ലാലി ജെയിംസിനെതിരെ പാര്‍ട്ടി സ്വീകരിച്ചത് ഉചിതമായ നടപടി; തൃശൂർ മേയർ

തൃശൂര്‍: ലാലി ജെയിംസിനെതിരെ പാര്‍ട്ടി സ്വീകരിച്ചത് ഉചിതമായ നടപടിയെന്ന് തൃശൂര്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍. പാര്‍ട്ടി എക്കാലവും എല്ലാ വിഷയങ്ങളിലും ഉചിതമായ നടപടിയാണ് സ്വീകരിക്കാറുള്ളത്.

ലാലി ജെയിംസിന്റെ കാര്യത്തിലും ഉചിതമായ നടപടിയാണ് സ്വീകരിച്ചത്. തനിക്കെതിരായ ആരോപണങ്ങളില്‍ മറുപടി പറയാനില്ലെന്ന് പറഞ്ഞ നിജി ഇക്കാര്യത്തില്‍ പാര്‍ട്ടി മറുപടി പറയുമെന്നും വ്യക്തമാക്കി.

  വിളിച്ചാൽ പോലീസ്‌ മിനിറ്റുകൾക്കകം മുന്നിൽ; കടുത്ത തീരുമാനവുമായി ബെംഗളൂരു പോലീസ്!

താന്‍ പങ്കെടുക്കുന്ന പരിപാടികളില്‍ പൂച്ചെണ്ടുകളും ഷാളും ഉപഹാരങ്ങളും ഒഴിവാക്കണമെന്നും നിജി ആവശ്യപ്പെട്ടു.

മേയര്‍ എന്ന നിലയില്‍ താന്‍ പങ്കെടുക്കുന്ന പരിപാടികള്‍ ലളിതമാക്കണം. തനിക്ക് തൃശൂര്‍ കോര്‍പ്പറേഷനിലെ കൗണ്‍സിലര്‍മാരുടെ ദാസനായി ഇരിക്കാനാണ് ആഗ്രഹമെന്നും നിജി കൂട്ടിച്ചേര്‍ത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ക്യാമ്പസിൽ ചക്ക പറിക്കാൻ കയറിയ എം.എസ്സി വിദ്യാർത്ഥി വീണു മരിച്ചു; വിടപറഞ്ഞത് റിപ്പബ്ലിക് ദിന പരേഡിൽ കർണാടകയെ നയിച്ച പ്രതിഭ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts