യശ്വന്ത്പുര റെയിൽവേ സ്റ്റേഷനിലെ ആധുനിക വിശ്രമമുറികൾ തയ്യാർ

ബെംഗളൂരു: യശ്വന്ത്പുര സ്റ്റേഷനിൽ വിമാനത്താവള ടെർമിനൽ സാമ്യതയോടും സൗകര്യങ്ങളോടും കൂടിയ അത്യാധുനിക വിശ്രമമുറികൾ ഒരുക്കിയിരിക്കുകയാണ് ദക്ഷിണ പശ്ചിമ റെയിൽവേ. 3 വർഷത്തേക്ക് വിബ്ജിയോർ ഗ്രൂപ്പിനാണ് ഇതിന്റെ പരിപാലന ചുമതല.

യശ്വന്ത്പുര സ്റ്റേഷനിൽ ഇന്നലെ പ്രവർത്തനം ആരംഭിച്ചത് 2 എസി മുറികൾ ഉൾപ്പെടുന്ന 3 വിശ്രമമുറികളാണ്. എസി മുറിക്ക് ആദ്യത്തെ 2 മണിക്കൂറിന് 20 രൂപയാണ് നിരക്ക്. തുടർന്ന് അതികമായി വരുന്ന ഓരോ മണിക്കൂറിനും 15 രൂപ വീതം നൽകണം. എന്നാൽ സ്‌ലീപ്പർ ക്ലാസ് യാത്രാ ടിക്കറ്റുള്ളവർക്ക് നോൺ എസി മുറി സൗജന്യമായി ഉപയോഗിക്കാം.

  ബെംഗളൂരുവിൽ ഇന്ന് കനത്ത മഴ മുന്നറിയിപ്പ്; കാ ലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച പ്രധാന നിർദേശങ്ങൾ അറിയാൻ വായിക്കാം

സ്വകാര്യ പങ്കാളിത്തത്തോടെയാണ് 6–ാം നമ്പർ പ്ലാറ്റ്ഫോമിൽ പുതിയ വിശ്രമമുറികൾ നിർമിച്ചിരിക്കുന്നത്. ശുചിമുറി, ശുദ്ധജലം, കോഫി ഷോപ്പ് എന്നീ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. പ്ലാറ്റ്ഫോം ഒന്നിലെ 3 വിശ്രമമുറികളുടെ നവീകരണം 2 മാസത്തിനുള്ളിൽ പൂർത്തിയാകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇലക്ട്രോണിക് സിറ്റിയിൽ മലയാളികളുടെ അഴിഞ്ഞാട്ടം; പാര്‍ക്കിങ് തര്‍ക്കത്തിൽ കണ്ടക്ടറെയും നാട്ടുകാരെയും ആക്രമിച്ച മലയാളികള്‍ പിടിയില്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts