്മ മരുമകൻ” ഇനി ബ്രിട്ടീഷ് പ്രധാനമന്ത്രി!

ഇന്ത്യൻ വംശജനായ ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. 45 ദിവസത്തെ ഭരണത്തിന് ശേഷം ലിസ്ട്രസ് പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞതിന് ശേഷമാണ് ഋഷി സുനക് തെരഞ്ഞടുക്കപ്പെടുന്നത്. ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായ ഋഷിക്ക് ആരും എതിരുണ്ടായില്ല, അങ്ങനെയാണ് ഇന്ത്യൻ വംശജൻ ഈ സ്ഥാനത്ത് എത്തുന്നത്. ഇൻഫോസിസ് സഹ സ്ഥാപകനായ എൻ ആർ നാരായണ മൂർത്തിയുടെ മകളായ അക്ഷത മൂർത്തിയെ 2009 ൽ ആണ് ഋഷി സുനക് വിവാഹം ചെയ്തത്.

Read More

ദീപാവലി സമ്മാനമായി പണവും സ്വർണവും നൽകി, ടൂറിസം മന്ത്രി വിവാദത്തിൽ

ബെംഗളൂരു: തന്റെ നിയോജക മണ്ഡലത്തിൽ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് വളരെ വിലകൂടിയ ദീപാവലി സമ്മാനങ്ങൾ നൽകിയ കർണാടക ടൂറിസം മന്ത്രി ആനന്ദ് സിംഗ് വിവാദത്തിൽ. മണ്ഡലത്തിലെ മുൻസിപ്പൽ കോർപ്പറേഷൻ അംഗങ്ങൾക്കും ഗ്രാമപഞ്ചായത്ത് അംഗങ്ങൾക്കും വിതരണം ചെയ്ത സമ്മാനപ്പെട്ടികളാണ് ചർച്ചയായത്. മന്ത്രി മുൻസിപ്പൽ കോർപ്പറേഷൻ അംഗങ്ങൾക്ക് സമ്മാനപ്പെട്ടിയിൽ ഒരു ലക്ഷം രൂപയും 144 ഗ്രാം സ്വർണവും ഒരു കിലോ വെള്ളിയും പട്ടുസാരിയും മുണ്ടും ഡ്രൈ ഫ്രൂട്ട് ബോക്‌സും ഉണ്ടായിരുന്നു. എന്നാൽ ഗ്രാമപഞ്ചായത്ത് അംഗങ്ങൾക്ക് പണവും സ്വർണവും ഒഴികെയുള്ള സാധനങ്ങളാണ് ലഭിച്ചത്. സമ്മാനങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ…

Read More

ഷംന കാസിം വിവാഹിതയായി

മലയാളികളുടെ പ്രിയ താരം ഷംന കാസിം വിവാഹിതയായി. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഐഒയുമായ ഷാനിദ് ആസിഫ് അലിയാണ് വരൻ. ദുബായിൽ വച്ചു നടന്ന ചടങ്ങിൽ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്തു. വെള്ളയും പച്ചയും ഒറഞ്ചും കലർന്ന പട്ട് സാരിയും കസവ് തട്ടവും സ്വർണ്ണാഭരണങ്ങളുമായിരുന്നു ഷംനയുടെ വിവാഹ വേഷം. റിസപ്ഷൻ ചുവപ്പും ചാരനിറവും ചേർന്ന ഹെവി ബ്രൈഡൽ ലഹങ്കയാണ് ഷംന ധരിച്ചത്. ദുബായിൽ വിവാഹം നടന്നതിനാൽ സിനിമാരംഗത്തുള്ള കുറച്ച് പേരെ പങ്കെടുത്തിരുന്നുള്ളൂ. ഇവർക്കായി പിന്നീട് റിസപ്ഷൻ ഉണ്ടാകുമെന്നാണ് വിവരം.

