കുരങ്ങന്മാരെ തുറന്ന് വിടുമ്പോൾ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് കോടതി നിർദ്ദേശം

ബെംഗളൂരു: നഗരത്തിൽ നിന്ന് പിടികൂടുന്ന കുരങ്ങൻമാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് തുറന്ന് വിടാൻ വിദഗ്ധ സമിതി നിർദ്ദേശിച്ച മാനദണ്ഡങ്ങൾ പാലിക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി നിർദ്ദേശം. കുരങ്ങൻമാർ കൂട്ടത്തോടെ ചത്ത സംഭവങ്ങൾ ചൂണ്ടിക്കാട്ടി സമർപ്പിച്ച പൊതു താൽപ്പര്യ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ ഈ നിർദ്ദേശം. പിടികൂടുന്ന കുരങ്ങൻമാരെ ജനവാസ പ്രദേശങ്ങളിൽ തുറന്ന് വിടരുതെന്നും കോടതി വ്യക്തമാക്കി.

Read More

തലശ്ശേരി-മേക്കുന്ന് സ്വദേശിയെ ബെംഗളൂരുവിൽ മരിച്ചനിലയില്‍ കണ്ടെത്തി

ബെംഗളൂരു: ബൊമ്മനഹളളിയിലെ സ്വകാര്യ ഇലക്ട്രോണിക്ക്സ് കമ്പനി ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. ചൊക്ലിക്ക് സമീപം മേക്കുന്ന് ചേറ്റുകുഴിയില്‍ ചന്ദ്രന്‍ ആനന്ദവല്ലി ദമ്പതികളുടെ മകന്‍ അശ്വന്തിനെയാണ് ഇന്നുച്ചക്ക് എച്ച് എസ് ആർ ലേഔട്ടിലെ താമസ സ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്. എട്ട് മാസത്തോളമായി അശ്വന്ത് ബെംഗളൂരുവിലെ സ്വകാര്യ ഇലക്ട്രോണിക് കമ്പനിയിലെ ജീവനക്കാരൻ ആയിരുന്നു. ഉച്ചയോടെ പോലീസുകാരാണ് ആള്‍ ഇന്ത്യ കെഎംസിസി എച്ച്എസ്ആർ ഏരിയാകമ്മറ്റിയെ വിവരം അറിയിച്ചത്. വിവരമറിഞ്ഞയുടനെ നേതാക്കളായ മുഗള്‍ ബഷീറും റിഷിന്‍ മഹാബസാനും സംഭവസ്ഥലത്തെത്തി തുടര്‍നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കി. മൃതദേഹം സെന്‍റ് ജോണ്‍സ് ആശുപത്രി മോര്‍ച്ചറിയില്‍…

Read More

ബൈക്ക് മോഷണ സംഘത്തിലെ രണ്ട് പേർ അറസ്റ്റിൽ

ബെംഗളൂരു: ബൈക്ക് മോഷണ സംഘത്തിലെ രണ്ട് പേരെ മടിവാളയിൽ നിന്ന് പോലീസ് പിടികൂടി. ഇവരിൽ നിന്നും 12 ലക്ഷം വിലമതിക്കുന്ന 16 ബൈക്കുകളാണ് പോലീസ് കണ്ടെടുത്തത്. വീടിനു മുന്നിൽ നിർത്തിയിടുന്ന ബൈക്കുകൾ ലോക്ക് പൊട്ടിച്ച് മോഷ്ടിക്കുകയാണ് ഇവരുടെ രീതി. സംഘത്തിൽ കൂടുതൽ പേർ ഉള്ളതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. അവർക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.

Read More

റോഡുകളിൽ കുഴികൾ തിരിച്ചെത്തിയതോടെ ബിബിഎംപിയിൽ കുന്നുകൂടി പരാതികൾ

ബെംഗളൂരു: നഗരത്തെ വേട്ടയാടാൻ വീണ്ടും കുഴികളുടെ ഭീഷണി. അടുത്തിടെ പെയ്ത മഴയിൽ റോഡുകളിൽ ഉണ്ടായ കുഴികളിൽ വെള്ളക്കെട്ട് വർധിക്കുകയും കുഴികൾ നന്നാക്കിയില്ലെങ്കിൽ റോഡുകളുടെ ശോചനീയാവസ്ഥ യാത്രക്കാർക്ക് മാരകമായി മാറുകയും ചെയ്യും. മൺസൂണിന് മുമ്പും മഴക്കാലത്തിന്റെ തുടക്കത്തിലും നഗരത്തിലെ ആയിരക്കണക്കിന് കുഴികൾ അടച്ചതായി ബൃഹത് ബെംഗളൂരു മഹാനഗര പാലിക (ബിബിഎംപി) അവകാശപ്പെട്ടെങ്കിലും, നിരവധി ഗർത്തങ്ങൾ വീണ്ടും പ്രത്യക്ഷപ്പെട്ടതായും നിരവധി പുതിയ റോഡുകളിൽ കുഴികൾ നിറഞ്ഞിരിക്കുന്നതായും വാഹന ഉപയോക്താക്കൾ ആരോപിക്കുന്നു. രണ്ട് മാസം മുമ്പ് റോഡുകൾ മികച്ചതായിരുന്നുവെന്നും എന്നാലിപ്പോൾ വീണ്ടും കുഴികൾ ഉയർന്നതായി കാണുന്നു എന്നും പ്രത്യേകിച്ച്…

Read More

ഔട്ടർ റിംഗ് റോഡിൽ ട്രക്ക് ബൈക്കിൽ ഇടിച്ച് യുവാവ് മരിച്ചു

ബെംഗളൂരു: വ്യാഴാഴ്ച രാവിലെ ബാനസവാടിയിലെ ഔട്ടർ റിംഗ് റോഡിലൂടെ (ORR) സാഞ്ചെരിക്കുകയായിരുന്ന ബൈക്കിക്കിന് പിന്നിൽ അമിത വേഗത്തിലെത്തിയ ട്രക്ക് ഇടിച്ച് 23 കാരനായ സോഫ്റ്റ്വെയർ എഞ്ചിനീയർ മരിച്ചു. എച്ച്എഎൽ രണ്ടാം സ്‌റ്റേജിലെ താമസക്കാരനായ മനീഷ് മഹേഷ് വീരപ്പ ആണ് മരിച്ചത്. ഒരു സ്വകാര്യ കമ്പനിയിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു മനീഷ്. സംഭവം നടക്കുമ്പോൾ മനീഷ് ജോലി സ്ഥലത്തേക്ക് പോകുകയായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ പോലീസ് പറഞ്ഞു. രാവിലെ 9.25 ഓടെ ഒആർആറിലെ ഹൊറമാവ് അണ്ടർപാസിന് സമീപം വീരപ്പയെ രാമമൂർത്തിനഗറിൽ നിന്ന് ഹെബ്ബാളിലേക്ക് പോവുകയായിരുന്ന ട്രക്ക്…

Read More

ഈദ്ഗാഹ് മൈദാനിൽ ഗണേശജയന്തി ആഘോഷം, തീരുമാനത്തിൽ കുടുങ്ങി ഭരണകൂടം 

ബെംഗളൂരു: ഈദ് ഗാഹ് മൈതാനിയിൽ ഗണേശജയന്തി ആഘോഷം സംഘടിപ്പിക്കണമെന്ന ആവശ്യത്തിൽ കുടുങ്ങി ജില്ലാ ഭരണകൂടം. ബെംഗളൂരു ഛാമരാജ് പേട്ട പ്രദേശത്തെ ഈദ് ഗാഹ് മൈതാനിയിൽ ജയന്തി ആഘോഷം സംഘടിപ്പിക്കാനാണ് പദ്ധതി. ഈദ് ഗാഹ് മൈതാനിയിൽ ആഘോഷം സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനമെടുക്കുമെന്ന് റവന്യൂമന്ത്രി ആർ അശോക് അറിയിച്ചു. ‘ഞങ്ങൾ ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത ശേഷം ആയിരിക്കും തീരുമാനം. ക്രമസമാധാനപാലനം വളരെ പ്രധാനമാണ്. പോലീസ് ഡിപ്പാർട്ട്മെന്റും ബിബിഎംപി ഉദ്യോഗസ്ഥരും ഇതുമായി ബന്ധപ്പെട്ടു ചർച്ച നടത്തുന്നുണ്ട്. ക്രമസമാധാനപാലനമാണ് പ്രധാനമെന്നും ആഘോഷം സംബന്ധിച്ച് തനിക്ക് നൽകിയ നിവേദനങ്ങളിൽ ജില്ലാ കമ്മീഷണർ…

Read More

കേരളത്തിലെ ലഹരി ലോകം നിയന്തിക്കുന്നത് ആ മലയാളി ആണ് ‘ പിടിയിലായ എസ്സെയുടെ വെളിപ്പെടുത്തൽ

ബെംഗളൂരു: കര്‍ണാടകയിലെ ആര്‍.കെ. പുരത്തെ ‘ആഫ്രിക്കന്‍ കോളനി’ കര്‍ണാടക പോലീസിന് പോലും കടന്നുചെല്ലാന്‍ ഭയക്കുന്ന ഒരിടമാണ്. ഇവിടെ നിന്നാണ് പ്രത്യാക്രമണത്തിന് ഒരു നിമിഷം പോലും നല്‍കാതെ, കേരളത്തിലേക്ക് കോടികള്‍ വിലമതിക്കുന്ന എം.ഡി.എം.എ നിര്‍മ്മിച്ച്‌ വില്പന നടത്തിയിരുന്ന നൈജീരിയന്‍ സ്വദേശി ഒക്കഫോര്‍ എസേ ഇമ്മാനുവലിനെ പാലാരിവട്ടം പോലീസ് സാഹസികമായി പിടികൂടിയത്. കലൂരില്‍ എം.ഡി.എം.എയുമായി യുവാവ് പിടിയിലായ കേസന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസമാണ് പ്രത്യേക സംഘം ആര്‍.കെ പുരത്ത് എത്തിയത്. കര്‍ണാടക പോലീസ് സ്ഥലം കാണിച്ചുനല്‍കി മടങ്ങിയപ്പോള്‍ എസേയ്ക്കായി വലവിരിച്ച്‌ പാലാരിവട്ടം സി.ഐയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ കാത്തിരുന്നു.…

