ഹിജാബ് വിവാദത്തിൽ പരിഹാരം നിർദേശിച്ച് മുൻ മുഖ്യമന്ത്രി

ബെംഗളൂരു: രാജ്യമെങ്ങും ഹിജാബ് വിവാദം ചര്‍ച ചെയ്യുന്നതിനിടെ പരിഹാര നിർദേശവുമായി കര്‍ണാടക മുന്‍ മുഖ്യമന്ത്രി കുമാരസ്വാമി. മുസ്ലിം വിദ്യാര്‍ഥികളെ അവരുടെ സ്‌കൂള്‍ അല്ലെങ്കില്‍ കോളേജ് യൂണിഫോമിന്റെ അതേ നിറത്തിലുള്ള ഹിജാബ് ധരിക്കാന്‍ അനുവദിക്കുന്നത് പരിഗണിക്കണമെന്ന് നിയമസഭയില്‍ എച് ഡി കുമാരസ്വാമി സംസ്ഥാന സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. കേന്ദ്രീയ വിദ്യാലയങ്ങളിലെ വിദ്യാര്‍ഥിനികള്‍ക്ക് ഹിജാബ് ധരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കുന്നുണ്ടെന്നും കുമാരസ്വാമി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ഈ വിഷയം പരിഹരിക്കണമെന്നും തര്‍ക്കം എന്നെന്നേക്കുമായി അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതിലൂടെ ഹിജാബ് വിവാദങ്ങളെ തുടര്‍ന്ന് കലുഷിതമായ അകാഡെമിക് അന്തരീക്ഷം…

Read More

രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി

ദില്ലി : രാജ്യത്ത് പെട്രോളിനും ഡീസലിനും ഇന്നും വില കൂട്ടി  ഒരു ലിറ്റർ ഡീസലിന്റെ വില 84 പൈസയും പെട്രോളിന് ലിറ്ററിന് 87 പൈസയും വര്‍ദ്ധിച്ചു. അർദ്ധരാത്രി മുതൽ പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില അടിവെച്ച് അടിവെച്ച് ഉയരുകയാണ്. എല്ലാ ദിവസവും വില പുതുക്കി നിശ്ചയിക്കാനുള്ള അവകാശം ഇപ്പോൾ കമ്പനികൾക്കാണ്. രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് അവസാനിച്ചപ്പോൾ തന്നെ ഇന്ധന വില ഉയരുമെന്ന് കരുതിയതാണ്. ഒറ്റയടിക്ക് വില കൂട്ടുന്നതിനു പകരം പതുക്കെ പതുക്കെ വില…

Read More

ചാർജ് നിരക്ക് വർധിപ്പിച്ചു

ബെംഗളൂരു: ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകളിലെ നിരക്ക് വർധിപ്പിച്ച് ബെസ്കോം. എസി സ്ലോ ചാർജിനു യൂണിറ്റിന് 7.20 രൂപയും ഡിസി ചാർജിനു 7.40 രൂപയും ഡിസി ഫാസ്റ്റ് ചാർജിനു 8.01 രൂപയുമാണ് പുതിക്കിയ നിരക്കുകൾ. എസി സ്ലോ ചാർജറിൽ ഒരേ സമയം മൂന്ന് വാഹനങ്ങളിൽ ചാർജ് ചെയ്യാം. ഡിസി ഫാസ്റ്റ് ചാർജറിൽ ഒരു വാഹനത്തിലും ഫുൾ ചാർജ് ചെയ്യാൻ സാധിക്കും. ഇവിമിത്ര ആപ്പീലൂടെ ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ കണ്ടെത്താൻ ഇനി എളുപ്പമാണ്.ബിബിഎംപി പരിധിയിൽ വരുന്ന 74 ബെസ്കോം ചാർജിങ് സ്റ്റേഷനുകൾ ആണ് ഈ…

Read More

 വിഷു ഈസ്റ്റർ അവധി; സ്വകാര്യബസ് ടിക്കറ്റ് നിരക്കുകൾക്ക് ഇവിടെ ശ്രദ്ധിക്കാം

ബെംഗളൂരു: വിഷു ഈസ്റ്റർ അവധിയ്ക്ക് നാട്ടിലേയ്ക്കുളള യാത്രക്കാരുടെ തിരക്ക് മുന്നിൽ കണ്ട് കേരളത്തിലേക്കുള്ള സ്വകാര്യബസ്സുകൾ ടിക്കറ്റ് നിരക്ക് ഉയർത്തി.  ഏപ്രിൽ 12 13 തീയതികളിൽ ആണ് നിരക്ക് കൂടുതൽ കഴിഞ്ഞ രണ്ട് വർഷങ്ങളിൽ ഉത്സവസീസണിൽ ചുരുക്കം സ്വകാര്യ ബസുകൾ മാത്രമാണ് സർവീസ് നടത്തിയിരുന്നത്. ഇത്തവണ കോവിഡ് നിയന്ത്രണങ്ങൾ കൂടി പിൻവലിച്ചതോടെ കൂടുതൽ ബസ്സുകളിൽ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ടിക്കറ്റ് നിരക്കുകൾ ചുവടെ തിരുവനന്തപുരത്തേയ്ക്ക് എസി സ്ലീപ്പർ 2900 മുതൽ 3000 രൂപ വരെയും സെമി സ്ലീപ്പർ 2600 മുതൽ 2700 രൂപ വരെയുമാണ് നിരക്ക്  എറണാകുളത്തേയ്ക്ക്…

