കള്ളനെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ സബ് ഇൻസ്‌പെക്ടർക്ക് കുത്തേറ്റു

ബെംഗളൂരു : പാവൂരിൽ മോഷ്ടാവിനെ പിടികൂടാനുള്ള ശ്രമത്തിനിടെ കൊണാജെ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർക്ക് കുത്തേറ്റു. ബുധനാഴ്ച രാത്രി ആണ് സംഭവം.

നിരവധി മോഷണ കേസിൽ പ്രതികളായ നസീർ സാദ്ദിഖ എന്നീ കള്ളന്മാരെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ ആണ് സബ് ഇൻസ്‌പെക്ടർ ശരണപ്പയ്ക്ക് കുത്തേറ്റത്.

  വെള്ളം തരില്ലെന്ന് കർണാടക, അടങ്ങിയിരിക്കില്ലെന്ന് തമിഴ്‌നാട്; കാവേരി തർക്കം ഇനി പരമോന്നത കോടതിയിൽ

മോഷ്ടാക്കളായ നസീറും കൂട്ടാളി സാദ്ദിഖും പാവൂരിലെ ബന്ധുവീട്ടിൽ ഒളിവിൽ കഴിയുന്നതായി ശരണപ്പയ്ക്ക് വിവരം ലഭിച്ചിരുന്നു. തുടർന്ന് ശരണപ്പ ഉൾപ്പെടെയുള്ള പോലീസ് സംഘം വീട്ടിൽ റെയ്ഡ് നടത്തി.

എന്നാൽ, പിടിക്കാൻ ശ്രമിക്കുന്നതിനിടെ ശരണപ്പയെ കുത്തിയതിന് ശേഷം പോലീസിന് പിടിനൽകാതെ നസീർ രക്ഷപെട്ടു. സാദിഖിനെ പൊലീസ് അറസ്റ്റ് ചെയ്തു. നസീർ പോലീസുകാരനെ കുത്തുന്നത് ഇതാദ്യമല്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ധർമേന്ദ്ര പ്രധാന്റെ രാജയിൽ ആഘോഷം; ബെംഗളൂരു ഫ്രീഡം പാർക്കിൽ ഒത്തുചേർന്നത് അയ്യായിരത്തിലധികം വിദ്യാർത്ഥികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts