മരിച്ച സഹോദരനായി 24 വർഷം ആൾമാറാട്ടം, സർക്കാർ സ്‌കൂൾ അധ്യാപകനായി ജോലി; യുവാവ് അറസ്റ്റിൽ

ബെംഗളൂരു : 24 വർഷമായി സർക്കാർ സ്‌കൂൾ അധ്യാപകനായി ജോലി ചെയ്യാൻ മരിച്ച സഹോദരനായി ആൾമാറാട്ടം നടത്തിയ ഒരാളെ കർണാടക പോലീസ് അടുത്തിടെ അറസ്റ്റ് ചെയ്തു. ബെംഗളൂരുവിൽ നിന്ന് 197 കിലോമീറ്റർ അകലെ മൈസൂരു ജില്ലയിലെ പെരിയപട്ടണയിലാണ് സംഭവം. പ്രതി ലക്ഷ്മണഗൗഡ  ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ഇയാളുടെ സഹോദരൻ ലോകേഷ് ഗൗഡയ്ക്ക് സർക്കാർ സ്‌കൂൾ അധ്യാപകനായി നിയമന കത്ത് ലഭിച്ചിരുന്നുവെങ്കിലും ജോലിയിൽ പ്രവേശിക്കുന്നതിന് മുമ്പ് മരിച്ചുവെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. ലക്ഷ്മണഗൗഡ എല്ലാ രേഖകളും ശേഖരിച്ച് വിദ്യാഭ്യാസ വകുപ്പിലെത്തി താൻ ലോകേഷ് ആണെന്ന് പറഞ്ഞു…

Read More

മേക്കേദാട്ടു പദ്ധതി; തമിഴ്‌നാട് നീക്കത്തിനെതിരെ കർണാടക

ബെംഗളൂരു : കാവേരി നദിക്ക് കുറുകെയുള്ള മേക്കേദാട്ടു പദ്ധതിയുമായി ബന്ധപ്പെട്ട് തമിഴ്‌നാടിന്റെ നീക്കത്തെ എതിർക്കുന്ന പ്രമേയം കർണാടക നിയമസഭ വ്യാഴാഴ്ച ഏകകണ്ഠമായി അംഗീകരിച്ചു. പദ്ധതിക്ക് ആവശ്യമായ അനുമതി നൽകാൻ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുമ്പോൾ, സമാനമായി സംസ്ഥാനത്തിന്റെ അനുമതിയില്ലാതെ ‘പെനിൻസുലാർ റിവർ വികസന പദ്ധതി’ പ്രകാരം ഡിപിആർ അന്തിമമാക്കരുതെന്നും തമിഴ്‌നാടിന്റെ “നിയമവിരുദ്ധ” പദ്ധതികൾക്ക് അനുമതി നൽകരുതെന്നും പ്രമേയം ആവശ്യപ്പെടുന്നുണ്ട്. രാജ്യത്തെ എല്ലാ മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഭാവിയിൽ ആർഎസ്എസുമായി സഹകരിക്കുമെന്ന് കർണാടക ഗ്രാമവികസന മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ കെ എസ് ഈശ്വരപ്പ വ്യാഴാഴ്ച നിയമസഭയിൽ പ്രഖ്യാപിച്ചത്…

Read More

ഭിന്നശേഷി സൗഹൃദമാകാൻ ഒരുങ്ങി ബെംഗളൂരുവിലെ നാല് റെയിൽവേ സ്റ്റേഷനുകൾ

ബെംഗളൂരു : ഭിന്നശേഷിയുള്ള യാത്രക്കാർക്ക് റെയിൽവേ സ്റ്റേഷനുകൾ കൂടുതൽ ആക്സസ് ചെയ്യാനുള്ള ശ്രമത്തിൽ, എൻജിഒ സമർഥനം ട്രസ്റ്റ് സൗത്ത് വെസ്റ്റേൺ റെയിൽവേയുമായും സ്വകാര്യ സ്ഥാപനമായ സാപിയൻസുമായി ചേർന്ന് ബെംഗളൂരുവിലെ നാല് പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ പ്രത്യേക സേവനങ്ങൾ ലഭ്യമാക്കുന്നു. കെഎസ്ആർ ബെംഗളൂരു, ബെംഗളൂരു കന്റോൺമെന്റ്, വൈറ്റ്ഫീൽഡ്, ബെംഗളൂരുവിലെ ബൈയപ്പനഹള്ളി സ്റ്റേഷനുകളിൽ ഭിന്നശേഷിക്കാർക്കായി ബ്രെയിൽ മാപ്പുകൾ, സൈനേജ്, ടിക്കറ്റ് കൗണ്ടറുകൾ, പ്ലാറ്റ്ഫോം ഇൻഡിക്കേറ്ററുകൾ, പോർട്ടബിൾ റാമ്പുകൾ, റെയിലിംഗുകൾ, പരിഷ്കരിച്ച ടോയ്‌ലറ്റുകൾ, പ്രത്യേക കാത്തിരിപ്പ് മുറികൾ എന്നിവ ലഭ്യമാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. മാർച്ച് 24 വ്യാഴാഴ്ച, പ്രധാന…

Read More

ചലച്ചിത്ര മേളയ്ക്ക് ഇന്ന് അവസാന ദിനം

തിരുവനന്തപുരം : എട്ടു രാപ്പകലുകള്‍ നീണ്ട ലോക സിനിമാക്കാഴ്ചകളുടെ ഉത്സവത്തിന് ഇന്ന് കൊടിയിറക്കം. വൈകീട്ട് നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് സമാപന ച‍ടങ്ങുകള്‍. സമാപന ചടങ്ങിൽ മുഖ്യാതിഥിയായി ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദിഖി എത്തും. മന്ത്രി കെ. എന്‍ ബാലഗോപാല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. വൈകീട്ട് 5.30ന് നിശാഗന്ധിയില്‍ സമാപന ചടങ്ങുകള്‍ ആരംഭിക്കും. എഴുത്തുകാരന്‍ ടി.പത്മനാഭന്‍ വിശിഷ്ടാതിഥിയാകും. സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. സഹകരണ മന്ത്രി വി.എന്‍ വാസവന്‍ മാധ്യമ അവാര്‍ഡുകള്‍ വിതരണം ചെയ്യും. തുടര്‍ന്ന് മേളയില്‍ സുവര്‍ണ്ണ ചകോരം നേടിയ…

Read More

കർണാടക സ്പീക്കർ, പ്രസ്താവന വിവാദത്തിൽ

ബെംഗളൂരു: കർണാടക നിയമസഭാ സമ്മേളനത്തിനിടെ വിവാദ പ്രസ്താവനയുമായി സ്പീക്കർ. നിയമസഭാ സമ്മേളനത്തിനിടെ സ്പീക്കർ വിശ്വേശ്വർ ഹെഗ്‌ഡെ കഗേരി നടത്തിയ ‘നമ്മുടെ ആർഎസ്എസ്’ എന്ന പ്രയോഗമാണ് വിവാദമായത്. സ്പീക്കറുടെ നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തി. എന്നാൽ ഭരണപക്ഷം സ്പീക്കറെ അനുകൂലിച്ചതോടെ സ്പീക്കർ തന്റെ നിലപാട് വിശദീകരിച്ചു. സമീപഭാവിയിൽ നമ്മുടെ രാജ്യത്തെ എല്ലാവരും നമ്മുടെ ആർഎസ്എസ് എന്ന് വിളിക്കേണ്ടി വരുമെന്ന് സ്പീക്കർ പറഞ്ഞു. ഇതാദ്യമല്ല സ്പീക്കർ ആർഎസ്എസ് അനുകൂല പ്രസ്താവനയുമായി എത്തുന്നത്, 2019 ൽ സ്പീക്കർ ആയി തെരെഞ്ഞെടുത്തപ്പോഴും കഗേരി തന്റെ നേട്ടങ്ങൾക്ക് കാരണം സംഘപരിവാർ…

Read More

സ്കൂളുകളിലെ സോഷ്യൽ സയൻസ് സിലബസ് പരിഷ്കരിക്കാൻ ഒരുങ്ങി സർക്കാർ

ബെംഗളൂരു: ഹിജാബ് വിവാദത്തെ തുടർന്ന് സ്കൂളുകളിലെ ആറാം ക്ലാസ്സ്‌ സോഷ്യൽ സയൻസ് സിലബസ് പരിഷ്കരിക്കാൻ ഒരുങ്ങുകയാണ് കർണാടക സർക്കാർ. ഹിജാബ് വിധിയെ തുടർന്ന് ഹിന്ദു ക്ഷേത്രങ്ങളിലെ മുസ്ലീം കച്ചവടക്കാർക്കുള്ള നിരോധനം ഏർപ്പെടുത്തിയത് ഉൾപ്പെടെ നിരവധി പ്രശ്നങ്ങളിലൂടെയാണ് കർണാടക ഇന്ന് കടന്നു പോകുന്നത്. അതിനു പിന്നാലെയാണ് അടുത്ത നീക്കവുമായി സർക്കാർ എത്തുന്നത്. ടിപ്പു സുൽത്താനെ മഹത്വവൽക്കരിക്കുന്നത് ഉൾപ്പെടെ മത പരവുമായി ബന്ധപ്പെട്ട വിഷയങ്ങൾ സ്കൂൾ പാഠപുസ്തകങ്ങളിൽ നിന്നും ഇല്ലാതാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. 6 മുതൽ 10 വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകത്തിലാണ് മാറ്റങ്ങൾ വരുത്തുക. രോഹിത്…

Read More

സർക്കാർ ചട്ടങ്ങളിൽ മാറ്റം വരുത്തി; ഒസി ഇല്ലാതെ വൈദ്യുതി കണക്ഷൻ ലഭ്യമാകും

ഒക്യുപൻസി സർട്ടിഫിക്കറ്റ് (ഒസി) ഇല്ലാത്തതിനാൽ വൈദ്യുതി കണക്ഷൻ ലഭിക്കാതെ ബുദ്ധിമുട്ടുന്ന അഞ്ച് ലക്ഷത്തിലധികം കെട്ടിട ഉടമകൾക്ക് ആശ്വാസമായി , ചട്ടങ്ങളിൽ മാറ്റം വരുത്തി അവർക്ക് വൈദ്യുതി കണക്ഷൻ നൽകാൻ ഊർജ്ജ വകുപ്പ് തീരുമാനിച്ചു. ബിൽഡിംഗ് ബൈലോയുടെ ലംഘനവും അനുവദിച്ച ബിൽഡിംഗ് പ്ലാനിൽ നിന്നുള്ള വ്യതിചലനവും ചൂണ്ടിക്കാട്ടി കെട്ടിടങ്ങൾക്ക് വൈദ്യുതി കണക്ഷൻ നൽകരുതെന്ന് മുൻ കോൺഗ്രസ് ഭരണകാലത്ത് ഊർജ മന്ത്രിയായിരുന്ന ഡി.കെ.ശിവകുമാർ ഉത്തരവിട്ടിരുന്നു. അത്കൊണ്ട് തന്നെ കഴിഞ്ഞ അഞ്ച് വർഷമായി ബൃഹത് ബംഗളൂരു മഹാനഗര പാലികെയ്ക്കും (ബിബിഎംപി) ഊർജ വകുപ്പിനുമെതിരെ ഒസി സർട്ടിഫിക്കറ്റ് ഇല്ലാത്തതിന്റെ പേരിൽ…

