ബെംഗളൂരു: ന്യൂഡൽഹിയിൽ നിന്ന് ബെംഗളൂരുവിലെത്തിയ എയർഏഷ്യ ഇന്ത്യ വിമാനത്തിലെ 165 യാത്രക്കാർ രക്ഷപ്പെട്ടത് വലിയ ഭീതിയിൽ നിന്ന്. സുരക്ഷിതമായി ലാൻഡ് ചെയ്ത് പാർക്ക് ചെയ്തതിന് ശേഷം എയർഏഷ്യ വിമാനം ഏകദേശം 100 അടി പിന്നിലേക്ക് നീങ്ങിയപ്പോൾ ഭയചകിതരാത് 165 യാത്രക്കാർ ആയിരുന്നു. വിമാനം നമ്പർ I5 740, ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടെർമിനൽ 3 ൽ നിന്ന് രാവിലെ 8 മണിക്ക് പുറപ്പെട്ട എയർഏഷ്യ വിമാനം, ഷെഡ്യൂൾ ചെയ്യുന്നതിന് നാല് മിനിറ്റ് മുമ്പ് 10.36 ന് കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയിരുന്നു. എന്നാൽ ഗ്രൗണ്ടിലെ…
Read MoreMonth: March 2022
ക്രൂര പീഡനത്തിനിരയായി രണ്ട് വയസുകാരി മരിച്ചു
ബെംഗളൂരു: അമ്മാവന്റെ ക്രൂരതയിൽ ഇല്ലാതായത് രണ്ട് വയസുകാരിയുടെ ജീവൻ. കർണാടകയിലെ അത്തിബെലെ ഗ്രാമത്തിലാണ് സംഭവം. സ്വന്തം അമ്മാവന്റെ ലൈംഗിക പീഡനത്തെ തുടർന്നാണ് കുട്ടി മരണപ്പെട്ടതെന്ന് പോലീസ് അന്വേഷണത്തിൽ തെളിഞ്ഞു. കുട്ടിയുടെ അമ്മാവനായ ദീപു എന്നയാളാണ് പ്രതിയെന്ന് പോലീസ് തിരിച്ചറിഞ്ഞു. കാറിൽ വെച്ചാണ് കുട്ടിയെ പീഡനത്തിനിരയാക്കിയത്. ആശുപത്രിയിൽ കുട്ടിയെ എത്തിച്ചതും ഇതേ ആളാണ്. എന്നാൽ ജീവൻ രക്ഷിക്കാൻ ആയില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുട്ടി പീഡനത്തിന് ഇരയായതായി കണ്ടെത്തി. അമിത രക്തസ്രാവമാണ് മരണത്തിനു കാരണമായത്.
Read Moreകേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ (24-03-2022)
കേരളത്തില്‍ 558 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 119, കോട്ടയം 69, കോഴിക്കോട് 61, തിരുവനന്തപുരം 57, കൊല്ലം 50, പത്തനംതിട്ട 37, തൃശൂര്‍ 37, കണ്ണൂര്‍ 33, ഇടുക്കി 30, പാലക്കാട് 18, ആലപ്പുഴ 17, മലപ്പുറം 12, കാസര്‍ഗോഡ് 9, വയനാട് 9 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 21,229 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 15,996 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 17,541 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 469 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.…
Read Moreബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് ലഹരി കടത്ത്
ബെംഗളൂരു: ബെംഗളൂരുവിൽ നിന്നും ലഹരി മരുന്നുകള്‍ കേരളത്തിലെത്തിച്ച് വില്‍പ്പന നടത്തുന്ന സംഘത്തിലെ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. വാഴക്കാല പുറ്റിങ്ങല്‍പ്പറമ്പില്‍ വീട്ടില്‍ അജ്മല്‍, വാഴക്കാല പാപ്പാളി വീട്ടില്‍ സവിന്‍ പാപ്പാളി എന്നിവരെയാണ് ചെങ്ങമനാട് പോലീസ് അറസ്റ്റ് ചെയ്തത്. ബെംഗളൂരുവിൽ നിന്ന് കടത്തുകയായിരുന്ന അമ്പത് ഗ്രാം എം.ഡി.എം.എ അങ്കമാലിയില്‍ വച്ച് പോലീസ് പിടികൂടിയിരുന്നു. മയക്കുമരുന്ന് കൊണ്ടു വന്ന പെരുമ്പാവൂര്‍ മഞ്ഞപ്പെട്ടി സ്വദേശി സുധീറിനെ സംഭവ സ്ഥലത്ത് വച്ച് അറസ്റ്റ് ചെയ്തിരുന്നു. സുധീറിന്‍റെ മയക്കുമരുന്ന് കച്ചവടത്തിലെ കൂട്ടാളികളാണ് ഇപ്പോൾ പിടിയിലായ യുവാക്കള്‍. ടൂറിസ്റ്റ് വാഹനങ്ങളിലും മറ്റുമാണ് ലഹരി വസ്തുക്കൾ…
