നഗരത്തിലെ ഗതാഗത കുരുക്കിനിടെ പിസ ഓർഡർ ചെയ്തു,കൃത്യസമയത്ത് എത്തി ഡെലിവറി ബോയ് 

ബെംഗളൂരു: അടുത്ത ദിവസങ്ങളിൽ അവധി വന്നതോടെ നഗരത്തിൽ വൻ ഗതാഗത കുരുക്കാണ് കഴിഞ്ഞ ദിവസം അനുഭവപ്പെട്ടത്. മണിക്കൂറുകളാണ് വാഹനങ്ങൾ ട്രാഫിക്ക് ബ്ലോക്കിൽ കുടുങ്ങിയത്. ബ്ലോക്കിൽ കുടുങ്ങി കിടക്കുന്നതിനിടെ റിഷിവതാസ് എന്നയാൾ പിസ ഓർഡർ ചെയ്ത സംഭവമാണ് ഇപ്പോൾ വൈറലാവുന്നത്.ന ഗരത്തിലെ ഔട്ടർ റിങ് റോഡിലെ കുരുക്കിൽ നിൽക്കുമ്പോഴാണ് പിസ ഓർഡർ ചെയ്തത്. അരമണിക്കൂറിനകം തന്നെ ഡോമിനോസ് എക്സിക്യൂട്ടീവ് പിസ ഡെലിവറി ചെയ്തു. ​ ലൈവ് ലോക്കേഷൻ സംവിധാനം ഉപയോഗിച്ചാണ് പിസയുടെ ഡെലിവറി നടത്തിയത്. ലൈവ് ലോക്കേഷൻ ഉപയോഗിച്ച് കൃത്യസമയത്ത് തന്നെ പിസയുടെ വിതരണം നടത്താൻ…

Read More

ട്രാഫിക് പോലീസ് ഉദ്യോഗസ്ഥൻ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

ബെംഗളൂരു: മംഗളൂരുവിലെ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഗടകിലെ വീരണ്ണയുടെ മകൻ മഹേഷ് സവദത്തിനെയാണ് വ്യാഴാഴ്ച വൈകിട്ട്  വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.  

Read More

പോലീസ് പിടിച്ചപ്പോൾ കാമുകിയെ റോഡിൽ തള്ളിയിട്ട് കാമുകൻ 

കൊൽക്കൊത്ത: ബൈക്ക് യാത്രികനായ യുവാവ് കാമുകിയെ നടുറോഡിൽ ഉപേക്ഷിച്ച് പോവുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. ട്രാഫിക് പോലീസ് പിടിക്കുമെന്നായപ്പോൾ കാമുകിയെ റോഡിൽ തള്ളിയിട്ട് രക്ഷപ്പെടുകയാണ് യുവാവ്. അഭിഷേക് ആനന്ദ് എന്ന മാധ്യമപ്രവർത്തകനാണ് വീഡിയോ ട്വിറ്ററിൽ പങ്കുവച്ചത്. ”നമ്മുടെ ജീവിതത്തിൽ പലരും വരും. ഒരു പഠനം ഒരിക്കലും ബ്രേക്കപ്പാകാൻ വൈകരുത്. പിഴ അടയ്ക്കാൻ കഴിയാത്തതിനാൽ ഈ യുവാവ് കാമുകിയെ ബൈക്കിൽ നിന്നും തള്ളിയിട്ടിരിക്കുകയാണ്” എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത്. റെഡ് സിഗ്നൽ യുവാവ് ബൈക്ക് നിർത്തുന്നത് വീഡിയോയിൽ കാണാം. രണ്ടു പേരും…