Read More

മൃഗങ്ങളെ ദത്തെടുപ്പ് പദ്ധതി, വരുമാനം 1.89 കോടി

ബെംഗളൂരു: ബെന്നാർഘട്ട ബയോളജിക്കൽ പാർക്കിൽ മൃഗങ്ങളെ ദത്തെടുക്കുന്ന പദ്ധതിയിലൂടെ ഈ വർഷം ലഭിച്ചത് 1.89 കോടി രൂപ. കഴിഞ്ഞ വർഷം മുതൽ ഈ വർഷം വരെ 2000 ത്തോളം മൃഗങ്ങളാണ് ദത്തെടുപ്പിൽ ഉൾപ്പെട്ടത്. ഡയമണ്ട് വിഭാഗത്തിൽ പെട്ട മൃഗങ്ങൾക്ക് 75000 മുതൽ 3 ലക്ഷം വരെയും, ഗോൾഡ് ക്ലാസിൽ പെടുന്നവ 20000 മുതൽ 50000 വരെയും സിൽവർ ക്ലാസിൽ 10000 മുതൽ 15000 രൂപവരെയും ബ്രോൺസ് ക്ലാസിൽ 1000 മുതൽ 5000 വരെയുമാണ് മൃഗങ്ങളുടെ നിരക്ക്. കോവിഡ് പ്രതിസന്ധി രൂക്ഷമായത്തോടെ പാർക്കിലേക്കുള്ള സന്ദർശകർ കുറയുകയും…

Read More

കണ്ടെയ്നർ ലോറി ബൈക്കിലിടിച്ച് മലയാളി മരിച്ചു

ബെംഗളൂരു: റിങ് റോഡിൽ വെച്ചുണ്ടായ ബൈക്ക് അപകടത്തിൽ മലയാളി മരിച്ചു. പത്തനംതിട്ട സ്വദേശിയും ഇലക്ട്രോണിക് സിറ്റി ദൊഡ്ഡനാഗമംഗല സുരേഷ് റെഡ്ഡി ലേഔട്ടിൽ താമസിക്കുകയും ചെയ്യുന്ന കൂടൽ തോവേലിൽ ജിജു ടി.മാത്യു (46) ആണ് മരിച്ചത്. കോറമംഗല നോർവിച്ച് ക്ലിനിക്കൽ സർവീസിലെ ജീവനക്കാരനായിരുന്ന മാത്യു സ‍‍ഞ്ചരിച്ചിരുന്ന ബൈക്കിൽ മാറത്തഹള്ളി മേൽപാലത്തിന്റെ സർവീസ് റോഡിൽ വച്ച് കണ്ടെയ്നർ ലോറി ഇടിക്കുകയായിരുന്നു. ലോറി ഡ്രൈവറെ എച്ച്എഎൽ പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യ:സോനു, മക്കൾ: നിഥിയ, നിതിൻ.

Read More

യശ്വന്ത്പുര റെയിൽവേ സ്റ്റേഷനിലെ ആധുനിക വിശ്രമമുറികൾ തയ്യാർ

ബെംഗളൂരു: യശ്വന്ത്പുര സ്റ്റേഷനിൽ വിമാനത്താവള ടെർമിനൽ സാമ്യതയോടും സൗകര്യങ്ങളോടും കൂടിയ അത്യാധുനിക വിശ്രമമുറികൾ ഒരുക്കിയിരിക്കുകയാണ് ദക്ഷിണ പശ്ചിമ റെയിൽവേ. 3 വർഷത്തേക്ക് വിബ്ജിയോർ ഗ്രൂപ്പിനാണ് ഇതിന്റെ പരിപാലന ചുമതല. യശ്വന്ത്പുര സ്റ്റേഷനിൽ ഇന്നലെ പ്രവർത്തനം ആരംഭിച്ചത് 2 എസി മുറികൾ ഉൾപ്പെടുന്ന 3 വിശ്രമമുറികളാണ്. എസി മുറിക്ക് ആദ്യത്തെ 2 മണിക്കൂറിന് 20 രൂപയാണ് നിരക്ക്. തുടർന്ന് അതികമായി വരുന്ന ഓരോ മണിക്കൂറിനും 15 രൂപ വീതം നൽകണം. എന്നാൽ സ്‌ലീപ്പർ ക്ലാസ് യാത്രാ ടിക്കറ്റുള്ളവർക്ക് നോൺ എസി മുറി സൗജന്യമായി ഉപയോഗിക്കാം. സ്വകാര്യ…

Read More