Read More

മാറത്തഹള്ളി റെയിൽവേ പാല അടിപ്പാതയുടെ പണികൾ ആരംഭിച്ചു

ബെംഗളുരു: ഓൾഡ് എയർപോർട്ട് റോഡിൽ നിന്ന് കടുബീസനഹള്ളി ഭാഗത്തേക്കുള്ള യാത്രാസമയം 15 മിനിറ്റ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ മാറത്തഹള്ളി റെയിൽവേ മേൽപ്പാലത്തിന് സമീപം ബിബിഎംപി രണ്ടുവരി അടിപ്പാതയുടെ നിർമാണം ആരംഭിച്ചു. അശ്വത് നഗർ, മൂന്നേക്കോളല നിവാസികൾക്ക് ആശ്വാസമേകുന്നതാണ് ഈ അടിപ്പാത. കൂടാതെ സ്‌പൈസ് ഗാർഡനിൽ നിന്ന് യു-ടേൺ എടുക്കാൻ ദിവസേന 2 കിലോമീറ്റർ അധിക ദൂരം സഞ്ചരിക്കുന്ന 20,000 ത്തിൽ പരം വാഹനയാത്രക്കാർക്ക് പദ്ധതി പ്രയോജനപ്പെടുമെന്നുമാണ് കണക്കാക്കപ്പെടുന്നത്. ഗതാഗത തടസ്സങ്ങൾ കുറയ്ക്കുന്നതിനും പദ്ധതി വേഗത്തിൽ പൂർത്തിയാക്കുന്നതിനും പുഷ്-ബോക്സ് രീതിയാണ് ബിബിഎംപി ഉപയോഗിക്കുന്നത്. അത്കൊണ്ട തന്നെ…

Read More

കെഎസ്ആർ ബെംഗളൂരു റെയിൽവേ സ്റ്റേഷനിൽ ചന്നപട്ടണ കളിപ്പാട്ടങ്ങളുടെ വിൽപ്പനയുടൻ 

ബെംഗളൂരു: പ്രശസ്തമായ ചന്നപട്ടണ കളിപ്പാട്ടങ്ങൾ വിപണനം ചെയ്യുന്ന സംസ്ഥാനത്തെ ആദ്യത്തെ റെയിൽവേ സ്റ്റേഷനായി മാറാൻ കെഎസ്ആർ ബെംഗളൂരു ഒരുങ്ങുന്നു. രണ്ടാഴ്ചത്തേക്കളള പരീക്ഷിണാടിസ്ഥാനത്തിൽ ഇവ വിൽക്കുന്നതിനുള്ള ഒരു സ്റ്റാൾ മാർച്ച് 25 മുതൽ റെയിൽവേ സ്റ്റേഷനിൽ ആരംഭിക്കും. കർണാടകയിലെ രാമനഗര ജില്ലയിലെ ചന്നപട്ടണ പട്ടണത്തിൽ നിർമ്മിച്ച പ്രത്യേക തടി കളിപ്പാട്ടങ്ങളും പാവകളുമാണ് ചന്നപട്ടണ കളിപ്പാട്ടങ്ങൾ എന്ന് അറിയപ്പെടുന്നത്, കൂടാതെ ഇവയ്ക്ക് ഭൂമിശാസ്ത്രപരമായ സൂചകം (ജിഐ) ടാഗ് ഉണ്ടായിരിക്കും. 2022-23 ലെ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച ‘ഒരു സ്റ്റേഷൻ ഒരു ഉൽപ്പന്നം പദ്ധതിയുടെ’ ഭാഗമായാണ് ഇത് ആരംഭിക്കുന്നതെന്നും…

Read More

റോഡുകളുടെ വൈറ്റ് ടോപ്പിംഗ് സർക്കാർ പുനഃപരിശോധിക്കും; മുഖ്യമന്ത്രി

ബെംഗളൂരു : ഉയർന്ന ചെലവ് കണക്കിലെടുത്ത് മാറ്റിവെച്ച ബെംഗളൂരുവിലെയും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലെയും വൈറ്റ്-ടോപ്പിംഗ് റോഡുകൾ വീണ്ടും പരിശോധിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വ്യാഴാഴ്ച പറഞ്ഞു. പുതിയ റോഡുകൾ സ്ഥാപിക്കുന്നതിനും നിലവിലുള്ളവ പരിപാലിക്കുന്നതിനുമായി സർക്കാർ പ്രത്യേക കോഡും രൂപീകരിക്കും. മുൻ ടെൻഡർ റദ്ദാക്കിയതിനാൽ ബെംഗളൂരുവിലെ 12 ഹൈ ഡെൻസിറ്റി കോറിഡോറുകൾക്കായി വീണ്ടും ടെൻഡർ ക്ഷണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബെംഗളൂരുവിലെ റോഡുകളുടെ അവസ്ഥയെക്കുറിച്ചുള്ള നിയമസഭാ കൗൺസിലിലെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഒരു കിലോമീറ്റർ റോഡ് അസ്ഫാൽറ്റിങ്ങിന് 75 ലക്ഷം മുതൽ…