Read More

എക്സ്പ്രസ്സ് വേയിലെയിലെ നിരോധിത വാഹനങ്ങൾ പിടിക്കാൻ പരിശോധന കർശനമാക്കി പോലീസ് 

ബെംഗളൂരു: ബെംഗളൂരു–മൈസൂരു എക്സ്പ്രസ് വേയിലെ പ്രധാന പാതയിൽ ഇരുചക്രവാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും ഏർപ്പെടുത്തിയ നിരോധനം കർശനമായി നടപ്പിലാക്കാൻ ട്രാഫിക് പോലീസ്. നിരോധനം നിലവിൽ വന്നതിനു ശേഷം ആദ്യദിനമായ ഇന്നലെ നഗര അതിർത്തിയായ കുമ്പൽഗോഡിൽ ട്രാഫിക് പോലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചാണ് വിലക്കുള്ള വാഹനങ്ങളെ സർവീസ് റോഡിലേക്ക് വഴിതിരിച്ചുവിട്ടത്. ബിഡദി, രാമനഗര, ചന്നപട്ടണ, മദ്ദൂർ, മണ്ഡ്യ, ശ്രീരംഗപട്ടണ, മൈസൂരു റിങ് റോഡ് ജംക്‌ഷൻ എന്നിവിടങ്ങളിലും മുന്നറിയിപ്പു ബോർഡുകളുമായി ട്രാഫിക് പോലീസ് പരിശോധന ഊർജിതമാക്കി. മാർച്ചിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത 118 കിലോമീറ്റർ ദൂരം വരുന്ന പാതയിൽ…

Read More

സിഗ്നല്‍ പാലിച്ചില്ല ; നടൻ വിജയ്ക്ക് പിഴ 

ചെന്നൈ: രാഷ്ട്രീയ പ്രവേശനത്തിന്റെ അഭ്യൂഹങ്ങള്‍ക്കിടെ ആരാധക കൂട്ടായ്മയുടെ യോഗം കഴിഞ്ഞ് മടങ്ങിയ വിജയ്ക്ക് പിഴ. ഗതാഗത നിയമ ലംഘനത്തിനാണ് പിഴ. വിജയ് മക്കള്‍ ഇയക്കത്തിന്റെ ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തി മടങ്ങിയ വിജയ് രണ്ടിലധികം സ്ഥലത്ത് വച്ച് സിഗ്നല്‍ പാലിച്ചിട്ടില്ല. 500 രൂപ പിഴയാണ് വിജയ്ക്ക് പിഴയായി ലഭിച്ചിരിക്കുന്നത്. പനൈയൂരില്‍ നിന്ന് നീലാംഗരെയിലെ വസതി വരെ വിജയെ ആരാധകര്‍ അനുഗമിച്ചിരുന്നു. പനൈയൂരിലെ ഗസ്റ്റ് ഹൗസിലെ കൂടിക്കാഴ്ചയ്ക്ക് ശേഷം സ്വന്തം ആഡംബര കാറിലാണ് വിജയ് വീട്ടിലേക്ക് മടങ്ങിയത്. എന്നാല്‍ ആരാധകര്‍ പിന്നാലെ കൂടിയതോടെ വിജയ്‌യും ഡ്രൈവറും ചുവന്ന…

Read More

യാത്രക്കാരോട് മോശമായി പെരുമാറിയാൽ ‘പണി ഉറപ്പ്’ ; ട്രാഫിക് പോലീസ് പരിശോധന തുടങ്ങി 

ബെംഗളൂരു: യാത്രക്കാരോട് മോശമായി പെരുമാറുന്ന ഡ്രൈവർമാർക്കെതിരെ നടപടി ശക്തമാക്കി ട്രാഫിക് പോലീസ്. ഇതിനായ് കെ.എസ്.ആർ.ബെംഗളൂരു റെയിൽവേ സ്റ്റേഷൻ, മജസ്റ്റിക് ബാസ് സ്റ്റേഷൻ , സാറ്റലൈറ്റ് ബസ് ടെർമിനൽ എന്നിവിടങ്ങിൽ പോലീസ് പ്രത്യേക പരിശോധന തുടങ്ങി. വിവിധ കുറ്റങ്ങൾ ചെയ്ത 151 ഓട്ടോഡ്രൈവർമാർക്കെതിര കഴിഞ്ഞ ദിവസം കേസ് എടുത്തിരുന്നു. മോശം പെരുമാറ്റം, നിശ്ചലിച്ചു നൽകിയ സ്ഥലത്തല്ലാതെ വാഹനം നിർത്തിയിടൽ, മീറ്ററിൽ കാണിചതിനേക്കാൾ കൂടുതൽ പണം യാത്രക്കാരിൽ നിന്നും ഈടാക്കൽ തുടങ്ങിയ കുറ്റങ്ങൾക്കാണ് നടപടി.  ഇതിനായ് പ്രത്യേക പോലീസ് ഉദ്യോഗസ്ഥരെ നിയമിച്ഛതായി ഡെപ്യൂട്ടി പോലീസ് കമീഷൻ സുമൻ…

Read More

ഹെല്‍മറ്റ് ധരിച്ച്‌ യാത്ര ചെയ്യുന്നവർക്ക് ഒരു കിലോ തക്കാളി സമ്മാനവുമായി ട്രാഫിക്

ചെന്നൈ : ഹെല്‍മറ്റ് ധരിച്ച്‌ യാത്ര ചെയ്യുന്നവര്‍ക്ക് ഒരുകിലോ തക്കാളി സമ്മാനം. തമിഴ്നാട് ത‍ഞ്ചാവൂരിലാണ് ഹെല്‍മറ്റ് ബോധവല്‍ക്കരണത്തിന്‍റെ ഭാഗമായി അടിപൊളി സമ്മാനം. ട്രാഫിക് ഇന്‍സ്പെക്ടര്‍ രവിചന്ദ്രന്‍റെ വകയാണ് ഹെല്‍മറ്റ് ധരിക്കുന്നവര്‍ക്കുള്ള പ്രോത്സാഹന സമ്മാനം. തമിഴ്നാട്ടില്‍ തക്കാളി വില ഉയ‍ര്‍ന്നുനില്‍ക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് നടപടി. രാജ്യത്ത് തക്കാളി വില കുതിച്ചുയരുകയാണ്. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ഒറ്റ ദിവസംകൊണ്ട് ഒരു കിലോ തക്കാളിക്ക് 27 രൂപ മുതല്‍ 60 രൂപ വരെ വര്‍ധിച്ചിരുന്നു. ഇതോടെ തക്കാളിയുടെ മൊത്ത വില 45 രൂപയില്‍ നിന്നും 107-110ലേക്ക് ഉയര്‍ന്നതിന് പിന്നാലെയായിരുന്നു…

Read More

ഗതാഗത നിയമ ലംഘനങ്ങൾക്ക് മാത്രമല്ല, മരങ്ങൾ കടപുഴകിയാലും ഇനി ട്രാഫിക് പോലീസ് എത്തും

ബെംഗളൂരു: നഗരത്തിൽ ഇനി മരങ്ങൾ കടപുഴകിയാലോ, മരച്ചില്ലകൾ റോഡിലേക്ക് വീണാലോ സഹായത്തിനു ട്രാഫിക് പോലീസിനെ വിളിക്കാം. ഇതിനുള്ള മുന്നൊരുക്കങ്ങൾ തയ്യാറാക്കിയതായി സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു. മഴ പെയ്യുമ്പോൾ മരങ്ങൾ റോഡിലേക്ക് വീഴുന്നത് നഗരത്തിലെ പതിവ് കാഴ്ചയാണ്. ബിബിഎംപി ഉദ്യോഗസ്ഥരുടെ വിവരമറിയിക്കാറാണ് സാധാരണ. എന്നാൽ പലപ്പോഴും കൃത്യസമയത്ത് സഹായം ലഭിക്കാറില്ല. 24 മണിക്കൂർ വ്യാപക ട്രോൾ റൂമുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പൊതുജനത്തിന് സഹായം ലഭിക്കുന്നത് പലപ്പോഴും വൈകിയാണെന്ന് വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായ ആശയമാണ് ട്രാഫിക് പോലീസ് എത്തിയിരിക്കുന്നത്. കത്തി, കൈക്കോട്ട്, കയർ,…