Read More

കവർച്ചയ്ക്ക് എത്തിയ ആൾ വീടിനുള്ളിൽ മരിച്ച നിലയിൽ

death

ബെംഗളൂരു: വിദേശ യാത്ര കഴിഞ്ഞ് വീട്ടിൽ എത്തിയ ദമ്പതികൾ കണ്ടത് ഫാനിൽ തൂങ്ങി നിൽക്കുന്ന മൃതദേഹം. വീ​ട്ടി​ലെ പൂ​ജാ​മു​റി​യു​ടെ ഫാ​നി​ല്‍ ഒ​രു ക​വ​ര്‍​ച്ച​ക്കാ​ര​ന്‍ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലാണ് കണ്ടത് . ര​ക്ഷ​പ്പെ​ടാ​ന്‍ ഏ​റെ വ​ഴി​ക​ളു​ണ്ടാ​യി​ട്ടും ക​ള്ള​ന്‍ എ​ന്തി​നാ​ണ്​ ഇ​വി​ടെ തൂ​ങ്ങി​മ​രി​ച്ച​തെ​ന്ന സം​ശ​യം പോലീ​സി​​നെ​യും കു​ഴ​ക്കു​ന്നു. ഇ​ന്ദി​രാ​ന​ഗ​റി​ലെ ഈ​ശ്വ​ര്‍ ന​ഗ​റി​ലെ വീ​ട്ടി​ലാ​ണ്​ സം​ഭ​വം. 46കാ​ര​നാ​യ അ​സം സ്വ​ദേ​ശി ദി​ലീ​പ്​ ബ​ഹ​ദൂ​ര്‍ എ​ന്ന ദി​ലീ​പ്​ കു​മാ​റാ​ണ്​ മ​രി​ച്ച​ത്. വീ​ട്ടു​ട​മ​സ്ഥ​നാ​യ സോ​ഫ്​​റ്റ്​​വെ​യ​ര്‍ ആ​ര്‍​ക്കി​ടെ​ക്​​ച​ര്‍ ശ്രീ​ധ​ര്‍ സാ​മ​ന്ത​റോ​യും ഭാ​ര്യ​യും സെ​പ്​​റ്റം​ബ​ര്‍ 20നാ​ണ്​ യൂ​റോ​പ്​​ യാ​ത്ര​ക്കാ​യി പു​റ​പ്പെ​ട്ട​ത്. ഒ​ക്​​ടോ​ബ​ര്‍ 20ന്​ ​പു​ല​ര്‍​ച്ചെ…

Read More

ഹിന്ദു വിരുദ്ധ പരാമർശം, നടനെതിരെ കേസ്

ബെംഗളൂരു: ഹിന്ദുവിരുദ്ധ പരാമര്‍ശം നടത്തിയെന്ന ബജ്‌റംഗ്‌ദള്‍ നേതാവിന്റെ പരാതിയെത്തുടര്‍ന്ന് നടന്‍ ചേതന്‍ കുമാറിനെതിരേ ബെംഗളൂരു പോലീസ് കേസെടുത്തു. കഴിഞ്ഞദിവസം കന്നഡ സിനിമയായ ‘കാന്താര’ കാണിക്കുന്ന ‘ഭൂത കോലം’ ഹിന്ദുസംസ്കാരത്തിന്റെ ഭാഗമല്ലെന്നും ഹിന്ദുക്കള്‍ ഇന്ത്യയില്‍ വരുന്നതിനുമുമ്പേ ഇവിടത്തെ ആദിവാസികള്‍ക്കിടയിലുണ്ടായിരുന്ന ആചാരമാണെന്നും ചേതന്‍ പറഞ്ഞിരുന്നു. ഇതിനെതിരേയാണ് സാമൂഹികമാധ്യമങ്ങളില്‍ ഹിന്ദുത്വസംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ബജ്റംഗ്‌ദള്‍ ബെംഗളൂരു നോര്‍ത്ത് കണ്‍വീനര്‍ ശിവകുമാറാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. ഇതേ പരാമര്‍ശത്തിന്റെപേരില്‍ ഹിന്ദു ജാഗരണവേദികെ ഉഡുപ്പിയില്‍ മറ്റൊരു പരാതിയും നല്‍കിയിട്ടുണ്ട്. സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ചേതനെതിരേ ശേഷാദ്രിപുരം പോലീസ്…

Read More

ബ്രിട്ടനിലെ ചാൾസ് രാജാവിന്റെ പത്നി ബെംഗളൂരുവിൽ നിന്ന് 28ന് മടങ്ങും 

ബെംഗളൂരു: ബ്രിട്ടൻ രാജാവ് ചാൾസ് മൂന്നാമന്റെ പത്നി കാമില പാർക്കർ ഹോളിസ്റ്റിക് ചികിത്സയ്ക്കായി കഴിഞ്ഞ ദിവസം ബെംഗളൂരുവിലെത്തിയിരുന്നു. ദിവസങ്ങള്‍ നീണ്ടുന്ന ചികിത്സയ്ക്കായാണ് കാമില മലയാളി ഡോക്ടര്‍ ഐസക് മത്തായി നൂറനാല്‍ ഡയറക്ടറായ സൗഖ്യ ഹൊളിസ്റ്റിക് ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററിൽ എത്തിയത്. 2010 മുതല്‍ കാമില ഇടയ്ക്കിടെ ഇവിടെ വരാറുണ്ട്. ഇത് എട്ടാം തവണയാണ് ഇവര്‍ ഇവിടെ എത്തുന്നത്. ഈ മാസം 28ന് ചികിത്സ പൂര്‍ത്തിയാക്കി കാമില മടങ്ങും. വ്യാഴാഴ്ച ബ്രിട്ടീഷ് എയര്‍വൈസിന്റെ വിമാനത്തിലാണ് കാമില ബെംഗളൂരുവില്‍ എത്തിയത്. എലീറ്റ് ഫോഴ്സിന്റെ റോയല്‍ പ്രൊട്ടക്ഷന്‍…

Read More

വിദ്യാർത്ഥികൾക്ക് ചിരട്ടയിൽ കോരി ഭക്ഷണം നൽകി, അന്വേഷണം ഉത്തരവിട്ട് വി സി

ബെംഗളൂരു: തുമക്കുരു സർവകലാശാല ഹോസ്റ്റലിൽ ദളിത്‌ വിദ്യാർത്ഥികൾക്ക് ഭക്ഷണം ചിരട്ടയിൽ കോരി നൽകിയെന്ന് പരാതി. തവിയ്ക്ക് പകരം ചിരട്ട ഉപയോഗിച്ചതിന്റെ ചിത്രങ്ങളും വീഡിയോയും ഇപ്പോൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിക്കുന്നുണ്ട്. ഇതിനു പിന്നാലെ പ്രതിഷേധവുമായി വിദ്യാർത്ഥി സംഘടനകൾ രംഗത്ത് എത്തി. സംഭവത്തെക്കുറിച്ച് വിശദ അന്വേഷണം നടത്തുമെന്ന് സർവകലാശാല വി സി അറിയിച്ചു.

Read More

ബൈക്കിൽ യാത്ര ചെയ്യവേ കഴുത്തിൽ ചരട് കുടുങ്ങി 5 വയസുകാരൻ മരിച്ചു

ബെംഗളൂരു: പട്ടം പറത്താൻ ഉപയോഗിക്കുന്ന മഞ്ച ചരട് കഴുത്തിൽ കുരുങ്ങി അഞ്ചുവയസുകാരൻ മരിച്ചു. ഹുക്കേരി താലൂക്കിലെ യമകനമരടിക്ക് സമീപം താമസിക്കുന്ന വർധന എരന്ന ബേലി ആണ് മരിച്ചത്. ബെലഗാവിയിലെ ദേശീയ പാതയിലാണ് മരണത്തിനിടയാക്കിയ സംഭവം നടന്നത്. ദീപാവലി പ്രമാണിച്ച്‌ പുതുവസ്‌ത്രം വാങ്ങാനായി കുട്ടിയും അച്ഛനും ബെലഗാവി നഗരത്തിലേക്ക് പോയതായിരുന്നു. വസ്‌ത്രം വാങ്ങി മടങ്ങിവരുമ്പോൾ ബൈക്കിൻറെ മുൻവശത്തിരുന്ന കുട്ടിയുടെ കഴുത്തിൽ മഞ്ച ചരട് വന്ന് കുരുങ്ങുകയായിരുന്നു. കുട്ടി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. അതേസമയം സംസ്ഥാനത്ത് നിരോധിച്ച മഞ്ച ചരട് ഇപ്പോഴും മാർക്കറ്റിൽ സുലഭമാണെന്നതിന്റെ തെളിവാണ്…

Read More
Click Here to Follow Us