സിറ്റി പോലീസിൻ്റെ ജനസമ്പർക്ക പരിപാടി “സൂപ്പർ ഹിറ്റ്”

ബെംഗളൂരു : സിറ്റി പോലീസിന്റെ പുതിയ പ്രവർത്തന ശൈലിയുടെ ഭാഗമായി തുടങ്ങിയ പ്രതിമാസ ജനസമ്പർക്ക ദിവസം പരിപാടിയുടെ ആദ്യ ജനസമ്പർക്ക ദിവസമായ ശനിയാഴ്ച, ജനങ്ങളിൽനിന്ന് ആവേശകരമായ പ്രതികരണമാണ് ലഭിച്ചതെന്ന് വിവിധ സ്റ്റേഷനുകളിലെ പോലീസ് അധികാരികൾ വ്യക്തമാക്കുന്നു.

ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പോലീസ് അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരാനും പരിഹാരമാർഗ്ഗങ്ങൾ തേടാനും അവസരമൊരുക്കിയ ഈ പരിപാടിയിൽ വളരെ വലിയ പ്രതികരണമാണ് ജനങ്ങളിൽ നിന്നുണ്ടായതെന്ന് അവർ പറയുന്നു.

  പകുതി വിലയ്ക്ക് പിഴയടയ്ക്കാൻ വൻ തിരക്ക്; 14 ദിവസം കൊണ്ട് ബെംഗളൂരു ട്രാഫിക് പോലീസിന് 18 കോടി!

ശനിയാഴ്ച 11 മണിക്ക് ആരംഭിച്ച ജനസമ്പർക്ക പരിപാടി ഒരു മണിവരെ നീണ്ടുനിന്നു.

മയക്കുമരുന്ന്, ഗതാഗതപ്രശ്നങ്ങൾ, ഓൺലൈൻ കുറ്റകൃത്യങ്ങൾ, അടിയന്തര ശ്രദ്ധ വേണ്ടുന്ന മറ്റ് ആവശ്യങ്ങൾ തുടങ്ങിയ ഒട്ടനവധി കാര്യങ്ങളിലാണ് ജനങ്ങൾ ആവലാതിയും അഭിപ്രായവും പരിഹാരമാർഗ നിർദ്ദേശങ്ങളുമായി പോലീസിനെ സമീപിച്ചത്.

എല്ലാമാസവും ഒരുദിവസം നടത്താനുദ്ദേശിക്കുന്ന ജനസമ്പർക്ക പരിപാടി യുടെ തുടക്കം വിജയകരമായ പ്രതികരണമാണ് ഉളവാക്കിയത് എന്ന് സിറ്റി പോലീസ് കമ്മീഷണർ കമൽ പാന്ത് വിലയിരുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശിവഗംഗെ കുന്നിൽ ട്രെക്കിംഗിന് പോയ ടെക്കിയെ കാണാതായി; ഡ്രോൺ ക്യാമറ ഉപയോഗിച്ച് തിരച്ചിൽ ശക്തമാക്കി പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇനി തടസ്സങ്ങളില്ലാത്ത യാത്ര; റോഡ് വീതികൂട്ടാതെ ഗതാഗതക്കുരുക്ക് അഴിക്കാം; ബെംഗളൂരുവിൽ പുതിയ 'മാജിക്' പരീക്ഷണം! സംഭവം ഇങ്ങനെ
[masterslider id="10"]

Related posts