Read More

ബ്ലോക്കിൽ ഇരുന്ന് ഉച്ച ഭക്ഷണം കഴിച്ച് ഡ്രൈവർ ; വീഡിയോ വൈറൽ

ബെംഗളൂരു: നഗരത്തിലെ ട്രാഫിക് എപ്പോഴും ചർച്ചാ വിഷയമാണ് അതിനിടയിലാണ് ഇവിടെ നിന്നുള്ള ഒരു വീഡിയോ ഇപ്പോൾ വൈറലായിരിക്കുന്നത്. ഗതാഗതക്കുരുക്കിൽ പെട്ടു പോയ ഒരു ബസ് ഡ്രൈവർ വാഹനത്തിൻറെ മുൻ സീറ്റിലിരുന്ന് ഉച്ചഭക്ഷണം മുഴുവൻ കഴിക്കുന്നതാണ് വീഡിയോയിൽ. നഗരത്തിലെ സിൽക്ക് ബോർഡ് ജംഗ്ഷനിൽ നിന്നുള്ളതാണ് വീഡിയോ. 1.4 ദശലക്ഷത്തിലധികം പേർ വീഡിയോ കണ്ടത്. ഇത് നഗറിലെ ട്രാഫിക് പ്രശ്‌നങ്ങളെക്കുറിച്ചുള്ള ചർച്ചയ്ക്കും സോഷ്യൽ മീഡിയയിൽ കാരണമായി. ഇത്രയും വലിയ ട്രാഫിക്കിൽ തന്റെ ജോലി ചെയ്യാൻ ശ്രമിക്കുന്ന ഡ്രൈവറെക്കുറിച്ച് പലരും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. അതേസമയം നഗരത്തിലെ ഗതാഗത പ്രശ്നങ്ങൾ…

Read More

മൈസൂരു റിങ് റോഡ് ജംക്‌ഷനിൽ ഗതാഗതക്കുരുക്ക് രൂക്ഷം

ബെംഗളൂരു: ബെംഗളൂരു– മൈസൂരു എക്സ്പ്രസ് വേ നഗരത്തിലേക്ക് പ്രവേശിക്കുന്ന മൈസൂരു റിങ് റോഡ് ജംക്‌ഷനിൽ ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ റോഡിന്റെ വീതി കൂട്ടൽ ആരംഭിച്ചു. എക്സ്പ്രസ് വേയിലേക്ക് പ്രവേശിക്കാൻ നഗരത്തിൽ നിന്ന് വരുന്ന വാഹനങ്ങൾ റിങ് റോഡ് ജംക്‌ഷനിൽ മണിക്കൂറോളമാണ് ഗതാഗതകുരുക്കിൽ അകപ്പെടുന്ന സ്ഥിതിയാണ് .സിഗ്‌നൽ ലൈറ്റുകൾ, മീഡിയനുകൾ എന്നിവ കഴിഞ്ഞ ദിവസം മാറ്റി സ്ഥാപിച്ചിരുന്നു. 42.5 കിലോമീറ്റർ വരുന്ന റിങ് റോഡ് എക്സ്പ്രസ് വേയ്ക്ക് പുറമേ ബന്നൂർ റോഡ്, ടി.നരസിപുര റോഡ്, നഞ്ചൻഗുഡ് റോഡ്, ഹുൻസൂർ റോഡ് എന്നിവയെയും ബന്ധിപ്പിക്കുന്നുണ്ട്. മലബാർ മേഖലയിൽ നിന്ന്…

Read More
Click Here to Follow Us