നവജാത ശിശുവിനെ പ്ലാസ്റ്റിക് കവറിലാക്കി മരത്തില്‍ തൂക്കിയിട്ട നിലയില്‍

ബെംഗളൂരു: നവജാത ശിശുവിനെ പ്ലാസ്റ്റിക് കവറിലാക്കി മരത്തില്‍ തൂക്കിയിട്ട നിലയില്‍ കണ്ടെത്തി. കര്‍ണാടകയിലെ ഖാനാപുരയിലെ ഗൗളിവാഡയിലാണ് ഞെട്ടിക്കുന്ന സംഭവം. ചൊവ്വാഴ്‌ച വൈകിട്ടാണ് കുഞ്ഞിനെ കവറിലാക്കി മരത്തില്‍ തൂക്കിയിട്ടതെന്നാണ് പ്രാഥമിക നിഗമനം.

നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച്‌ സ്ഥലത്തെത്തിയ ആശാ വര്‍ക്കര്‍മാര്‍ കുഞ്ഞിനെ ഖാനാപുര സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു. കുഞ്ഞിന് പ്രാഥമിക ചികിത്സ നല്‍കിയതിന് ശേഷം മികച്ച പരിചരണം നല്‍കുന്നതിനായി ബെലഗാവിയിലെ ബിംസിലേക്ക് അയച്ചു. കുഞ്ഞ് പൂര്‍ണ ആരോഗ്യവാനാണെന്ന് ഡോക്‌ടര്‍മാര്‍ അറിയിച്ചു.സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വകുപ്പുമാറ്റത്തിൽ അതൃപ്തി; രാഹുൽ ഗാന്ധിയുടെ ഉറപ്പിൽ കടുംപിടുത്തം അയഞ്ഞ് കർണാടക മന്ത്രി കെ.എച്ച്. മുനിയപ്പ
  മരണം തൊട്ടുമുന്നിൽ, രക്ഷകനായി വളർത്തുപൂച്ച; തകർന്നുവീണ മേൽക്കൂരയ്ക്കടിയിൽ നിന്ന് അച്ഛനും മകനും അത്ഭുതകരമായി രക്ഷപ്പെട്ടു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts