തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ 48 കാരന്‍ റോഡരികില്‍ തൂങ്ങി മരിച്ച നിലയില്‍. നെയ്യാറ്റിന്‍കര സ്വദേശി ദിലീപാണ് മരിച്ചത്. മരത്തില്‍ തൂങ്ങിയ നിലയില്‍ ആയിരുന്നു മൃതദേഹം. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. നെയ്യാറ്റിന്‍കര ഗ്രാമം എന്ന സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്.
നെയ്യാറ്റിന്‍കര ടൗണില്‍ മൊബൈല്‍ ഷോപ്പ് നടത്തിവരികയാണ് ദിലീപ്. കട സ്ഥിതി ചെയ്യുന്ന സ്ഥലത്ത് നിന്നും രണ്ട് കിലോമീറ്ററോളം മാറിയാണ് മൃതദേഹം കണ്ടെത്തിയത്. സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. പ്രദേശവാസികളാണ് മൃതദേഹം കണ്ടെത്തിയത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]