ബെംഗളൂരുവിൽ ട്രാൻസ്‌ഫോർമർ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ അച്ഛനും മകളും മരണത്തിന് കീഴടങ്ങി

ബെംഗളൂരു : ബെംഗളൂരുവിൽ ഇലക്ട്രിക് ട്രാൻസ്‌ഫോർമർ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ അച്ഛനും മകളും മരണത്തിന് കീഴടങ്ങി, മാർച്ച് 24 വ്യാഴാഴ്ച അധികൃതർ അറിയിച്ചു. സൗത്ത് ബെംഗളൂരുവിലെ ജ്ഞാനഭാരതി പരിധിയിലെ നൈസ് റോഡിന് സമീപമുള്ള മംഗനഹള്ളി പാലത്തിന് സമീപം ആണ് സംഭവം നടന്നത്.

സംഭവത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ജീവിതത്തോട് മല്ലിടുകയായിരുന്നു 19 കാരിയായ ചൈതന്യ. എന്നാൽ വ്യാഴാഴ്ച പുലർച്ചെ 2 മണിയോടെ പൊള്ളലേറ്റ് ചൈതന്യ മരണത്തിന് കീഴടങ്ങി. അച്ഛൻ ശിവരാജ് ബുധനാഴ്ച മരിച്ചു. മംഗനഹള്ളി സ്വദേശികളാണ് കൊല്ലപ്പെട്ടത്.

ചൈതന്യയുടെ വിവാഹ നിശ്ചയ ചടങ്ങിനായി കൺവെൻഷൻ സെന്റർ ബുക്ക് ചെയ്ത് അച്ഛനും മകളും ബൈക്കിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം, തുടർന്ന് ഇരുവരെയും വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബെംഗളൂരു ഇലക്‌ട്രിസിറ്റി സപ്ലൈ കമ്പനി (ബെസ്‌കോം) സ്ഥാപിച്ച ട്രാൻസ്‌ഫോർമർ പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് അപകടം.

സ്ഫോടനത്തിന് ശേഷം, ഇരുവരുടെ ദേഹത്തും ട്രാൻസ്ഫോർമറിൽ നിന്ന് വീണ എണ്ണ മാരകമായ പൊള്ളലിന് കാരണമായി. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ ബൈക്കും കത്തിനശിച്ചു. ചികിൽസയ്ക്ക് പ്രതികരിക്കാതെ പുലർച്ചെ 2.15 ഓടെ ചൈതന്യ മരിച്ചതായി ജ്ഞാനഭാരതി പൊലീസ് അറിയിച്ചു. ചൈതന്യക്ക് 50 ശതമാനം പൊള്ളലേറ്റിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us