മുംബെെ: ബാഹുബലിയ്‌ക്ക് ശേഷം രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം ആര്‍ആര്‍ആര്‍(രുഗ്രം രണം രുധിരം) നാളെ റിലീസിന് ഒരുങ്ങുകയാണ്.
രാം ചരൺ, ജൂനിയര്‍ എന്‍ടിആര്‍, ആജയ്ദേവ്ഗണ്‍, ശ്രീയ ശരണ്‍, ആലിയഭട്ട് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ആന്ധ്രാപ്രദേശിലും തെലങ്കാനയിലും ചിത്രത്തിന്റെ ബുക്കിംഗ് ഏതാണ്ട് പൂര്‍ണ്ണമായും അവസാനിച്ചു. ചിത്രത്തിന്റെ ഹിന്ദി പതിപ്പിന് ഡല്‍ഹിയിലെ പിവിആര്‍ ഡയറക്ടേഴ്‌സ് കട്ടില്‍ ഒരു ടിക്കറ്റിന് 2100 രൂപ വരെയാണ് ഈടാക്കുന്നത്.
3ഡി പ്ലാറ്റിനം ടിക്കറ്റിന് 1900 രൂപ, 3ഡി പ്ലാറ്റിനം സുപ്പീരിയല്‍ ടിക്കറ്റിന് 2100 എന്നിങ്ങനെ പോകുന്നു നിരക്കുകള്‍. ഗുരുഗ്രാമിലെ ആംബിയന്‍സ് ഹാള്‍, മുംബൈയിലെ പിവിആര്‍ എന്നിവിടങ്ങളിലും വലിയ തുകയ്‌ക്കാണ് ചിത്രം വിറ്റുപോകുന്നത്. മുംബൈയില്‍ നികുതി ഇല്ലാതെയുള്ള ഒരു ടിക്കറ്റിന്റെ വില1720 രൂപയാണ്. കൊല്‍ക്കത്തയില്‍ 1090 രൂപയും. ഏറ്റവും വിലയേറിയ ടിക്കറ്റുകള്‍ ഇതിനകം വിറ്റുതീര്‍ന്നതായി തീയേറ്റര്‍ ഉടമകള്‍ പറയുന്നു.
1920 കാലഘട്ടം പശ്ചാത്തലമാകുന്ന ചിത്രമാണ് ആര്‍ആര്‍ആര്‍. അല്ലൂരി സിതാരാമ രാജു, കോമരം ഭീം എന്നീ ശ്രദ്ധേയരായ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് ചിത്രം പറയുന്നത്. മൂന്ന് മണിക്കൂര്‍ ആറ് മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം.
തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ്, പോര്‍ച്ചുഗീസ്, കൊറിയന്‍, ടര്‍ക്കിഷ്, സ്പാനിഷ് എന്നിങ്ങനെ പത്ത് ഭാഷകളിലായി ചിത്രം പ്രദർശനത്തിനു എത്തും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.