മലയാളി മാധ്യമ പ്രവർത്തകയുടെ മരണത്തിൽ ദുരൂഹത

ബെംഗളൂരു: മലയാളി മാധ്യമ പ്രവര്‍ത്തകയെ ബെംഗളൂരുവില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച്‌ പെണ്‍കുട്ടിയുടെ കുടുംബം. റോയിട്ടേഴ്സിലെ മാധ്യമപ്രവര്‍ത്തകയായ ശ്രുതിയെയാണ് മാര്‍ച്ച്‌ 20ന് ബെംഗളൂരുവിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നാല് വര്‍ഷം മുമ്പാണ് കാസര്‍കോട് സ്വദേശി ശ്രുതിയും കണ്ണൂര്‍ സ്വദേശിയും ബെംഗളൂരുവിൽ സോ‌ഫ്ട്‌വെയര്‍ എഞ്ചിനിയറുമായ അനീഷും വിവാഹിതരായത്. വിവാഹശേഷം ശ്രുതിയെ മാനസികമായും ശാരീരികമായി അനീഷ് പീഡിപ്പിച്ചിരുന്നതായി യുവതിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. പണത്തെ ചൊല്ലിയായിരുന്നു ഇരുവര്‍ക്കുമിടയില്‍ തര്‍ക്കമുണ്ടാകുന്നത്. ചോദിച്ച പണം കൊടുക്കാത്തതിന്റെ പേരില്‍ ശ്രുതിയുടെ മുഖത്ത് തലയിണ അമര്‍ത്തി ശ്വാസം മുട്ടിച്ച്‌…

Read More

കള്ളനെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ സബ് ഇൻസ്‌പെക്ടർക്ക് കുത്തേറ്റു

ബെംഗളൂരു : പാവൂരിൽ മോഷ്ടാവിനെ പിടികൂടാനുള്ള ശ്രമത്തിനിടെ കൊണാജെ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർക്ക് കുത്തേറ്റു. ബുധനാഴ്ച രാത്രി ആണ് സംഭവം. നിരവധി മോഷണ കേസിൽ പ്രതികളായ നസീർ സാദ്ദിഖ എന്നീ കള്ളന്മാരെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ ആണ് സബ് ഇൻസ്‌പെക്ടർ ശരണപ്പയ്ക്ക് കുത്തേറ്റത്. മോഷ്ടാക്കളായ നസീറും കൂട്ടാളി സാദ്ദിഖും പാവൂരിലെ ബന്ധുവീട്ടിൽ ഒളിവിൽ കഴിയുന്നതായി ശരണപ്പയ്ക്ക് വിവരം ലഭിച്ചിരുന്നു. തുടർന്ന് ശരണപ്പ ഉൾപ്പെടെയുള്ള പോലീസ് സംഘം വീട്ടിൽ റെയ്ഡ് നടത്തി. എന്നാൽ, പിടിക്കാൻ ശ്രമിക്കുന്നതിനിടെ ശരണപ്പയെ കുത്തിയതിന് ശേഷം പോലീസിന് പിടിനൽകാതെ നസീർ രക്ഷപെട്ടു.…

Read More

അദൃശ്യനായ ലഹരി ഇടപാടുകാരൻ പോലീസ് വലയിൽ

കൊച്ചി : ലഹരി ഇടപാടിന് പ്രത്യേക ടീം രൂപീകരിച്ച്‌ അദൃശ്യനായി മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്ന ബി.ടെക് വിദ്യാര്‍ത്ഥിയെ പോലീസ് പിടികൂടി. ആലപ്പുഴ അരൂര്‍ പള്ളിക്കടവില്‍പറമ്പിൽ വീട്ടില്‍ ഹരികൃഷ്ണന്‍ (24) പോലീസ് പിടിയിലായത്. അഞ്ച് ഗ്രാം എം.ഡി.എം.എ യും ഇയാളിൽ നിന്നും കണ്ടെടുത്തു. ബെംഗളൂരുവിൽ നിന്ന് മയക്കുമരുന്ന് എത്തിച്ച്‌ ‘നൈറ്റ് റൈഡേഴ്‌സ് ടാസ്‌ക് ടീം’ എന്ന പേരില്‍ സംഘമുണ്ടാക്കിയായിരുന്നു ഇടപാട് നടത്തി പോന്നത്. നേരിട്ട് വില്പനയ്ക്കിറങ്ങാതെ ലഹരിപ്പൊതികള്‍ വഴിയരികിലുള്‍പ്പെടെ സുരക്ഷിതമായി വച്ച്‌ സംഘാംഗങ്ങള്‍ക്ക് ലോക്കേഷന്‍ അയച്ചുനല്‍കിയാണ് ഇടപാട് നടത്തിയിരുന്നത്. ടെലിഗ്രാം ആപ്പ് വഴിയായിരുന്നു ആശയവിനിമയം നടത്തിയിരുന്നത്.…

