സുവർണ ചകോരം ക്ലാര സോളോയ്ക്ക്

തിരുവനന്തപുരം : ഇരുപത്തിയാറാമത് രാജ്യാന്തര ചലച്ചിത്രമേളയിലെ മികച്ച ചലച്ചിത്രത്തിനുള്ള സുവര്‍ണ ചകോരം നതാലി മെസെന്റ് സംവിധാനം ചെയ്ത ‘ക്ലാര സോള’യ്ക്ക്. 20 ലക്ഷം രൂപയാണ് സമ്മാനത്തുക. കാമില കംസ് ഔട്ട് ടുനൈറ്റ്’ ഒരുക്കിയ ഐനസ് മരിയ മാറിനോവയാണ് മികച്ച സംവിധായികയ്ക്കുള്ള രജത ചകോരം. തമിഴ് ചലച്ചിത്രമായ ‘കൂഴങ്കള്‍’ മികച്ച ജനപ്രിയ സിനിമയായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച മലയാള ചിത്രം ‘നിഷിദ്ധോ’. നിശാഗന്ധിയില്‍ നടന്ന സമാപനച്ചടങ്ങില്‍ സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരങ്ങൾ സമ്മാനിച്ചത്.

Read More

കർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ (25-03-2022)

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 89  റിപ്പോർട്ട് ചെയ്തു.   85 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.28% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 85 ആകെ ഡിസ്ചാര്‍ജ് : 3903286 ഇന്നത്തെ കേസുകള്‍ : 89 ആകെ ആക്റ്റീവ് കേസുകള്‍ : 1792 ഇന്ന് കോവിഡ് മരണം : 4 ആകെ കോവിഡ് മരണം : 40048 ആകെ പോസിറ്റീവ് കേസുകള്‍ :…

Read More

സ്കൂൾ പാഠപുസ്തകങ്ങൾ പരിഷ്കരിക്കാനും ടിപ്പു സുൽത്താനെക്കുറിച്ചുള്ള അധ്യായങ്ങൾ വെട്ടിച്ചുരുക്കാനും ഒരുങ്ങി കർണാടക

ബെംഗളൂരു : സ്‌കൂൾ പാഠപുസ്തകങ്ങൾ പരിഷ്‌കരിക്കാനും പതിനെട്ടാം നൂറ്റാണ്ടിലെ മൈസൂരു ഭരണാധികാരി ടിപ്പു സുൽത്താനെ മഹത്വവത്കരിക്കുന്ന തരത്തിൽ കാണിക്കുന്നത് ഉൾപ്പെടെയുള്ള ചില അധ്യായങ്ങൾ ഇല്ലാതാക്കാനും കർണാടക സർക്കാരിന് പദ്ധതിയുണ്ട്. ടിപ്പു സുൽത്താനെ മഹത്വവത്കരിക്കാതെയുള്ള അധ്യായം നിലനിർത്താൻ സർക്കാർ നിയോഗിച്ച സ്കൂൾ പാഠപുസ്തക അവലോകന സമിതി വിദ്യാഭ്യാസ വകുപ്പിനോട് ശുപാർശ ചെയ്തതായി വകുപ്പു വൃത്തങ്ങൾ അറിയിച്ചു. 600 വർഷം വടക്കുകിഴക്കൻ ഇന്ത്യ ഭരിച്ച അഹോം രാജവംശത്തെക്കുറിച്ചും ഉത്തരേന്ത്യയുടെ ചില ഭാഗങ്ങൾ ഭരിച്ചിരുന്ന കാർക്കോട്ട രാജവംശത്തെക്കുറിച്ചും പാഠങ്ങൾ ഉൾപ്പെടുത്താൻ എഴുത്തുകാരനും കന്നഡ വികസന അതോറിറ്റി (കെഡിഎ) അംഗവുമായ…

Read More

‘അദ്ദേഹം ഇല്ലെന്ന് വിശ്വസിക്കാനാകുന്നില്ല’; കന്നഡ സിനിമ താരത്തെ അനുസ്മരിച്ച് മലയാളത്തിന്റെ മഹാനടൻ

ബെംഗളൂരു: അപകടത്തെ തുടർന്ന് അന്തരിച്ച ദേശിയ ചലച്ചിത്ര അവാര്‍ഡ് ജേതാവ് സഞ്ചാരി വിജയുടെ ഓര്‍മകള്‍ അനുസ്‍മരിച്ചുള്ള വികാരനിര്‍ഭരമായ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി. കഴിഞ്ഞ വര്‍ഷമായിരുന്നു അപകടത്തിൽപെട്ട് സഞ്ചാരി വിജയ് മരണമടഞ്ഞത്. സഞ്ചാരി വിജയ്‌യുടെ നല്ല ഓർമ്മകൾ അനുസ്മരിച്ചുകൊണ്ടാണ് ഞാനിവിടെ ഇരിക്കുന്നത്. അദ്ദേഹം ഇനി ഇല്ലെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. ഹൈദരാബാദിൽ ഒരു അവാർഡ് ദാന ചടങ്ങിൽ വച്ചാണ് ഞങ്ങൾ കണ്ടുമുട്ടിയത്. അദ്ദേഹം എന്റെ ഒരു ആരാധകനാണെന്ന് പറഞ്ഞപ്പോൾ ഞാൻ ശരിക്കും വിനയാന്വിതനായി. ഞാൻ അദ്ദേഹത്തിന്റെ അടുത്ത സിനിമ കാണണമെന്നും എന്റെ…

Read More

നാളെ മുതൽ നാല് ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല

കൊച്ചി: നാളെ മുതൽ നാല് ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല. രണ്ട് ദിവസത്തെ ബാങ്ക് അവധിയും രണ്ട് ദിവസത്തെ പൊതുപണിമുടക്കും കാരണം വരും ദിവസങ്ങളിൽ സംസ്ഥാനത്തെ ബാങ്കുകളുടെ പ്രവർത്തനം തടസ്സപ്പെടും. നാളത്തെ ബാങ്ക് അവധിയും ഞായറും കഴിഞ്ഞു തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ദേശീയ പൊതുപണിമുടക്കിന്റെ ഭാഗമായി ബാങ്കുകൾ പ്രവർത്തിക്കില്ല. പണിമുടക്കു കഴിഞ്ഞു 30, 31 തീയതികളിൽ ബാങ്കുകൾ പ്രവർത്തിക്കും. ബാങ്ക് ജീവനക്കാരുടെ 9 സംഘടനകളിൽ 3 സംഘടനകൾ പണിമുടക്കുന്നുണ്ട്. ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും ഓൾ ഇന്ത്യ ബാങ്ക് ഓഫിസേഴ്സ് അസോസിയേഷനും ബാങ്ക് എംപ്ലോയീസ്…

Read More

പബ്ലിക് ഹെൽത്ത് മാനേജ്‌മെന്റ് വർദ്ധിപ്പിക്കേണ്ടതുണ്ട്: ആരോഗ്യ മന്ത്രി

ബെംഗളൂരു : കോവിഡ് 19 മഹാമാരിയുടെ തുടക്കം മുതൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസുമായി (നിംഹാൻസ്) സഹകരിച്ച് മാനസികാരോഗ്യ പ്രശ്‌നങ്ങളെ നേരിടാൻ സംസ്ഥാന സർക്കാർ ആളുകളെ സഹായിക്കുന്നുവെന്ന്, പബ്ലിക് ഹെൽത്ത് മാനേജ്‌മെന്റ് വർദ്ധിപ്പിക്കേണ്ടതുണ്ട് ആരോഗ്യ കുടുംബക്ഷേമ മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ.കെ. സുധാകർ അഭിപ്രായപ്പെട്ടു.  “കോവിഡിന് ശേഷമുള്ള കാലയളവിൽ മാനസികാരോഗ്യ പ്രശ്‌നങ്ങളുടെ വർദ്ധനവ് മനസ്സിലാക്കിയതിന് ശേഷം കർണാടകയിലെ 25 ലക്ഷം കോവിഡ് ബാധിതർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഞങ്ങൾ മാനസികാരോഗ്യ കൗൺസിലിംഗ് സെഷനുകൾ നടത്തി. മാനസികാരോഗ്യ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ കർണാടക…

Read More

കേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ (25-03-2022)

കേരളത്തില്‍ 543 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 109, കോട്ടയം 78, തിരുവനന്തപുരം 60, തൃശൂര്‍ 58, കോഴിക്കോട് 45, പത്തനംതിട്ട 43, കൊല്ലം 25, ഇടുക്കി 24, കണ്ണൂര്‍ 22, മലപ്പുറം 21, പാലക്കാട് 20, ആലപ്പുഴ 18, വയനാട് 18, കാസര്‍ഗോഡ് 2 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 17,804 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 15,298 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 14,838 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 460 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.…

Read More

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് സിദ്ധരാമയ്യ

ബെംഗളൂരു 2023ലെ നിയമസഭാ തിരഞ്ഞെടുപ്പ് തന്റെ അവസാന മത്സരം ആയിരിക്കുമെന്നും എന്നാൽ രാഷ്ട്രീയത്തിൽ തുടരുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ വെള്ളിയാഴ്ച പറഞ്ഞു. അടുത്ത തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കുന്ന മണ്ഡലം സംബന്ധിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി മുഖം സംബന്ധിച്ച പാർട്ടിയുടെ തീരുമാനത്തിന് അനുസൃതമായി പ്രവർത്തിക്കുമെന്നും സംസ്ഥാന നിയമസഭയിലെ പ്രതിപക്ഷ നേതാവ് പറഞ്ഞു. “ഞാൻ രാഷ്ട്രീയത്തിൽ തുടരും, പക്ഷേ തിരഞ്ഞെടുപ്പ് രാഷ്ട്രീയം  മിക്കവാറും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പായിരിക്കും ഞാൻ മത്സരിക്കുന്ന അവസാനത്തെ തിരഞ്ഞെടുപ്പ്,” സിദ്ധരാമയ്യ തന്റെ ജന്മഗ്രാമമായ സിദ്ധരാമനഹുണ്ടിയിൽ വെച്ച് മാധ്യമപ്രവർത്തകരോട് പറഞ്ഞു.…

Read More

ദിലീപിന്റെ മൊബൈലിലെത്തിയത് പകർപ്പെടുക്കാൻ അനുവാദമില്ലാത്ത സുപ്രധാന കോടതി രേഖകൾ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നിർണായക വഴിത്തിരിവ്. അന്വേഷണസംഘത്തിന് ഞെട്ടിക്കുന്ന തെളിവുകള്‍ ലഭിച്ചതായി ആണ് വിവരം. പകര്‍പ്പെടുക്കാന്‍ പോലും അനുവാദമില്ലാത്ത സുപ്രധാന കോടതി രേഖകളും ദിലീപിന്റെ കൈയ്യിലുണ്ടായിരുന്നു എന്ന് അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ഫോറന്‍സിക് വിദഗ്ധര്‍ ശാസ്ത്രീയ പരിശോധനയിലൂടെ ആണ് ഇത് സ്ഥിരീകരിച്ചത്.  

Read More

അറ്റക്കുറ്റപണികൾ ; ബൈയപ്പനഹള്ളിക്കും എം.ജി റോഡിനും ഇടയിൽ മെട്രോ ട്രെയിൻ സർവീസുകൾ വെട്ടിക്കുറച്ചു

ബെംഗളൂരു: ബിഎംആർസിഎൽ പർപ്പിൾ ലൈനിൽ 26.03.2022 (ശനി) രാത്രി 9.30 മുതൽ ഇന്ദിരാനഗറിനും സ്വാമി വിവേകാനന്ദ മെട്രോ സ്റ്റേഷനുകൾക്കുമിടയിൽ സിവിൽ മെയിന്റനൻസ് ജോലികൾ നടക്കുന്നു. മേൽപ്പറഞ്ഞ ജോലികൾ സുഗമമാക്കുന്നതിന് പർപ്പിൾ ലൈനിൽ 26.03.2022 രാത്രി 9.30 മുതൽ ബൈയപ്പനഹള്ളിക്കും എം.ജി.ക്കും ഇടയിൽ മെട്രോ ട്രെയിൻ സർവീസുകൾ വെട്ടിക്കുറയ്ക്കും. ഈ കാലയളവിൽ, പർപ്പിൾ ലൈനിൽ മെട്രോ ട്രെയിനുകൾ എം.ജി. റോഡ്, കെങ്കേരി മെട്രോ സ്റ്റേഷനുകൾ ഷെഡ്യൂൾ പ്രകാരം സർവീസ് നടത്തും. കെങ്കേരി മെട്രോ സ്റ്റേഷനിൽ നിന്ന് ബൈയപ്പനഹള്ളിയിലേക്കുള്ള അവസാന ട്രെയിൻ രാത്രി 9.00 നും ബൈയപ്പനഹള്ളി…

Read More
Click Here to Follow Us