സ്കൂളുകളിലെ സോഷ്യൽ സയൻസ് സിലബസ് പരിഷ്കരിക്കാൻ ഒരുങ്ങി സർക്കാർ

ബെംഗളൂരു: ഹിജാബ് വിവാദത്തെ തുടർന്ന് സ്കൂളുകളിലെ ആറാം ക്ലാസ്സ്‌ സോഷ്യൽ സയൻസ് സിലബസ് പരിഷ്കരിക്കാൻ ഒരുങ്ങുകയാണ് കർണാടക സർക്കാർ.

ഹിജാബ് വിധിയെ തുടർന്ന് ഹിന്ദു ക്ഷേത്രങ്ങളിലെ മുസ്ലീം കച്ചവടക്കാർക്കുള്ള നിരോധനം ഏർപ്പെടുത്തിയത് ഉൾപ്പെടെ നിരവധി പ്രശ്നങ്ങളിലൂടെയാണ് കർണാടക ഇന്ന് കടന്നു പോകുന്നത്.

അതിനു പിന്നാലെയാണ് അടുത്ത നീക്കവുമായി സർക്കാർ എത്തുന്നത്.
ടിപ്പു സുൽത്താനെ മഹത്വവൽക്കരിക്കുന്നത് ഉൾപ്പെടെ മത പരവുമായി ബന്ധപ്പെട്ട വിഷയങ്ങൾ സ്കൂൾ പാഠപുസ്തകങ്ങളിൽ നിന്നും ഇല്ലാതാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. 6 മുതൽ 10 വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകത്തിലാണ് മാറ്റങ്ങൾ വരുത്തുക.

  കോളുകൾ അറ്റൻഡ് ചെയ്തില്ല'; എച്ച്.ആർ മാനേജർക്ക് വധഭീഷണിയും തെറിവിളിയും, ബെംഗളൂരുവിൽ 24-കാരൻ കുടുങ്ങി!

രോഹിത് ചക്രതീർത്ഥയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിന്റെ പാഠപുസ്തക പരിഷ്‌കരണ സമിതി റിപ്പോർട്ട് സമർപ്പിച്ചതായി സർക്കാർ വൃത്തങ്ങൾ സ്ഥിരീകരിച്ചു. പരിഷ്കരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു മേഖലയിലെ രണ്ട് പ്രധാന ദേശീയപാതകളിൽ ടോൾ നിരക്ക് വർദ്ധിപ്പിച്ചു: യാത്ര ഇനി ചെലവേറും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കയ്യുറയില്ലാത്ത പാനിപൂരി? ന​ഗരത്തിലെ ഫുഡ് ഇൻസ്‌പെക്ടർമാർ കാണാതെ പോകുന്നത്
[masterslider id="10"]

Related posts