Read More

ഹർഷ കൊലപാതക കേസ്; അന്വേഷണം കർണാടക പോലീസ് എൻഐഎയ്ക്ക് കൈമാറി

ബെംഗളൂരു : ഫെബ്രുവരി 20 ന്, ശിവമോഗ നഗരത്തിൽ ബജ്‌റംഗ്ദൾ പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം കർണാടക സർക്കാർ ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) കൈമാറി. ബജ്‌റംഗ്ദൾ പ്രവർത്തകൻ ഹർഷ നാഗരാജ് എന്ന ഹർഷ (27) കൊല്ലപ്പെട്ട കേസിൽ എൻഐഎ ഔപചാരികമായ പരാതി അന്വേഷണത്തിന് കൈമാറിയ ശേഷം ബുധനാഴ്ച ന്യൂഡൽഹി കോടതിയിൽ രജിസ്റ്റർ ചെയ്തതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. ഫെബ്രുവരി 21 ലെ കൊലപാതക കേസിൽ അറസ്റ്റിലായ 10 പേർക്കെതിരെ മാർച്ച് 2 ന് കർണാടക പോലീസ് 1967 ലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ)…

Read More

ബെംഗളൂരുവിൽ ട്രാൻസ്‌ഫോർമർ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ അച്ഛനും മകളും മരണത്തിന് കീഴടങ്ങി

ബെംഗളൂരു : ബെംഗളൂരുവിൽ ഇലക്ട്രിക് ട്രാൻസ്‌ഫോർമർ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ അച്ഛനും മകളും മരണത്തിന് കീഴടങ്ങി, മാർച്ച് 24 വ്യാഴാഴ്ച അധികൃതർ അറിയിച്ചു. സൗത്ത് ബെംഗളൂരുവിലെ ജ്ഞാനഭാരതി പരിധിയിലെ നൈസ് റോഡിന് സമീപമുള്ള മംഗനഹള്ളി പാലത്തിന് സമീപം ആണ് സംഭവം നടന്നത്. സംഭവത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ജീവിതത്തോട് മല്ലിടുകയായിരുന്നു 19 കാരിയായ ചൈതന്യ. എന്നാൽ വ്യാഴാഴ്ച പുലർച്ചെ 2 മണിയോടെ പൊള്ളലേറ്റ് ചൈതന്യ മരണത്തിന് കീഴടങ്ങി. അച്ഛൻ ശിവരാജ് ബുധനാഴ്ച മരിച്ചു. മംഗനഹള്ളി സ്വദേശികളാണ് കൊല്ലപ്പെട്ടത്. ചൈതന്യയുടെ വിവാഹ നിശ്ചയ ചടങ്ങിനായി കൺവെൻഷൻ സെന്റർ ബുക്ക്…

Read More

പുതിയ ഉപ ലോകായുക്തയായി ജസ്റ്റിസ് കെ എൻ ഫനീന്ദ്രയെ നിയമിച്ചു

ബെംഗളൂരു : രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം കർണാടക ഹൈക്കോടതിയിലെ മുൻ ജഡ്ജി ജസ്റ്റിസ് കെ എൻ ഫനീന്ദ്രയെ സംസ്ഥാന ഉപ ലോകായുക്തയായി നിയമിച്ചു. കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ്, നിയമസഭാ സ്പീക്കർ, ലെജിസ്ലേറ്റീവ് കൗൺസിൽ ചെയർമാൻ, പ്രതിപക്ഷ നേതാവ് എന്നിവരുമായി കൂടിയാലോചിച്ച് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ജസ്റ്റിസ് ഫനീന്ദ്രയുടെ പേര് ശുപാർശ ചെയ്തതിന് പിന്നാലെയാണ് കർണാടക ഗവർണർ താവർ ചന്ദ് ഗെലോട്ട് വിജ്ഞാപനം പുറപ്പെടുവിച്ചത്. ജസ്റ്റിസ് ഫണീന്ദ്ര അടുത്തയാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കും. ജസ്റ്റിസ് എൻ ആനന്ദയുടെ കാലാവധി 2020 ഡിസംബറിൽ അവസാനിച്ചതിനെ…

Read More

കാൽനട അടിപ്പാതകൾ വൃത്തിയാക്കി തുടങ്ങി ബിബിഎംപി

ബെംഗളൂരു: തിരക്കേറിയ ബല്ലാരി റോഡിൽ 14 വയസ്സുള്ള വിദ്യാർത്ഥി മാലിന്യ ട്രക്ക് തട്ടി മരിച്ച ഒരു ദിവസത്തിന് ശേഷം, ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) നഗരത്തിലെ സജീവമായ എല്ലാ കാൽനട അടിപ്പാതകളും തീവ്രമായി വൃത്തിയാക്കി തുടങ്ങി. തിരക്കേറിയ ബല്ലാരി റോഡിന്‍റെ നാലടി ഉയരമുള്ള മീഡിയൻ ചാടിക്കടക്കാൻ വിദ്യാർഥിയും മറ്റുചിലരും ശ്രമിച്ചപ്പോഴായിരുന്നു അപകടം. ജംക്‌ഷനിൽ വെള്ളം കെട്ടിക്കിടക്കുന്ന കാൽനട അടിപ്പാത ഉപയോഗിക്കുന്നത് ഒഴിവാക്കിയാണ് ഇവർ റോഡ് കടക്കാൻ ശ്രമിച്ചത്. അപകടസ്ഥലത്ത് നിന്ന് യാർഡുകൾ മാത്രം അകലെ ലിഫ്റ്റ് സജ്ജീകരിച്ച ഒരു സ്കൈവാക്കും ഉണ്ടായിരുന്നു. ഞായറാഴ്ച…

