ഭിന്നശേഷി സൗഹൃദമാകാൻ ഒരുങ്ങി ബെംഗളൂരുവിലെ നാല് റെയിൽവേ സ്റ്റേഷനുകൾ

ബെംഗളൂരു : ഭിന്നശേഷിയുള്ള യാത്രക്കാർക്ക് റെയിൽവേ സ്റ്റേഷനുകൾ കൂടുതൽ ആക്സസ് ചെയ്യാനുള്ള ശ്രമത്തിൽ, എൻജിഒ സമർഥനം ട്രസ്റ്റ് സൗത്ത് വെസ്റ്റേൺ റെയിൽവേയുമായും സ്വകാര്യ സ്ഥാപനമായ സാപിയൻസുമായി ചേർന്ന് ബെംഗളൂരുവിലെ നാല് പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ പ്രത്യേക സേവനങ്ങൾ ലഭ്യമാക്കുന്നു.

കെഎസ്ആർ ബെംഗളൂരു, ബെംഗളൂരു കന്റോൺമെന്റ്, വൈറ്റ്ഫീൽഡ്, ബെംഗളൂരുവിലെ ബൈയപ്പനഹള്ളി സ്റ്റേഷനുകളിൽ ഭിന്നശേഷിക്കാർക്കായി ബ്രെയിൽ മാപ്പുകൾ, സൈനേജ്, ടിക്കറ്റ് കൗണ്ടറുകൾ, പ്ലാറ്റ്ഫോം ഇൻഡിക്കേറ്ററുകൾ, പോർട്ടബിൾ റാമ്പുകൾ, റെയിലിംഗുകൾ, പരിഷ്കരിച്ച ടോയ്‌ലറ്റുകൾ, പ്രത്യേക കാത്തിരിപ്പ് മുറികൾ എന്നിവ ലഭ്യമാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

  ബിരുദദാന ചടങ്ങുകളിൽ ഇനി ഖാദി വസ്ത്രം? സർവ്വകലാശാലാ ഡ്രസ്സ് കോഡ് പരിഷ്കരിക്കാൻ സംസ്ഥാന സമിതിയെ നിയോഗിച്ചു

മാർച്ച് 24 വ്യാഴാഴ്ച, പ്രധാന ബെംഗളൂരു റെയിൽവേ സ്റ്റേഷനിൽ ഒരു വെയിറ്റിംഗ് റൂമും മറ്റ് സൗകര്യങ്ങളും ഡിവിഷണൽ റെയിൽവേ മാനേജർ (ബെംഗളൂരു), ശ്യാം സിങ്ങും മറ്റ് ഉദ്യോഗസ്ഥരും ചേർന്ന് ഉദ്ഘാടനം ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹൊസഹള്ളി-കബ്ബൺ പാർക്ക് മെട്രോ സർവ്വീസ് സമയത്തിൽ മാറ്റം; അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തിയതി തീരുമാനിച്ചു: ഈ ദിവസം സത്യപ്രതിജ്ഞ ചെയ്ത് കർണാടക മുഖ്യമന്ത്രിയായി ഡികെ ശിവകുമാർ അധികാരമേൽക്കും
[masterslider id="10"]

Related posts