Read More

കർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (24-02-2022)

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 109  റിപ്പോർട്ട് ചെയ്തു. 117 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.34% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 117 ആകെ ഡിസ്ചാര്‍ജ് : 3903201 ഇന്നത്തെ കേസുകള്‍ : 109 ആകെ ആക്റ്റീവ് കേസുകള്‍ : 1792 ഇന്ന് കോവിഡ് മരണം : 2 ആകെ കോവിഡ് മരണം : 40044 ആകെ പോസിറ്റീവ് കേസുകള്‍ : 3945079…

Read More

എല്ലാ മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഒരുനാൾ ആർഎസ്എസുമായി സഹകരിക്കും; ഈശ്വരപ്പ

ബെംഗളൂരു :  എല്ലാ വിരോധികൾക്കും ഒരുനാൾ ആർ‌എസ്‌എസിനെ അംഗീകരിക്കുകയല്ലാതെ മറ്റ് മാർഗമില്ല കർണാടക നിയമസഭാ സ്പീക്കർ വിശ്വേശ്വർ ഹെഗ്‌ഡെ കഗേരി വ്യാഴാഴ്ച പറഞ്ഞു, എല്ലാവരും ആർഎസ്എസിനെ ‘നമ്മുടെ’ ആർഎസ്എസ് ആയി അംഗീകരിക്കേണ്ട ദിവസം വിദൂരമല്ലെന്നും കാഗേരി നിയമസഭയിൽ അഭിപ്രയപെട്ടു.  അതേസമയം എല്ലാ മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഉടൻ ആർ‌എസ്‌എസിന്റെ ഭാഗമാകുമെന്ന് ഗ്രാമവികസന മന്ത്രി കെ എസ് ഈശ്വരപ്പ പറഞ്ഞത് നിയമസഭയിൽ ബഹളത്തിന് കാരണമായി.  സംസ്ഥാനത്തെ ക്രമസമാധാന നില സംബന്ധിച്ച സിദ്ധരാമയ്യയുടെ സംവാദത്തിനിടെയാണ് വാക്കുതർക്കം ആരംഭിച്ചത്. ഏത് രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിൽ വിശ്വസിച്ചാലും പരസ്പര ബഹുമാനം നിലനിർത്തേണ്ടത് പ്രധാനമാണെന്ന്…

Read More

കിറ്റിൽ റബ്ബറില്‍ തീര്‍ത്ത ലിംഗ മാതൃക; കുടുംബാസൂത്രണ പ്രചാരണം വിവാദത്തിൽ.

മുംബൈ: ഗ്രാമപ്രദേശങ്ങളിൽ കുടുംബാസൂത്രണത്തെക്കുറിച്ച് ബോധവൽക്കരണം നടത്താൻ ആരോഗ്യ പ്രവർത്തകർ ഉപയോഗിക്കുന്ന പ്രത്യേക കിറ്റിലെ റബ്ബര്‍കൊണ്ട് തീര്‍ത്ത ലിംഗത്തിന്‍റെ മാതൃക മഹാരാഷ്ട്രയിൽ വന്‍ വിവാദത്തിന് തിരികൊളുത്തി. പരിശീലനത്തിനായി രൂപകൽപ്പന ചെയ്ത കിറ്റിൽ സ്ത്രീകളുടെയും പുരുഷന്മാരുടെയും ജനനേന്ദ്രിയത്തിന്റെ റബ്ബർ മോഡലുകൾ ഉൾപ്പെടുത്തിയിരുന്നു. പുരുഷ മോഡലിന് പുറമേ, റബ്ബർ കൊണ്ട് നിർമ്മിച്ച ഗർഭപാത്രത്തിന്റെ ഒരു മാതൃകയും ഉണ്ട്. എന്നാൽ പരിശീലകർ കൊണ്ടുവന്ന ജെൻഡർ മോഡൽ അശ്ലീലമാണെന്ന് ഗ്രാമപ്രദേശങ്ങളിലെ ഒരു വിഭാഗം പരാതിപ്പെടുന്നതായിട്ടാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വീടുതോറുമുള്ള ലൈംഗികത, ഗർഭനിരോധനം, വന്ധ്യംകരണം എന്നിവയെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുക എന്നത്…

Read More