Read More

ഹിജാബ് വിധി, ഹർജികൾ ഉടൻ പരിഗണിക്കില്ല

ബെംഗളൂരു: ഹിജാബ് വിലക്ക് സംബന്ധിച്ച ഹർജികൾ ഉടൻ പരിഗണിക്കാൻ ആവില്ലെന്ന് സുപ്രീം കോടതി അറിയിച്ചു. ചീഫ് ജസ്റ്റിസ് എൻ വി രമണയാണ് ഈ കാര്യം അറിയിച്ചത് . മുൻപ് ഹോളി അവധിക്ക് ശേഷം ഹർജികൾ പരിഗണിക്കാം എന്നായിരുന്നു കോടതി പറഞ്ഞിരുന്നത്. എന്നാൽ തുടർച്ചയായി ഹിജാബ് സംബന്ധിച്ച ഹർജികൾ പരിഗണിക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഹിജാബ് ഇസ്ലാമിന്റെ അനിവാര്യ മതാചാരം അല്ലെന്നും ക്ലാസ്സ്‌ മുറികളിൽ ഹിജാബ് ധരിക്കുന്നതിനുള്ള നിരോധനം ശെരി വച്ച കർണാടക ഹൈകോടതി വിധി ചോദ്യം ചെയ്തു കൊണ്ടാണ് ഹർജികൾ നൽകിയത്…

Read More

ട്രാൻസ് ജെൻഡേഴ്‌സിന്റെ സംവരണ ഉത്തരവ് ഉടൻ

ബെംഗളൂരു: സംസ്ഥാനത്തെ എല്ലാ സർക്കാർ വകുപ്പുകളിലേക്കുള്ള നിയമനത്തിലും 1 ശതമാനം സംവരണം  ട്രാൻസ് ജെൻഡേഴ്‌സ്ന് നൽകി കർണാടക സർക്കാർ നേരത്തെ തന്നെ മാതൃകയായിട്ടുണ്ട്. എന്നാൽ അത് സംബന്ധിച്ച ഉത്തരവ് പ്രഖ്യാപിച്ചിരുന്നില്ല. ഇത് ഉടൻ ഉണ്ടാകുമെന്ന് വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി ഹാലപ് ആചാർ  അറിയിച്ചു .  ഉത്തരവ് ചീഫ് സെക്രട്ടറി ഉടൻ പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന പോലീസ് വകുപ്പിൽ നേരത്തെ തന്നെ ട്രാൻസ് ജെൻഡേഴ്‌സിനായി 1% സംവരണം സർക്കാർ ഏർപ്പെടുത്തിയിരുന്നു. നിലവിലെ കണക്കു പ്രകാരം കർണാടകയിൽ 20,266 ട്രാൻസ്ജെൻഡേഴ്‌സ് ഉണ്ട്.

Read More

നോ ഹോണിംഗ് സോണാകാനൊരുങ്ങി കബ്ബൺ പാർക്ക്

ബെംഗളൂരു: കബ്ബൺ പാർക്കിന് ‘നോ ഹോണിംഗ് സോൺ’ പദവി ഏതാനും ദിവസങ്ങൾക്കുള്ളിൽ നൽകുമെന്ന് ട്രാഫിക് പോലീസ് ജോയിന്റ് കമ്മീഷണർ ഡോ ബി ആർ രവികാന്ത ഗൗഡ അറിയിച്ചു. നിങ്ങളുടെ സ്‌നീക്കറുകൾ ധരിച്ച് കബ്ബൺ പാർക്കിൽ ശാന്തവും സമാധാനവും നിറഞ്ഞ പ്രഭാത നടത്തത്തിന് തയ്യാറായിക്കോളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കബ്ബൺ പാർക്ക് ‘നോ ഹോണിംഗ് സോൺ ആയി പ്രഖ്യാപിക്കുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കാൻ പോകുകയാണെന്നും അറിയിപ്പ് ലഭിച്ചുകഴിഞ്ഞാൽ, വീഴ്ച വരുത്തുന്നയാൾക്ക് കനത്ത പിഴ ചുമത്തുമെന്നും ”ഡോ ഗൗഡ പറഞ്ഞു. പരിസ്ഥിതി പ്രവർത്തകരുടെ പിന്തുണ ഗ്രൂപ്പുകളും നിരവധി കാൽനടയാത്രക്കാരും…

Read More