സർക്കാർ ചട്ടങ്ങളിൽ മാറ്റം വരുത്തി; ഒസി ഇല്ലാതെ വൈദ്യുതി കണക്ഷൻ ലഭ്യമാകും

ഒക്യുപൻസി സർട്ടിഫിക്കറ്റ് (ഒസി) ഇല്ലാത്തതിനാൽ വൈദ്യുതി കണക്ഷൻ ലഭിക്കാതെ ബുദ്ധിമുട്ടുന്ന അഞ്ച് ലക്ഷത്തിലധികം കെട്ടിട ഉടമകൾക്ക് ആശ്വാസമായി , ചട്ടങ്ങളിൽ മാറ്റം വരുത്തി അവർക്ക് വൈദ്യുതി കണക്ഷൻ നൽകാൻ ഊർജ്ജ വകുപ്പ് തീരുമാനിച്ചു. ബിൽഡിംഗ് ബൈലോയുടെ ലംഘനവും അനുവദിച്ച ബിൽഡിംഗ് പ്ലാനിൽ നിന്നുള്ള വ്യതിചലനവും ചൂണ്ടിക്കാട്ടി കെട്ടിടങ്ങൾക്ക് വൈദ്യുതി കണക്ഷൻ നൽകരുതെന്ന് മുൻ കോൺഗ്രസ് ഭരണകാലത്ത് ഊർജ മന്ത്രിയായിരുന്ന ഡി.കെ.ശിവകുമാർ ഉത്തരവിട്ടിരുന്നു. അത്കൊണ്ട് തന്നെ കഴിഞ്ഞ അഞ്ച് വർഷമായി ബൃഹത് ബംഗളൂരു മഹാനഗര പാലികെയ്ക്കും (ബിബിഎംപി) ഊർജ വകുപ്പിനുമെതിരെ ഒസി സർട്ടിഫിക്കറ്റ് ഇല്ലാത്തതിന്റെ പേരിൽ…

Read More

വൈദ്യുതി നിരക്ക് പരിഷ്‌കരണം അനിവാര്യം ; ഊർജ മന്ത്രി

ബെംഗളൂരു : വൈദ്യുതി നിരക്ക് പരിഷ്കരിക്കാൻ സാധ്യതയുണ്ടെന്ന് സൂചന നൽകി കർണാടക ഊർജ മന്ത്രി വി സുനിൽ കുമാർ ,നിരക്ക് വർദ്ധനവ് വഴി വൈദ്യുതി മേഖലയിലെ വികസന പ്രവർത്തനങ്ങൾ വർദ്ധനയ്ക്ക് ഉണ്ടാകും എന്നും മന്ത്രി പറഞ്ഞു. “വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കുന്നത് അനിവാര്യമാണ്. വികസനത്തിന്റെ വേഗത വർദ്ധിക്കുമ്പോഴെല്ലാം നമ്മൾ പരിഷ്കരിക്കേണ്ടതുണ്ട്.” വകുപ്പ് ഏറ്റെടുത്ത പ്രവൃത്തികൾ ചെലവ് വർധിക്കാൻ കാരണമായെന്നും വാർത്താ സമ്മേളനത്തിൽ ചോദ്യങ്ങൾക്ക് മറുപടിയായി മന്ത്രി പറഞ്ഞു.    

Read More
Click Here to Follow Us