Read Moreസമൂഹമാധ്യമങ്ങളെ വിസ്മയിപ്പിച്ച് മൂന്ന് ചീറ്റപ്പുലികൾക്കൊപ്പം ഉറങ്ങുന്ന മനുഷ്യൻ
ഒരു മനുഷ്യനും ചീറ്റപ്പുലിയും തമ്മിലുള്ള സംഘർഷം ഒരിക്കലും തലക്കെട്ടുകൾ സൃഷ്ടിക്കുന്നതിൽ പരാജയപ്പെടുന്നതല്ല. ഇരുവരും തമ്മിലുള്ള സൗഹൃദം ഏതാണ്ട് അസാധ്യമാണെന്നാണ് വിശ്വസിക്കപ്പെടുന്നതും. എന്നാൽ, ദീർഘകാലമായി സ്ഥാപിതമായ ഈ ആശയം തെറ്റാണെന്ന് തെളിയിക്കുന്ന തരത്തിലുളളതാണ് സമൂഹ മാധൃമത്തിലൂടെ പരക്കുന്ന ഒരു വീഡിയോ. ഈ മനുഷ്യന്റെയും ചീറ്റപ്പുലികളുടെയും വീഡിയോ അടുത്തിടെ ഇന്റർനെറ്റിൽ വൈറലായിരുന്നു. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ പർവീൺ കസ്വാൻ ട്വിറ്ററിൽ പങ്കിട്ട, വീഡിയോ അവിശ്വാസനീയവും ശ്വാസം അടക്കി കണ്ടിരുന്ന് പോകുന്നതുമായിരുന്നു. മൂന്ന് ചീറ്റപ്പുലി യോടൊപ്പം ഉറങ്ങുന്ന വ്യക്തിയെ കാണിക്കുന്നതായിരുന്നു ആ 3 മിനിറ്റ് വീഡിയോ. ദൃശ്യങ്ങളിൽ,…
Read Moreജെയിംസ് സ്‌ക്രീനിംഗിന് തടസ്സമില്ല, കോൺഗ്രസ് സിനിമകളെ പോലും രാഷ്ട്രീയവത്കരിക്കാൻ തക്കവിധം അധപതിച്ചു; മുഖ്യമന്ത്രി
ബെംഗളൂരു : അന്തരിച്ച സാൻഡൽവുഡ് താരം പുനീത് രാജ്കുമാർ നായകനായ കന്നഡ ചിത്രം ജെയിംസിന്റെ പ്രദർശനത്തിന് തടസ്സങ്ങളൊന്നുമില്ലെന്ന് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ ഉന്നയിക്കുന്ന ആരോപണങ്ങളെ എതിർത്ത് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. ഇക്കാര്യം കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്സുമായി ചർച്ച ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഇക്കാര്യത്തിൽ താൻ ഫിലിം ചേംബറുമായി സംസാരിച്ചിരുന്നു. ജയിംസിന്റെ പ്രദർശനത്തിൽ എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ ബന്ധപ്പെട്ട നിർമ്മാതാക്കളും തിയേറ്ററുകളും അത് പരിഹരിക്കാനുള്ള അധികാരം.നടൻ ശിവരാജ്കുമാറുമായും സംസാരിച്ചു.അവർക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ അത് എന്റെ ശ്രദ്ധയിൽപ്പെടുത്താനോ ഫിലിം ചേംബറിന്റെ…
Read Moreചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് ധോണി; പുതിയ നായകൻ ഇതാ
ചെന്നൈ : ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞ് എം എസ് ധോണി. പുതിയ സീസണിൽ രവീന്ദ്ര ജഡേജയാകും ടീമിനെ നയിക്കുക. സിഎസ്കെ ഇത് സ്ഥിരീകരിച്ച് പ്രസ്താവസാന പുറത്തിറക്കി.
