സിദ്ധരാമയ്യ ഉൾപ്പെടെ 64 പേർക്കെതിരെ വധഭീഷണി

ബെംഗളൂരു: കര്‍ണാടക പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ, മുന്‍ മുഖ്യമന്ത്രി കുമാരസ്വാമി, പ്രശസ്ത പുരോഗമന സാഹിത്യകാരന്‍ കെ വീരഭദ്രപ്പ എന്നിവരുള്‍പ്പെടെ 64 പേര്‍ക്ക് സാമൂഹ്യ മാധ്യമങ്ങളിലൂടെ വധഭീഷണി സന്ദേശം. മരണം നിങ്ങള്‍ക്ക് ചുറ്റും പതിയിരിക്കുകയാണ്, മരിക്കാന്‍ തയ്യാറാവുക’ എന്ന സന്ദേശം കര്‍ണാടകയിലെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് ഇപ്പോൾ. ‘നിങ്ങള്‍ നാശത്തിന്റെ പാതയിലാണ്. മരണം നിങ്ങള്‍ക്ക് വളരെ അടുത്താണ്. നിങ്ങള്‍ തയ്യാറാവുക. മരണം ഏത് രൂപത്തിലും നിങ്ങളെ ബാധിച്ചേക്കാം. നിങ്ങളുടെ കുടുംബാംഗങ്ങളെ അറിയിക്കുക, നിങ്ങളുടെ ശവസംസ്‌കാര ചടങ്ങുകള്‍ക്കുള്ള ക്രമീകരണങ്ങള്‍ ചെയ്യുക’-സന്ദേശത്തില്‍ മുന്നറിയിപ്പ് നല്‍കുന്നത് ഇങ്ങനെ. ഇത്തരം ഭീഷണികളെ…

Read More

ഹിജാബ് വിവാദത്തിൽ പരിഹാരം നിർദേശിച്ച് മുൻ മുഖ്യമന്ത്രി

ബെംഗളൂരു: രാജ്യമെങ്ങും ഹിജാബ് വിവാദം ചര്‍ച ചെയ്യുന്നതിനിടെ പരിഹാര നിർദേശവുമായി കര്‍ണാടക മുന്‍ മുഖ്യമന്ത്രി കുമാരസ്വാമി. മുസ്ലിം വിദ്യാര്‍ഥികളെ അവരുടെ സ്‌കൂള്‍ അല്ലെങ്കില്‍ കോളേജ് യൂണിഫോമിന്റെ അതേ നിറത്തിലുള്ള ഹിജാബ് ധരിക്കാന്‍ അനുവദിക്കുന്നത് പരിഗണിക്കണമെന്ന് നിയമസഭയില്‍ എച് ഡി കുമാരസ്വാമി സംസ്ഥാന സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. കേന്ദ്രീയ വിദ്യാലയങ്ങളിലെ വിദ്യാര്‍ഥിനികള്‍ക്ക് ഹിജാബ് ധരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കുന്നുണ്ടെന്നും കുമാരസ്വാമി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ഈ വിഷയം പരിഹരിക്കണമെന്നും തര്‍ക്കം എന്നെന്നേക്കുമായി അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതിലൂടെ ഹിജാബ് വിവാദങ്ങളെ തുടര്‍ന്ന് കലുഷിതമായ അകാഡെമിക് അന്തരീക്ഷം…

Read More