ദക്ഷിണാഫ്രിക്കൻ യാത്രികരിൽ ഡെൽറ്റയിൽ നിന്ന് വ്യത്യസ്‌തമായ വേരിയന്റ് കണ്ടുപിടിച്ചു; ആരോഗ്യ മന്ത്രാലയം.

AIRPORT INTERNATIONAL TRAVELLER

ബെംഗളൂരു: സംസ്ഥാനത്ത് ഒമൈക്രോൺ ഭീഷണിയും പുതിയ കോവിഡ് -19 ക്ലസ്റ്ററുകളും റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ, ദക്ഷിണാഫ്രിക്ക, ബോട്സ്വാന, ഹോങ്കോംഗ് എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് നിരോധനം ഏർപ്പെടുത്താൻ കർണാടക സർക്കാർ കേന്ദ്രത്തോട് അഭ്യർത്ഥിച്ചിട്ടുണ്ട് എന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ബെംഗളൂരുവിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള രണ്ട് വിദേശ പൗരന്മാർക്ക് ബംഗളൂരുവിൽ കോവിഡ് -19 പോസിറ്റീവ് ആണെന്ന് പരിശോധിച്ച് ദിവസങ്ങൾക്ക് ശേഷം, അവർക്ക് ഡെൽറ്റ വേരിയന്റ് ബാധിച്ചതായി അറിയിച്ചിരുന്നു, എന്നാൽ രണ്ടിൽ ഒരാളെയെങ്കിലും “ഡെൽറ്റ വേരിയന്റിൽ നിന്ന് വ്യത്യസ്തമായ ഒരു വകഭേദം” ബാധിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയതായി സംസ്ഥാന ആരോഗ്യമന്ത്രി ഡോ കെ സുധാകർ പറഞ്ഞു.

വിദേശ പൗരനിൽ കണ്ടെത്തിയ വകഭേദത്തെക്കുറിച്ച് കർണാടക സർക്കാർ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിനോടും (ഐസിഎംആർ) കേന്ദ്ര ആരോഗ്യ മന്ത്രാലയത്തോടും വ്യക്തത തേടിയിട്ടുണ്ട്.

ഇവയ്ക്കുപുറമെ കർണാടകയിൽ ഞായറാഴ്ച 315 പുതിയ കോവിഡ് -19 കേസുകളും രണ്ട് മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്, ഇതോടെ കേസുകളുടെ എണ്ണം 29,95,600 ആയും ടോൾ 38,198 ആയും ഉയർന്നു. രണ്ട് മരണങ്ങളും നഗരത്തിൽ നിന്നുള്ളതാണ്.

കൂടാതെ വിദ്യാർത്ഥികൾക്കിടയിൽ കോവിഡ് -19 കേസുകൾ വർദ്ധിക്കുകയും ഒമിക്‌റോൺ വേരിയന്റ് ഒരു പുതിയ ഭീഷണികൂടി ആയതിനാൽ, ബിബിഎംപി പരിധികൾ ഉൾപ്പെടുന്ന ഏഴ് ജില്ലകളിൽ ആർടി-പിസിആർ ടെസ്റ്റുകൾ നടത്താനാണ് സംസ്ഥാന സർക്കാർ പുതിയ ലക്ഷ്യം നിശ്ചയിച്ചിരിക്കുന്നത്.

സംസ്ഥാനത്തെ ചില ജില്ലകളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ക്ലസ്റ്റർ കേസുകൾ കണക്കിലെടുത്ത്, കോവിഡ് -19 നിരീക്ഷണം വർദ്ധിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യേണ്ടത് നിർണായകമാണ്. അതുകൊണ്ട് തന്നെ ആർടി-പിസിആർ ടെസ്റ്റുകളുടെ എണ്ണം നിലവിലുള്ള 60,000ൽ നിന്ന് 80,000 ആയി വർധിപ്പിക്കാനാണ് സർക്കാർ ഉത്തരവിട്ടിട്ടുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us