കോവിഡ് പ്രതിരോധ കുത്തിവെപ്പ് ; അഞ്ചരക്കോടി കടന്ന് സംസ്ഥാനം.

ബെംഗളൂരു : കോവിഡ് പ്രതിരോധ കുത്തിവെപ്പുകളുടെ എണ്ണത്തിൽ വലിയ ഒരു നാഴികക്കല്ല് പിന്നിട്ട് സംസ്ഥാനം.

ഇന്നത്തോടെ 5.5 കോടി ഡോസുകൾ കുത്തി വച്ചു കഴിഞ്ഞു കർണാടക.

ഈ വാർത്ത സ്വന്തം സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് സംസ്ഥാന ആരോഗ്യ മന്ത്രി അറിയിച്ചത്.

ഈ ലക്ഷ്യത്തിലെത്താൻ കഴിഞ്ഞ 8 മാസമായി പ്രവർത്തിക്കുന്ന എല്ലാ ആരോഗ്യ പ്രവർത്തകർക്കും പിൻതുണ നൽകിയ പ്രധാന മന്ത്രി നരേന്ദ്ര മോഡിക്കും അദ്ദേഹം നന്ദി പറഞ്ഞു.

  10, 20, 50, 100 രൂപ നോട്ടുകൾ നാളെ മുതൽ അസാധുവാകുമോ?

ഈ വർഷം ഡിസംബറോടെ പൂർണമായും പ്രതിരോധ കുത്തിവെപ്പ് എടുത്ത സംസ്ഥാനമായി മാറാനാണ് ലക്ഷ്യം വക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബുധനാഴ്ചകളിൽ നടത്താറുള്ള കോവിഡ് കുത്തിവെപ്പ് യജ്ഞം ഈ ലക്ഷ്യത്തിലെത്താൻ വളരെയധികം സഹായിക്കുന്നുണ്ട്. കഴിഞ്ഞ ബുധനാഴ്ച മാത്രം സംസ്ഥാനത്ത് കുത്തിവച്ചത് 9.18 ലക്ഷം ഡോസുകൾ ആയിരുന്നു.ബി.ബി.എം.പി.പരിധിയിൽ മാത്രം 1.35 ലക്ഷവും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചോദ്യപേപ്പർ ചോർച്ച: കടുത്ത ശിക്ഷയും ഫാസ്റ്റ് ട്രാക്ക് കോടതിയും; ഫെയ്സ്ബുക്ക് ലൈവുമായി പ്രധാനമന്ത്രി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാരുണ്യത്തിന്റെ മുഖങ്ങൾക്ക് ആദരം; അവാർഡ് തിളക്കത്തിൽ കർണാടകയിലെ നഴ്സുമാർ, പ്രശംസിച്ച് മന്ത്രി യു. ടി. ഖാദർ
[masterslider id="10"]

Related posts