കുട്ടികള്‍ക്കും വൃദ്ധര്‍ക്കും ആദ്യ ഘട്ടത്തില്‍ കോവിഡ് വാക്‌സിന്‍ നല്‍കില്ലെന്ന് സിറം

മുംബൈ: പൂനെ സിറം ഇന്‍സ്റ്റിറ്റിയൂട്ടിന് കീഴില്‍ വരുന്ന കോവിഡ് വാക്‌സിന്‍ എല്ലാ പ്രായത്തിലുള്ളവര്‍ക്കും ഉടന്‍ നല്‍കിയേക്കില്ലെന്ന് റിപ്പോര്‍ട്ട്. പ്രായമായവര്‍ക്കും കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കുന്നത് വൈകുമെന്നാണ് സൂചന. 18നും 65 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക.

18 വയസിന് താഴെയുള്ളവരിലും 65 വയസിന് മുകളില്‍ ഉള്ളവരിലും ക്ലിനിക്കല്‍ ട്രയല്‍ നടത്തിയിട്ടില്ല എന്നതാണ് ഇതിന് കാരണം. കോവിഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് രണ്ടാഴ്ചയ്ക്കുള്ളിൽ അനുമതി തേടുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചിരുന്നു.

  കുട്ടികൾ കഴിക്കുന്ന ലഘുഭക്ഷണങ്ങളിൽ ഒളിഞ്ഞിരിക്കുന്ന അപകടം? സ്‌കൂൾ പരിസരങ്ങളിലെ കടകളിൽ മിന്നൽ പരിശോധന

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അഡാർ പൂനാവാലയാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്രസർക്കാർ എത്ര വാക്സിൻ ഡോസ് വാങ്ങുമെന്ന കാര്യത്തിൽ കൃത്യമായ വിവരം ലഭിച്ചിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം 2021 ജൂലൈയോടുകൂടി 300-400 ദശലക്ഷം ഡോസ് വാക്‌സിൻ വാങ്ങുമെന്നാണ് സൂചനയെന്ന് വെളിപ്പെടുത്തി.

  നിമിഷങ്ങളുടെ വ്യത്യാസത്തിൽ രക്ഷപ്പെട്ടത് 16 ജീവനുകൾ; നമ്മ മെട്രോയെ ഞെട്ടിക്കുന്ന കണക്കുകൾ!'
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാഹനങ്ങൾ ലേലം ചെയ്യും: ബെംഗളൂരുവിൽ കർശന നടപടി; വൻ ശുചീകരണ യജ്ഞവുമായി ജി.ബി.എ
[masterslider id="10"]

Related posts