Read Moreആർആർആർ നാളെ തിയേറ്ററുകളിൽ
മുംബെെ: ബാഹുബലിയ്‌ക്ക് ശേഷം രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം ആര്‍ആര്‍ആര്‍(രുഗ്രം രണം രുധിരം) നാളെ റിലീസിന് ഒരുങ്ങുകയാണ്. രാം ചരൺ, ജൂനിയര്‍ എന്‍ടിആര്‍, ആജയ്ദേവ്ഗണ്‍, ശ്രീയ ശരണ്‍, ആലിയഭട്ട് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആന്ധ്രാപ്രദേശിലും തെലങ്കാനയിലും ചിത്രത്തിന്റെ ബുക്കിംഗ് ഏതാണ്ട് പൂര്‍ണ്ണമായും അവസാനിച്ചു. ചിത്രത്തിന്റെ ഹിന്ദി പതിപ്പിന് ഡല്‍ഹിയിലെ പിവിആര്‍ ഡയറക്ടേഴ്‌സ് കട്ടില്‍ ഒരു ടിക്കറ്റിന് 2100 രൂപ വരെയാണ് ഈടാക്കുന്നത്. 3ഡി പ്ലാറ്റിനം ടിക്കറ്റിന് 1900 രൂപ, 3ഡി പ്ലാറ്റിനം സുപ്പീരിയല്‍ ടിക്കറ്റിന് 2100 എന്നിങ്ങനെ പോകുന്നു നിരക്കുകള്‍.…
Read Moreസാക്ഷികൾ പറഞ്ഞ ആ മാഡം കാവ്യയോ? ദിലീപ് സംരക്ഷിക്കുന്നതാരെ? കാവ്യ മാധവനെ ഉടൻ ചോദ്യം ചെയ്യും
കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ ഇപ്പോഴും അന്വേഷണ സംഘത്തിന് കണ്ടെത്താനാവാത്ത വ്യക്തിയാണ് ‘മാഡം’. എന്നാൽ പൾസർ സുനി പണ്ട് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരമായി തന്റെ മാഡം കാവ്യാ ആണെന്ന് വെളിപ്പെടുത്തൽ നടത്തിയിരുന്നു, എന്നാൽ ഇത് തെളിയിക്കാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. പക്ഷെ ബാലചന്ദ്രകുമാറിന്റെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ കാവ്യയെ വീണ്ടും ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് പോലീസ്. ഒരു പെണ്ണിന് വേണ്ടിയാണ് ഇതെല്ലാം സംഭവിച്ചതെന്ന് ദിലീപ് തന്നോട് സമ്മതിച്ചെന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞിരുന്നു. ആ പെണ്ണ് ജയിലിൽ പോകരുതെന്ന് പോകരുതെന്നും ദിലീപ് അതിയായി ആഗ്രഹിച്ചുവെന്നും…
Read Moreമലയാളി മാധ്യമപ്രവർത്തകയുടെ മരണം; ഭര്‍തൃപീഡനമെന്ന് ബന്ധുക്കള്‍
ബെംഗളൂരു: വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിലെ മലയാളി മാധ്യമപ്രവര്‍ത്തക ബെംഗളൂരുവില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ അന്വേഷണം ഭർത്താവിലേക്ക്. കഴിഞ്ഞ ഒമ്പത് വർഷമായി റോയിട്ടേഴ്‌സിൽ എഡിറ്ററായി ജോലി ചെയ്യുകയായിരുന്നു ശ്രുതി നാരായൺ (37). മൃതദേഹം അഴുകിയ നിലയിലായിരുന്നു, ആത്മഹത്യയാണെന്നാണ് പോലീസ് സംശയിക്കുന്നത്. ശ്രുതിയുടെ ആത്മഹത്യക്ക് പിന്നിൽ ഭർത്താവിന്റെ പീഡനമാണെന്നാണ് പുറത്ത് വരുന്ന വിവരം. കാസർകോട് സ്വദേശിനിയായ ശ്രുതിയെ വിവാഹം കഴിച്ചത് അനീഷ് കോയാടൻ കോറോത്ത് എന്നയാളാണ്, മാർച്ച് 20 ന് പോലീസ് അവരുടെ അപ്പാർട്ട്മെന്റിൽ നിന്ന് ഒരു ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു, അതിൽ ഭർത്താവിൽ നിന്ന് പീഡനം…
Read More