‘അദ്ദേഹം ഇല്ലെന്ന് വിശ്വസിക്കാനാകുന്നില്ല’; കന്നഡ സിനിമ താരത്തെ അനുസ്മരിച്ച് മലയാളത്തിന്റെ മഹാനടൻ

ബെംഗളൂരു: അപകടത്തെ തുടർന്ന് അന്തരിച്ച ദേശിയ ചലച്ചിത്ര അവാര്‍ഡ് ജേതാവ് സഞ്ചാരി വിജയുടെ ഓര്‍മകള്‍ അനുസ്‍മരിച്ചുള്ള വികാരനിര്‍ഭരമായ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി. കഴിഞ്ഞ വര്‍ഷമായിരുന്നു അപകടത്തിൽപെട്ട് സഞ്ചാരി വിജയ് മരണമടഞ്ഞത്.

സഞ്ചാരി വിജയ്‌യുടെ നല്ല ഓർമ്മകൾ അനുസ്മരിച്ചുകൊണ്ടാണ് ഞാനിവിടെ ഇരിക്കുന്നത്. അദ്ദേഹം ഇനി ഇല്ലെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. ഹൈദരാബാദിൽ ഒരു അവാർഡ് ദാന ചടങ്ങിൽ വച്ചാണ് ഞങ്ങൾ കണ്ടുമുട്ടിയത്. അദ്ദേഹം എന്റെ ഒരു ആരാധകനാണെന്ന് പറഞ്ഞപ്പോൾ ഞാൻ ശരിക്കും വിനയാന്വിതനായി. ഞാൻ അദ്ദേഹത്തിന്റെ അടുത്ത സിനിമ കാണണമെന്നും എന്റെ അഭിപ്രായം കേള്‍ക്കണമെന്നും സഞ്ചാരി വിജയ് ആഗ്രഹിച്ചിരുന്നു. അത് അവസാനത്തേത് ആയിരിക്കുമെന്ന് ആര്‍ക്കറിയാമായിരുന്നു?. അദ്ദേഹത്തിന്റെ പുതിയ ചിത്രം “തലദണ്ഡ” തിയേറ്ററുകളിൽ കണ്ട് നമുക്ക് അദ്ദേഹത്തിന്റെ ഓർമ്മ ആഘോഷിക്കാം. അദ്ദേഹത്തിന്റെ പുതിയ സിനിമയെ നമ്മള്‍ എത്രമാത്രം സ്‍നേഹിക്കുന്നുവെന്ന് അറിയാൻ സഞ്ചാരി വിജയ് ആഗ്രഹിക്കുന്നുണ്ടെന്നും മമ്മൂട്ടി കുറിച്ചു.

  അന്വേഷണത്തിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; ബെംഗളൂരുവിൽ പോലീസ് സബ് ഇൻസ്‌പെക്ടർ അറസ്റ്റിൽ
  റോഡിൽ ചിതറി ലക്ഷങ്ങളുടെ ബിയർ; ഡ്രൈവറെ നോക്കാതെ മഴയത്തു കുപ്പികൾ 'പെറുക്കിയെടുക്കാൻ' പാഞ്ഞ് ജനങ്ങൾ

സഞ്ചാരി വിജയ്‍യുടെ സിനിമ ഏപ്രില്‍ ഒന്നിന് റിലീസ് ചെയ്യാനിരിക്കെയാണ് ‘തലേദണ്ഡ’ യുടെ പോസ്റ്ററും പങ്കുവെച്ചാണ് മമ്മൂട്ടി കുറിപ്പ് എഴുതിയിരിക്കുന്നത്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എതിരില്ലാത്ത മൂന്ന് ഗോൾ; ലോകകപ്പിൽ ചരിത്ര ഹാട്രിക്കോടെ അർജന്റീനയ്ക്ക് വമ്പൻ തുടക്കം!
[masterslider id="10"]

Related posts