ഗതാഗത നിയമ ലംഘനങ്ങൾക്ക് മാത്രമല്ല, മരങ്ങൾ കടപുഴകിയാലും ഇനി ട്രാഫിക് പോലീസ് എത്തും

ബെംഗളൂരു: നഗരത്തിൽ ഇനി മരങ്ങൾ കടപുഴകിയാലോ, മരച്ചില്ലകൾ റോഡിലേക്ക് വീണാലോ സഹായത്തിനു ട്രാഫിക് പോലീസിനെ വിളിക്കാം. ഇതിനുള്ള മുന്നൊരുക്കങ്ങൾ തയ്യാറാക്കിയതായി സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു.

മഴ പെയ്യുമ്പോൾ മരങ്ങൾ റോഡിലേക്ക് വീഴുന്നത് നഗരത്തിലെ പതിവ് കാഴ്ചയാണ്. ബിബിഎംപി ഉദ്യോഗസ്ഥരുടെ വിവരമറിയിക്കാറാണ് സാധാരണ. എന്നാൽ പലപ്പോഴും കൃത്യസമയത്ത് സഹായം ലഭിക്കാറില്ല. 24 മണിക്കൂർ വ്യാപക ട്രോൾ റൂമുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പൊതുജനത്തിന് സഹായം ലഭിക്കുന്നത് പലപ്പോഴും വൈകിയാണെന്ന് വിമർശനങ്ങൾ ഉയർന്നിരുന്നു.

  ഇനി എല്ലാ സ്കൂളുകളും ഒരേ സമയം; അതിരാവിലെ സ്കൂളിലേക്ക് ഓടേണ്ട വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പുതിയ ടൈംടേബിൾ നിലവിൽ വന്നു

എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായ ആശയമാണ് ട്രാഫിക് പോലീസ് എത്തിയിരിക്കുന്നത്. കത്തി, കൈക്കോട്ട്, കയർ, ചുറ്റിക, എന്നിങ്ങനെ മരങ്ങൾ മുറിച്ചുമാറ്റുന്ന യന്ത്രം പുറത്തുള്ള ടൂൾ കിറ്റ് ബോക്സുമായാണ് സിറ്റി ട്രാഫിക് പോലീസ് ആളുകൾ വിളിച്ചാൽ സഹായത്തിനെത്തുക.

മഴക്കാലം തുടങ്ങിയാൽ ഈ ടൂൾ കിറ്റുമായി നഗരത്തിൽ പട്രോളിങ്ങ് നടത്താനാണ് ഉദ്യോഗസ്ഥർ ലക്ഷ്യമിടുന്നത്. റോഡിൽ മരങ്ങൾവീഴുമ്പോൾ ഗതാഗതക്കുരുക്കുണ്ടാകാതെ ഇവ ഉടൻ നീക്കം ചെയ്യുകയാണ് ലക്ഷ്യം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുഹറം ഘോഷയാത്ര: ബെംഗളൂരുവിൽ ഇന്ന് ഗതാഗത നിയന്ത്രണം; ബദൽ പാത അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ അപ്രതീക്ഷിത മഴ: കനത്ത ഗതാഗതക്കുരുക്ക്; സംസ്ഥാനത്ത് വിവിധ ജില്ലകളിൽ പരക്കെ മഴ മുന്നറിയിപ്പ്
[masterslider id="10"]

Related posts