പുതിയ ഉപ ലോകായുക്തയായി ജസ്റ്റിസ് കെ എൻ ഫനീന്ദ്രയെ നിയമിച്ചു

ബെംഗളൂരു : രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം കർണാടക ഹൈക്കോടതിയിലെ മുൻ ജഡ്ജി ജസ്റ്റിസ് കെ എൻ ഫനീന്ദ്രയെ സംസ്ഥാന ഉപ ലോകായുക്തയായി നിയമിച്ചു.

കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ്, നിയമസഭാ സ്പീക്കർ, ലെജിസ്ലേറ്റീവ് കൗൺസിൽ ചെയർമാൻ, പ്രതിപക്ഷ നേതാവ് എന്നിവരുമായി കൂടിയാലോചിച്ച് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ജസ്റ്റിസ് ഫനീന്ദ്രയുടെ പേര് ശുപാർശ ചെയ്തതിന് പിന്നാലെയാണ് കർണാടക ഗവർണർ താവർ ചന്ദ് ഗെലോട്ട് വിജ്ഞാപനം പുറപ്പെടുവിച്ചത്.

  ബെംഗളൂരുവിൽ റോഡരികിൽ ഉപേക്ഷിച്ച 1,581 വാഹനങ്ങൾ നീക്കം ചെയ്യാനുള്ള വിപുലമായ യജ്ഞത്തിന് തുടക്കം

ജസ്റ്റിസ് ഫണീന്ദ്ര അടുത്തയാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കും.

ജസ്റ്റിസ് എൻ ആനന്ദയുടെ കാലാവധി 2020 ഡിസംബറിൽ അവസാനിച്ചതിനെ തുടർന്ന് ആ സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന്റെ വാഹനവ്യൂഹം തടയാൻ ശ്രമം:.വഴിയിൽ തടഞ്ഞത് സ്വന്തം ആളുകളോ? കേസെടുത്തു പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts