അടിപാതകൾ ഇനി ഉപയോഗ യോഗ്യം ; ബിബിഎംപി

ബെംഗളൂരു: നഗരത്തിൽ കാൽനട യാത്രക്കാർക്കായി അടി പാതകൾ വൃത്തിക്കാൻ ഒരുങ്ങി ബിബിഎംപി. മാലിന്യങ്ങൾ കുന്നുകൂടി കിടന്നിരുന്ന അടിപാതകൾ ഉപയോഗ ശൂന്യമായതോടെയാണ് ആളുകൾ തിരക്കേറിയ റോഡുകളിലൂടെ നടന്നു പോവുന്ന സ്ഥിതിയായത്. എന്നാൽ കഴിഞ്ഞ ദിവസം ഉണ്ടായ അപകടം ഒരു 14 കാരിയുടെ ജീവൻ എടുത്തതോടെയാണ് അധികാരികൾ ഇത് ശ്രദ്ധിച്ചു തുടങ്ങുന്നത്. ഉടൻ തന്നെ അടിപാതകൾ വൃത്തിയാക്കി ആളുകൾക്ക് നടന്നു പോകാൻ ഉള്ള സൗകര്യം ഒരുക്കുകയാണ് ബിബിഎംപി. കഴിഞ്ഞ ദിവസം ഹെബ്ബാർ മേൽപാലത്തിൽ ബിബിഎംപി ലോറി ഇടിച്ചാണ് വിദ്യാർത്ഥി മരിച്ചത്. അടിപാതകൾ ശുചിയാക്കാത്തതിനെ തുടർന്ന് നഗരത്തിൽ ബിബിഎംപി…

Read More

കബ്ബൺ പാർക്ക് ഇനി ഹോൺ നിരോധിത മേഖല

ബെംഗളൂരു: കബ്ബൺ പാർക്ക് ഹോൺ നിരോധിത മേഖലയാക്കാനുള്ള നീക്കവുമായി ട്രാഫിക് അധികാരികൾ. ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ പ്രഖ്യാപിക്കുമെന്ന് ട്രാഫിക് ജോയിന്റ് കമ്മീഷണർ ബി ആർ രവികാന്ത ഗൗഡ അറിയിച്ചു. പാർക്കിലെ ജീവജാലങ്ങളുടെ സംരക്ഷണവും കൂടെ ലക്ഷ്യമിട്ടാണ് ഹോൺ നിരോധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 300 ഏക്കറിൽ പരന്നു കിടക്കുന്ന പാർക്കിൽ നിരവധി ജീവജാലങ്ങൾ ആണ് ഉള്ളത്. പാർക്കിനുള്ളിൽ വാഹന ഗതാഗതം പൂർണമായും നിരോധിക്കുന്ന സംബന്ധിച്ച ചർച്ചകൾ നടന്നു വരികയാണ്. നിലവിൽ വാരാന്ത്യങ്ങളിൽ മാത്രമാണ് വാഹന ഗതാഗതിനു നിയന്ത്രണം ഉള്ളത്.

Read More

30 മൊബൈൽ ഫോണുകളോളം മോഷ്ടിച്ച അന്തർസംസ്ഥാന സംഘം പിടിയിൽ

ബെംഗളൂരു: നഗരത്തിലെ ഷോപ്പിംഗ് മാളിൽ സംഘടിപ്പിച്ച സംഗീത പരിപാടിക്ക് ഇടയിൽ സംഗീത ആസ്വാദകരിൽ നിന്ന് 30ഓളം മൊബൈൽ ഫോണുകൾ മോഷ്ടിച്ച  നാല്  അന്തർസംസ്ഥാന മൊബൈൽ ലിഫ്റ്റർമാർ അറസ്റ്റിൽ. മഹാദേവപുരയ്ക്കടുത്തുള്ള ശിങ്കയ്യനപാളയയിലെ ഫീനിക്‌സ് മാർക്കറ്റ്‌സിറ്റി മാളിൽ അടുത്തിടെ സംഘടിപ്പിച്ച ‘സൺബേൺ ഹോളി വീക്കെൻഡ്’ സംഗീത പരിപാടിക്കിടെയാണ് മോഷണം നടന്നത്. മഹാദേവപുര പോലീസാണ് സംഘത്തെ അറസ്റ്റ് ചെയ്തത്. പാർട്ടിയിൽ പങ്കെടുത്ത വിദ്യാരണ്യപുരയിൽ താമസിക്കുന്ന അക്കൗണ്ടന്റൊയ പ്രണവ് മാർച്ച് 19 ന് രാത്രി 8.40 ന് മഹാദേവപുര പോലീസ് സ്റ്റേഷനിൽ തന്റെയും മറ്റ് ചിലരുടെയും മൊബൈൽ ഫോണുകൾ പരിപാടിയ്ക്കിടെ…

Read More

28,29 തിയ്യതികളിലെ പണിമുടക്ക് ഹർത്താലിനു തുല്യം

തിരുവനന്തപുരം : സംസ്ഥാനത്ത് ഈ മാസം 28,29 തിയ്യതികളിൽ പ്രഖ്യാപിച്ച പൊതു പണിമുടക്കിൽ സംഘടിത, ആസംഘടിത മേഖലയിലെ എല്ലാം വിഭാഗം തൊഴിലാളികളും പങ്കെടുക്കുന്നതോടെ പണിമുടക്ക് ഹർത്താൽ ആയി മാറും. വ്യാപാര വ്യവസായം, പൊതുഗതാഗതം, ട്രെയിൻ, വിമാന സർവീസുകൾ എന്നിവയെ സമരം ബാധിക്കുമെന്ന് സംയുക്ത സമര സമിതി ചെയർമാൻ ആനത്തലവട്ടം ആനന്ദൻ അറിയിച്ചു. സർക്കാർ ജീവനക്കാരും സമരത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ആവശ്യ സേവനങ്ങളെ പണിമുടക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ‘ഇന്ത്യയെ വളർത്തിയത് പൊതുമേഖല, പൊതുമേഖല സംരക്ഷിക്കുക, ഇന്ത്യയെ രക്ഷിക്കുക’ എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചാണ് സമരം.

Read More

ദി കശ്മീർ ഫയൽസ്’ പ്രദർശിപ്പിക്കാൻ പുനീത് രാജ്കുമാറിന്റെ ചിത്രപ്രദർശനം തടയാൻ ശ്രമിക്കുന്നു; സിദ്ധരാമയ്യ

ബെംഗളൂരു: അന്തരിച്ച സൂപ്പർസ്റ്റാർ പുനീത് രാജ് കുമാറിന്‍റെ അവസാന ചിത്രമായ ‘ജെയിംസ്’ ന്‍റെ പ്രദർശനം കാശ്മീരി ഫയൽസിന്റെ പ്രദർശനത്തിനായി തടയാൻ ബിജെപി കർണാടക നിയമസഭാംഗങ്ങളും പ്രവർത്തകരും തീയറ്ററുകളിൽ സമ്മർദ്ദം ചെലുത്തുകയാണെന്ന് സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു. ജയിംസ് സംവിധായകൻ ചേതനെയും നിർമ്മാതാവ് കിഷോർ പത്തികൊണ്ടയെയും താൻ കണ്ടിരുന്നുവെന്നും അവർ മാസങ്ങൾക്ക് മുമ്പ് സിനിമാ പ്രദർശനത്തിനായി തിയറ്ററുകൾ ബുക്ക് ചെയ്തിട്ടുണ്ടെന്നും അതിനായി അഡ്വാൻസ് നൽകിയിരുന്നതായി പറഞ്ഞതായും സിദ്ധരാമയ്യ പറഞ്ഞു. എന്നാൽ കന്നഡ ചിത്രം ജെയിംസ് ‘ എന്ന സിനിമയക്ക് പകരം ദ കശ്മീർ ഫയൽസ്’ എന്ന സിനിമയുടെ…

Read More

കേരളത്തിൽ അനിശ്ചിത കാല ബസ് സമരം തുടങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് അനിശ്ചിതകാല സ്വകാര്യ ബസ് സമരം ആരംഭിച്ചു. മിനിമം ചാര്‍ജ് 12 രൂപയാക്കുക, വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ ചാര്‍ജ് 6 രൂപ ആക്കുക തുടങ്ങി വിവിധ ആവിശ്യങ്ങള്‍ ഉന്നയിച്ചാണ് ബസ് ഉടമകള്‍ പണിമുടക്ക് നടത്തുന്നത്. സംസ്ഥാനത്ത് നിലവില്‍ സര്‍വീസ് നടത്തുന്ന എണ്ണായിരത്തോം ബസുകളാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. അതിനാല്‍ത്തന്നെ പണിമുടക്ക് ജനജീവിതത്തെ കാര്യമായി ബാധിച്ചേക്കും. കഴിഞ്ഞ നവംബറില്‍ സമരം പ്രഖ്യാപിച്ചെങ്കിലും ഗതാഗത മന്ത്രി ആന്റണി രാജുവുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് സമരതീരുമാനം പിന്‍വലിക്കുകയായിരുന്നു. ചര്‍ച്ചയില്‍ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് പറഞ്ഞെങ്കിലും തീരുമാനം അനന്തമായി നീളുന്ന സാഹചര്യത്തിലാണ് വീണ്ടും…

Read More

അഹിന്ദുക്കൾക്ക് ക്ഷേത്ര സമീപം കച്ചവടം നടത്താനാകില്ല: ജെ.സി മധുസ്വാമി

ബെംഗളൂരു: കർണാടക ഹിന്ദു മതസ്ഥാപനങ്ങളും ചാരിറ്റബിൾ എൻഡോവ്‌മെന്റ് ആക്‌ട് പ്രകാരം അഹിന്ദു കച്ചവടക്കാർ ക്ഷേത്രങ്ങളുടെ പരിസരത്തും വസ്‌തുക്കളിലും കച്ചവടം നടത്തുന്നത് വിലക്കുന്നുണ്ടെന്നും കോൺഗ്രസ് സർക്കാരിന്റെ കാലത്താണ് നിയമം പാസാക്കിയതെന്നും നിയമമന്ത്രി ജെ.സി.മധുസ്വാമി നിയമസഭയിൽ പറഞ്ഞു. തീരദേശ കർണാടകയിലെ ക്ഷേത്രങ്ങളിലും പരിസരങ്ങളിലും അഹിന്ദുക്കൾ കച്ചവടം നടത്തുന്നത് തടയാനുള്ള ക്ഷേത്ര കമ്മിറ്റികളുടെ തീരുമാനത്തെ ചോദ്യം ചെയ്ത കോൺഗ്രസ് അംഗങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇത് പ്രഖ്യാപിച്ച് ചില സംഘടനകൾ ക്ഷേത്രങ്ങൾക്ക് സമീപം ബാനറുകളും പോസ്റ്ററുകളും സ്ഥാപിച്ചതിനെ കോൺഗ്രസ് അംഗങ്ങൾ എതിർത്തു. സമൂഹത്തിൽ സമാധാനം തകർക്കുന്ന ഇത്തരം സംഭവങ്ങളെ സർക്കാർ…

Read More

കർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (23-02-2022)

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 93  റിപ്പോർട്ട് ചെയ്തു.   128 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.28% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 128 ആകെ ഡിസ്ചാര്‍ജ് : 3903084 ഇന്നത്തെ കേസുകള്‍ : 93 ആകെ ആക്റ്റീവ് കേസുകള്‍ : 1802 ഇന്ന് കോവിഡ് മരണം : 1 ആകെ കോവിഡ് മരണം : 40042 ആകെ പോസിറ്റീവ് കേസുകള്‍ :…

Read More

ബെംഗളൂരുവിൽ മലയാളി മാധ്യമ പ്രവർത്തകയെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു : ബെംഗളൂരുവിൽ മലയാളി മാധ്യമ പ്രവർത്തക മരിച്ച നിലയിൽ കണ്ടെത്തി. കാസർകോഡ് വിദ്യാനഗർ സ്വദേശി ശ്രുതി(35)യെ ആണ് വൈറ്റ് ഫീൽഡിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. റോയിട്ടേഴ്‌സ് ബെംഗളൂരുവിൽ ജേര്ണലിസ്റ്റാണ് ശ്രുതി. ഒൻപത് വർഷത്തോളമായി ശ്രുതി റോയിട്ടേഴ്‌സിൽ ജോലി ചെയ്ത വരുകയായിരുന്നു. മരണകാരണം വ്യക്തമല്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കാസർകോഡ് വസതിയിലെത്തിച്ചു. ഭർത്താവ് : അനീഷ് പിതാവ് : റിട്ട. അധ്യാപകൻ നാരായണൻ അമ്മ : റിട്ട. അധ്യാപൈക സത്യ ഭാമ സഹോദരൻ : നിഷാന്ത്

Read More

വ്യാജ പട്ടികജാതി സർട്ടിഫിക്കറ്റ്: രേണുകാചാര്യക്കെതിരെ നടപടി വേണമെന്ന് പ്രതിപക്ഷം

ബെംഗളൂരു : ലിംഗായത്ത് വിഭാഗത്തിൽപ്പെട്ട തന്റെ മകൾ പട്ടികജാതിക്കാരിയാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നേടിയെന്ന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി എംപി രേണുകാചാര്യ സമ്മതിച്ചതിനെ തുടർന്ന് ബുധനാഴ്ച കർണാടക നിയമസഭ പ്രക്ഷുപ്തമായി. തന്റെ സഹോദരൻ തന്റെ മകൾക്ക് വേണ്ടി എസ്‌സി സർട്ടിഫിക്കറ്റ് വാങ്ങിയിട്ടുണ്ടെന്ന് രേണുകാചാര്യ സമ്മതിച്ചു. “ഇത് തിരികെ നൽകണമെന്ന് ഞാൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഞാനും എന്റെ സഹോദരനും 25 വർഷം മുമ്പ് പിരിഞ്ഞു. എന്റെ സഹോദരൻ ഗുൽബർഗയിൽ (എസ്‌സി റിസർവ്) മത്സരിക്കാൻ ആഗ്രഹിച്ചപ്പോൾ ഞാനും എതിർത്തിരുന്നു,” അദ്ദേഹം പറഞ്ഞു. താൻ വ്യാജ ജാതി സർട്ടിഫിക്കറ്റ് വാങ്ങിയിട്ടില്ലെന്നും…

Read More