ബെംഗളുരു: ഓൾഡ് എയർപോർട്ട് റോഡിൽ നിന്ന് കടുബീസനഹള്ളി ഭാഗത്തേക്കുള്ള യാത്രാസമയം 15 മിനിറ്റ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ മാറത്തഹള്ളി റെയിൽവേ മേൽപ്പാലത്തിന് സമീപം ബിബിഎംപി രണ്ടുവരി അടിപ്പാതയുടെ നിർമാണം ആരംഭിച്ചു. അശ്വത് നഗർ, മൂന്നേക്കോളല നിവാസികൾക്ക് ആശ്വാസമേകുന്നതാണ് ഈ അടിപ്പാത. കൂടാതെ സ്‌പൈസ് ഗാർഡനിൽ നിന്ന് യു-ടേൺ എടുക്കാൻ ദിവസേന 2 കിലോമീറ്റർ അധിക ദൂരം സഞ്ചരിക്കുന്ന 20,000 ത്തിൽ പരം വാഹനയാത്രക്കാർക്ക് പദ്ധതി പ്രയോജനപ്പെടുമെന്നുമാണ് കണക്കാക്കപ്പെടുന്നത്.
ഗതാഗത തടസ്സങ്ങൾ കുറയ്ക്കുന്നതിനും പദ്ധതി വേഗത്തിൽ പൂർത്തിയാക്കുന്നതിനും പുഷ്-ബോക്സ് രീതിയാണ് ബിബിഎംപി ഉപയോഗിക്കുന്നത്. അത്കൊണ്ട തന്നെ മൂന്ന് മാസത്തിനകം പണി പൂർത്തിയാക്കുമെന്നാണ് അധികൃതർ ഉറപ്പ് നൽകിയിട്ടുളളത്.
സ്‌പൈസ് ഗാർഡന് ചുറ്റുമുള്ള റോഡുകൾ എപ്പോഴും ശ്വാസം മുട്ടിക്കുന്ന സ്ഥലമായിരുന്നെന്നും റെയിൽവേ പാലം വരെ ഗതാഗതക്കുരുക്കാണെന്നും ഔട്ടർ റിംഗ് റോഡിലേക്കും ഓൾഡ് എയർപോർട്ട് റോഡിലേക്കും പ്രവേശിക്കുന്നതിനുള്ള അനാവശ്യ യാത്രകൾ കുറയ്ക്കുന്നതിനുമാണ് അണ്ടർപാസ് വിഭാവനം ചെയ്തിരിക്കുന്നതെന്നും എംഎൽഎ അരവിന്ദ് ലിംബാവലി അധ്യക്ഷനായ മഹാദേവപുര ടാസ്‌ക് ഫോഴ്‌സിലെ ക്ലെമന്റ് ജയകുമാർ പറഞ്ഞു. കൂടാതെ 2015ലെ പുതുക്കിയ മാസ്റ്റർ പ്ലാനിന്റെ ഭാഗമാണ് പദ്ധതിയെന്നും ജയകുമാർ വൃക്തമാക്കി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.