ഹിജാബ് വിവാദത്തിൽ പരിഹാരം നിർദേശിച്ച് മുൻ മുഖ്യമന്ത്രി

ബെംഗളൂരു: രാജ്യമെങ്ങും ഹിജാബ് വിവാദം ചര്‍ച ചെയ്യുന്നതിനിടെ പരിഹാര നിർദേശവുമായി കര്‍ണാടക മുന്‍ മുഖ്യമന്ത്രി കുമാരസ്വാമി.

മുസ്ലിം വിദ്യാര്‍ഥികളെ അവരുടെ സ്‌കൂള്‍ അല്ലെങ്കില്‍ കോളേജ് യൂണിഫോമിന്റെ അതേ നിറത്തിലുള്ള ഹിജാബ് ധരിക്കാന്‍ അനുവദിക്കുന്നത് പരിഗണിക്കണമെന്ന് നിയമസഭയില്‍ എച് ഡി കുമാരസ്വാമി സംസ്ഥാന സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.

കേന്ദ്രീയ വിദ്യാലയങ്ങളിലെ വിദ്യാര്‍ഥിനികള്‍ക്ക് ഹിജാബ് ധരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കുന്നുണ്ടെന്നും കുമാരസ്വാമി പറഞ്ഞു.

  ഒഴിപ്പിക്കപ്പെട്ടവർ വീണ്ടും കാൽനടപ്പാതകളിലേക്ക്; തെരുവ് കച്ചവടക്കാരിൽ നിന്ന് 5000 രൂപ വീതം പിരിക്കുന്നതായി പരാതി

സംസ്ഥാന സര്‍ക്കാര്‍ ഈ വിഷയം പരിഹരിക്കണമെന്നും തര്‍ക്കം എന്നെന്നേക്കുമായി അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതിലൂടെ ഹിജാബ് വിവാദങ്ങളെ തുടര്‍ന്ന് കലുഷിതമായ അകാഡെമിക് അന്തരീക്ഷം വീണ്ടെടുക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഇരുഭാഗത്തുമുള്ള വിദ്യാര്‍ഥികളെ പ്രതിഷേധത്തിലേക്ക് തള്ളിവിടുന്നവര്‍ക്കെതിരെ സർക്കാർ ശിക്ഷാ നടപടി സ്വീകരിക്കണമെന്നും കുമാരസ്വാമി ആവശ്യപ്പെട്ടു.

ഉത്സവങ്ങളോട് അനുബന്ധിച്ച്‌ ഹിന്ദു ക്ഷേത്രങ്ങളുടെ മൈതാനത്ത് മുസ്ലീം കച്ചവടക്കാരുടെ കടകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത് സ്ഥിതി വഷളാക്കുമെന്നും അതിന് മുമ്പ് സര്‍കാര്‍ നടപടിയെടുക്കണമെന്നും കുമാരസ്വാമി അഭ്യര്‍ത്ഥിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ കെട്ടിട നിർമ്മാണം നിശ്ചലമാകുന്നു ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇന്ന് കർണാടക ബന്ദ്; എന്തിനെ എല്ലാം ബാധിക്കുമെന്ന് അറിയാം വായിക്കൂ
[masterslider id="10"]

Related posts