ബെംഗളൂരു: നഗരത്തെ വേട്ടയാടാൻ വീണ്ടും കുഴികളുടെ ഭീഷണി. അടുത്തിടെ പെയ്ത മഴയിൽ റോഡുകളിൽ ഉണ്ടായ കുഴികളിൽ വെള്ളക്കെട്ട് വർധിക്കുകയും കുഴികൾ നന്നാക്കിയില്ലെങ്കിൽ റോഡുകളുടെ ശോചനീയാവസ്ഥ യാത്രക്കാർക്ക് മാരകമായി മാറുകയും ചെയ്യും. മൺസൂണിന് മുമ്പും മഴക്കാലത്തിന്റെ തുടക്കത്തിലും നഗരത്തിലെ ആയിരക്കണക്കിന് കുഴികൾ അടച്ചതായി ബൃഹത് ബെംഗളൂരു മഹാനഗര പാലിക (ബിബിഎംപി) അവകാശപ്പെട്ടെങ്കിലും, നിരവധി ഗർത്തങ്ങൾ വീണ്ടും പ്രത്യക്ഷപ്പെട്ടതായും നിരവധി പുതിയ റോഡുകളിൽ കുഴികൾ നിറഞ്ഞിരിക്കുന്നതായും വാഹന ഉപയോക്താക്കൾ ആരോപിക്കുന്നു.
രണ്ട് മാസം മുമ്പ് റോഡുകൾ മികച്ചതായിരുന്നുവെന്നും എന്നാലിപ്പോൾ വീണ്ടും കുഴികൾ ഉയർന്നതായി കാണുന്നു എന്നും പ്രത്യേകിച്ച് മഴക്കാലത്ത് അവയിലൂടെ സഞ്ചരിക്കുന്നത് ബുദ്ധിമുട്ടാണ്, എന്നും കെഎച്ച് റോഡിൽ ദിവസവും യാത്ര ചെയ്യുന്ന യാത്രക്കാർ പറയുന്നത്. മഗഡി റോഡ്, ഡോ രാജ്കുമാർ റോഡ്, ആർആർ നഗറിലെ റോഡുകൾ എന്നിവിടങ്ങളിലും കുഴികൾ നിറഞ്ഞതായി നിരവധി യാത്രക്കാർ പറഞ്ഞു.
കഴിഞ്ഞ രണ്ട് മാസത്തിനിടെ 3,900 കുഴികളെങ്കിലും നികത്തിയതായി ബിബിഎംപി ഉദ്യോഗസ്ഥർ പറഞ്ഞു. കൂടാതെ കഴിഞ്ഞ 90 ദിവസങ്ങളിൽ, ജോലി നിർവഹിക്കാൻ 15 ഡ്രൈ ഡേകൾ ലഭിച്ചിട്ടില്ലന്നും ബെംഗളൂരു ട്രാഫിക് പോലീസ് (ബിടിപി) 4,545 കുഴികളുടെ പട്ടികയും അവയുടെ സ്ഥാനവും സമർപ്പിച്ചിരുന്നുവെന്നും കഴിഞ്ഞ രണ്ട് മാസത്തിനിടെ, ഞങ്ങൾ 3,900-ന് അടുത്ത് കുഴിക നികത്തിയതായും; 600 എണ്ണം കൂടി പൂരിപ്പിക്കേണ്ടതുണ്ട് എന്നും ഒരു മുതിർന്ന ബിബിഎംപി എഞ്ചിനീയർ പറഞ്ഞു. വിവിധ സിവിൽ ഏജൻസികൾ നടത്തുന്ന പ്രവൃത്തികളാണ് കുഴികൾ ഉണ്ടാകാൻ പ്രധാന കാരണമെന്ന് മറ്റൊരു ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.