ദീപാവലി സമ്മാനമായി പണവും സ്വർണവും നൽകി, ടൂറിസം മന്ത്രി വിവാദത്തിൽ

ബെംഗളൂരു: തന്റെ നിയോജക മണ്ഡലത്തിൽ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് വളരെ വിലകൂടിയ ദീപാവലി സമ്മാനങ്ങൾ നൽകിയ കർണാടക ടൂറിസം മന്ത്രി ആനന്ദ് സിംഗ് വിവാദത്തിൽ.

മണ്ഡലത്തിലെ മുൻസിപ്പൽ കോർപ്പറേഷൻ അംഗങ്ങൾക്കും ഗ്രാമപഞ്ചായത്ത് അംഗങ്ങൾക്കും വിതരണം ചെയ്ത സമ്മാനപ്പെട്ടികളാണ് ചർച്ചയായത്.

മന്ത്രി മുൻസിപ്പൽ കോർപ്പറേഷൻ അംഗങ്ങൾക്ക് സമ്മാനപ്പെട്ടിയിൽ ഒരു ലക്ഷം രൂപയും 144 ഗ്രാം സ്വർണവും ഒരു കിലോ വെള്ളിയും പട്ടുസാരിയും മുണ്ടും ഡ്രൈ ഫ്രൂട്ട് ബോക്‌സും ഉണ്ടായിരുന്നു. എന്നാൽ ഗ്രാമപഞ്ചായത്ത് അംഗങ്ങൾക്ക് പണവും സ്വർണവും ഒഴികെയുള്ള സാധനങ്ങളാണ് ലഭിച്ചത്.

  ഓണം യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് സർപ്രൈസ് പ്രഖ്യാപനവുമായി കർണാടക ആർടിസി

സമ്മാനങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിയതോടെ വിഷയം വിവാദത്തിലേക്ക് എത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തിരുമല ദർശനത്തിൽ ചരിത്രപരമായ മാറ്റവുമായി കർണാടക; പ്രോട്ടോക്കോൾ ഉത്തരവ് ഉടൻ; മുഖ്യന്ത്രി ഡി കെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts