മരിച്ച സഹോദരനായി 24 വർഷം ആൾമാറാട്ടം, സർക്കാർ സ്‌കൂൾ അധ്യാപകനായി ജോലി; യുവാവ് അറസ്റ്റിൽ

ബെംഗളൂരു : 24 വർഷമായി സർക്കാർ സ്‌കൂൾ അധ്യാപകനായി ജോലി ചെയ്യാൻ മരിച്ച സഹോദരനായി ആൾമാറാട്ടം നടത്തിയ ഒരാളെ കർണാടക പോലീസ് അടുത്തിടെ അറസ്റ്റ് ചെയ്തു. ബെംഗളൂരുവിൽ നിന്ന് 197 കിലോമീറ്റർ അകലെ മൈസൂരു ജില്ലയിലെ പെരിയപട്ടണയിലാണ് സംഭവം.

പ്രതി ലക്ഷ്മണഗൗഡ  ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ഇയാളുടെ സഹോദരൻ ലോകേഷ് ഗൗഡയ്ക്ക് സർക്കാർ സ്‌കൂൾ അധ്യാപകനായി നിയമന കത്ത് ലഭിച്ചിരുന്നുവെങ്കിലും ജോലിയിൽ പ്രവേശിക്കുന്നതിന് മുമ്പ് മരിച്ചുവെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. ലക്ഷ്മണഗൗഡ എല്ലാ രേഖകളും ശേഖരിച്ച് വിദ്യാഭ്യാസ വകുപ്പിലെത്തി താൻ ലോകേഷ് ആണെന്ന് പറഞ്ഞു ജോലിയിൽ പ്രവേശിപ്പിച്ചു.

  കർണാടക ബന്ദ്; ഈ അതിർത്തി കടന്നുള്ള ബസുകൾ നിർത്തിവച്ചു; എയർപോർട്ടിലെ സ്ഥിതി എന്ത്? അറിയാൻ വായിക്കാം

1998-ൽ പെരിയപട്ടണയിലെ മുദ്ദനഗല്ലി ഗ്രാമത്തിലെ ഒരു സർക്കാർ ലോവർ പ്രൈമറി സ്‌കൂളിൽ ജോലി ചെയ്യാൻ തുടങ്ങി. പിന്നീട് മറ്റ് പല സ്‌കൂളുകളിലും ജോലിയിൽ തുടരുകയും പ്രമോഷനും ലഭിക്കുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ കാമുകനുമായുള്ള വഴക്കിനെത്തുടർന്ന് കോളേജ് വിദ്യാർത്ഥിനി തടാകത്തിൽ ചാടി മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ചരിത്രത്തിലാദ്യം സംസ്ഥാന മന്ത്രിസഭയിൽ ബ്രാഹ്മണ പ്രാതിനിധ്യമില്ല; വോട്ട്ബാങ്ക് കണക്കുകൂട്ടലുകളിൽ കളംമാറ്റി കോൺഗ്രസ്
[masterslider id="10"]

Related posts