Read More

വായ്പ തിരിച്ചടച്ചിട്ടും ഭീഷണി, ഒടുവിൽ ബാങ്ക് നൽകേണ്ടി വന്ന നഷ്ടപരിഹാരം 2 ലക്ഷം

ബെംഗളൂരു: വായ്പ തിരിച്ചടച്ചിട്ടും ഭീഷണി ലഭിച്ച 75 വയസുകാരന് ബാങ്ക് അധികൃതർ 2 ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് കോടതി നിർദ്ദേശം. കൂടാതെ നിയമ നടപടികൾക്കായി 10000 രൂപയും നൽകണമെന്ന്  കോടതി വിധിയിൽ പറയുന്നു. കോറമംഗല സ്വദേശി ലോക്‌നാഥ്‌ ജയകുമാറിനാണ് കോടതിയുടെ അനുകൂല വിധി ലഭിച്ചത്. ക്രെഡിറ്റ് കാർഡ് വായ്പയുടെ അവസാന തിയ്യതിയ്ക്ക് മുമ്പ് ജയകുമാർ ബാങ്കിൽ എത്തി പണം അടച്ചിരുന്നു. എന്നാൽ പണം അടച്ചില്ലെന്ന് ആരോപിച്ച് ബാങ്കിന്റെ കസ്റ്റമർ കെയർ ജീവനക്കാരൻ ജയകുമാറിനെ നിരന്തരം ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി. തുടർന്നാണ് ജയകുമാർ പരാതി നൽകിയത്.…

Read More

തിരക്ക് കുറയ്ക്കാൻ നഗരത്തിൽ നാല് പുതിയ മാർക്കറ്റുകൾ

ബെംഗളൂരു: നഗരത്തിലെ നാല് കോണുകളിൽ പുതിയ മാർക്കറ്റുകൾ സ്ഥാപിക്കാനുള്ള സർക്കാരിന്റെ പദ്ധതിയുടെ ആദ്യപടിയായി, ഗുളിമംഗല വില്ലേജിലെ സിങ്കേന അഗ്രഹാരയിൽ പച്ചക്കറി മാർക്കറ്റ് നിർമ്മിക്കുന്നതിന് 100 കോടി രൂപയുടെ ഭരണാനുമതി വ്യാഴാഴ്ച മന്ത്രിസഭായോഗം നൽകി. മാർക്കറ്റിനായി അനുവദിച്ച 100 കോടിയിൽ 48 കോടി സ്ഥലമേറ്റെടുപ്പിനും 52 കോടി മാർക്കറ്റ് നിർമാണത്തിനുമാണ് അനുവദിച്ചതെന്ന് നിയമമന്ത്രി ജെ സി മധുസ്വാമി മാധ്യമപ്രവർത്തകരോട് പറഞ്ഞു. പൂർത്തിയാകുമ്പോൾ, നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്ന കലാസിപാളയയിലെ തിരക്ക് കുറയ്ക്കാൻ ഇത് സഹായിക്കും. ഗുളിമംഗലയിൽ സ്ഥിതി ചെയ്യുന്ന ഫ്രൂട്ട് മാർക്കറ്റിനോട് ചേർന്ന് 42.31 ഏക്കർ സ്ഥലത്താണ്…

Read More

നവജാത ശിശുവിനെ പ്ലാസ്റ്റിക് കവറിലാക്കി മരത്തില്‍ തൂക്കിയിട്ട നിലയില്‍

ബെംഗളൂരു: നവജാത ശിശുവിനെ പ്ലാസ്റ്റിക് കവറിലാക്കി മരത്തില്‍ തൂക്കിയിട്ട നിലയില്‍ കണ്ടെത്തി. കര്‍ണാടകയിലെ ഖാനാപുരയിലെ ഗൗളിവാഡയിലാണ് ഞെട്ടിക്കുന്ന സംഭവം. ചൊവ്വാഴ്‌ച വൈകിട്ടാണ് കുഞ്ഞിനെ കവറിലാക്കി മരത്തില്‍ തൂക്കിയിട്ടതെന്നാണ് പ്രാഥമിക നിഗമനം. നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച്‌ സ്ഥലത്തെത്തിയ ആശാ വര്‍ക്കര്‍മാര്‍ കുഞ്ഞിനെ ഖാനാപുര സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു. കുഞ്ഞിന് പ്രാഥമിക ചികിത്സ നല്‍കിയതിന് ശേഷം മികച്ച പരിചരണം നല്‍കുന്നതിനായി ബെലഗാവിയിലെ ബിംസിലേക്ക് അയച്ചു. കുഞ്ഞ് പൂര്‍ണ ആരോഗ്യവാനാണെന്ന് ഡോക്‌ടര്‍മാര്‍ അറിയിച്ചു.സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Read More
Click Here to Follow Us